മ​ല​യോ​ര​മേ​ഖ​ല​യി​ൽ ഭീ​തി പ​ര​ത്തി കാ​ട്ടാ​ന
Saturday, May 18, 2024 1:40 AM IST
ക​ല്ല​ടി​ക്കോ​ട്: മ​ല​യോ​ര​മേ​ഖ​ല​യി​ൽ ഭീ​തി വി​ത​ച്ച് കാ​ട്ടാ​ന. തു​ടി​ക്കോ​ട്, മൂ​ന്നേ​ക്ക​ർ മേ​ഖ​ല​യി​ലാ​ണ് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ഇ​റ​ങ്ങി​യ കാ​ട്ടാ​ന ഏ​റെ​നേ​രം കൃ​ഷി​യി​ട​ത്തി​ലൂ​ടെ​യും ജ​ന​വാ​സ മേ​ഖ​ല​യു​ടെ​യും നീ​ങ്ങി​യ​ത്. ഇ​തു പ്ര​ദേ​ശ​ത്ത് ഭീ​തി പ​ര​ത്തി. പ്ര​ദേ​ശ​വാ​സി​ക​ൾ പ​ര​സ്‌​പ​രം ഫോ​ൺ ചെ​യ്ത് അ​റി​യി​ച്ചും ഉ​ച്ച​ത്തി​ൽ വി​ളി​ച്ചുപ​റ​ഞ്ഞും ആ​ളു​ക​ളെ മാ​റ്റി​യ​ത് അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാക്കി. തു​ട​ർ​ന്ന് വ​നം വ​കു​പ്പ് ദ്രു​തക​ർ​മ​സേ​ന എ​ത്തി​യാ​ണ് ആ​ന​യെ കാ​ടു​ക​യ​റ്റി​യ​ത്. രാ​ത്രികാ​ല​ങ്ങ​ളി​ൽ ഒ​റ്റ​യ്ക്കും കൂ​ട്ടാ​യും തു​ട​ർ​ച്ച​യാ​യി ആ​ന​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് ഈ ​ഭാ​ഗ​ങ്ങ​ളി​ൽ പ​തി​വാ​ണ്. പ​ക​ൽസ​മ​യ​ത്തും കാ​ട്ടാ​ന ഇ​റ​ങ്ങി​യ​ത് പ്ര​ദേ​ശ​ത്ത് ഭീ​തി വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.