പാ​ല​ക്കാ​ട്‌ ന​ഗ​ര​ത്തി​ൽ വി.​കെ. ശ്രീ​ക​ണ്ഠ​ന്‍റെ റോ​ഡ് ഷോ
Friday, March 29, 2024 1:13 AM IST
പാ​ല​ക്കാ​ട്‌ : ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​കെ. ശ്രീ​ക​ണ്ഠ​ന്‍റെ റോ​ഡ് ഷോ.

​രാ​വി​ലെ 8.30യോ​ടെ ഒ​ല​വ​ക്കോ​ട് ജൈ​നി​മേ​ടി​ൽ നി​ന്ന് ആ​രം​ഭി​ച്ച റോ​ഡ് ഷോ ​ക​ല്പാ​ത്തി, ശേ​ഖ​രീ​പു​രം, കൊ​പ്പം, സു​ൽ​ത്താ​ൻ​പേ​ട്ട, സ്റ്റേ​ഡി​യം, യാ​ക്ക​ര, പു​തു​പ്പ​ള്ളി​തെ​രു​വ്, വെ​ണ്ണ​ക്ക​ര, മേ​ഴ്സി കോ​ള​ജ്, മേ​പ്പ​റ​മ്പ്, മേ​ലാ​മു​റി​യി​ലൂ​ടെ ടൗ​ൺ സ്റ്റാ​ൻ​ഡി​ലെ​ത്തി സ​മാ​പി​ച്ചു.

ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലി​നെ അ​വ​ഗ​ണി​ച്ച് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ വാ​ദ്യ​ഘോ​ഷ​ങ്ങ​ളു​മാ​യി ആ​വേ​ശം തീ​ർ​ത്താ​ണ് പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി​യ​ത്.

തു​റ​ന്ന വാ​ഹ​ന​ത്തി​ൽ വോ​ട്ട​ർ​മാ​രെ വി.​കെ. ശ്രീ​ക​ണ്ഠ​ൻ അ​ഭി​വാ​ദ്യം ചെ​യ്തു. തു​ട​ർ​ന്ന് വൈ​കു​ന്നേ​രം പി​രാ​യി​രി, മാ​ത്തൂ​ർ, ക​ണ്ണാ​ടി പ​ഞ്ചാ​യ​ത്തു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും റോ​ഡ് ഷോ ​സം​ഘ​ടി​പ്പി​ച്ചു. വൈ​കു​ന്നേ​രം നാ​ലു മ​ണി​യോ​ടെ പി​രാ​യി​രി പ​ഞ്ചാ​യ​ത്തി​ലെ മാ​പ്പി​ള​ക്കാ​ട്ടി​ൽ നി​ന്നും ആ​രം​ഭി​ച്ച റോ​ഡ് ഷോ ​ക​ണ്ണാ​ടി പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ണ​ന്നൂ​രി​ൽ സ​മാ​പി​ച്ചു.