ബൈ​ക്കി​ൽ കാ​ർ ഇ​ടി​ച്ചുവീ​ഴ്ത്തി 13 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം ക​വ​ർ​ന്നു
Thursday, April 25, 2024 1:34 AM IST
കോ​യ​മ്പ​ത്തൂ​ർ: ജ്വ​ല്ല​റി​ക​ളി​ൽ സ്വ​ർ​ണം വി​ല്പ​ന ന​ട​ത്തു​ന്ന​യാ​ളെ കാ​റി​ലെ​ത്തി ഇ​ടി​ച്ചു​വീ​ഴ്ത്തി 13 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം ക​വ​ർ​ന്നു. കോ​യ​മ്പ​ത്തൂ​ർ സെ​ൽ​വ​പു​രം സ്വ​ദേ​ശി രാ​ജേ​ന്ദ്ര​ൻ (62), സു​ഹൃ​ത്ത് ശാ​ന്ത​കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് ആ​ക്ര​മി​ച്ച​ത്.

എ​ല്ലാ ആ​ഴ്ച​യും വി​ല്ലു​പു​ര​ത്തുപോ​യി ക​ട​ക​ളി​ൽ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ എ​ത്തി​ക്കു​ക​യാ​ണ് ഇ​വ​രു​ടെ പ​തി​വ്. ക​ഴി​ഞ്ഞദി​വ​സം രാ​ത്രി​യി​ൽ ക​ട​ക​ളി​ൽനി​ന്ന് ഓ​ർ​ഡ​ർ വാ​ങ്ങു​ന്ന ശാ​ന്ത​കു​മാ​റി​നൊ​പ്പം ബൈ​ക്കി​ൽ ഗാ​ന്ധി​പു​രം ബ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. പേ​രൂ​ർ റോ​ഡ് സെ​ൽ​വ ചി​ന്താ​മ​ണി കു​ള​ത്തി​നുസ​മീ​പം എ​ത്തി​യ​പ്പോ​ൾ പി​ന്നി​ൽനി​ന്നെ​ത്തി​യ സം​ഘം ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രും റോ​ഡി​ൽ വീ​ണു. ഉ​ട​ൻ കാ​റി​ൽനി​ന്ന് ഇ​റ​ങ്ങി​യ നാ​ലം​ഗസം​ഘം രാ​ജേ​ന്ദ്ര​നെ​യും ശാ​ന്ത​കു​മാ​റി​നെ​യും വാ​ളും പൈ​പ്പും ഉ​പ​യോ​ഗി​ച്ച് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. 13 ല​ക്ഷം വി​ല​വ​രു​ന്ന 270 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത് ഇ​വ​ർ കാ​റി​ൽ ര​ക്ഷ​പ്പെ​ട്ടു.

ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും വ​ഴി​യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി കോ​യ​മ്പ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. രാ​ജേ​ന്ദ്ര​ൻ ശെ​ൽ​വ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.