3.7 കി​ലോ ക​ഞ്ചാ​വു​മാ​യി രണ്ട് പേർ പിടിയിൽ
Thursday, March 28, 2024 5:00 AM IST
കൊ​ച്ചി: വി​ല്പ​ന​യ്‌​ക്കെ​ത്തി​ച്ച ക​ഞ്ചാ​വും ക​ഞ്ചാ​വ് ഓ​യി​ലു​മാ​യി ര​ണ്ടു യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍. വ​യ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ വൈ​ത്തി​രി മ​ണ്ണി​ല്‍ വീ​ട്ടി​ല്‍ മു​ബ​ഷീ​ര്‍(21), വെ​ള്ളാ​രം​കു​ന്ന് മ​ണി​ക്കോ​ത്തു​പ​റ​മ്പി​ല്‍ മു​ഹ​മ്മ​ദ് അ​ഫ്‌​സ​ല്‍ (24) എ​ന്നി​വ​രെ​യാ​ണ് എ​ള​മ​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​രു​ടെ കൈ​യി​ല്‍ നി​ന്ന് 3.7 കി​ലോ ക​ഞ്ചാ​വും 738 ഗ്രാം ​ക​ഞ്ചാ​വ് ഓ​യി​ലും പി​ടി​ച്ചെ​ടു​ത്തു.

ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്നി​ന് ഇ​ട​പ്പ​ള്ളി പാ​ല​ക്ക​പ്പ​റ​മ്പ് റോ​ഡി​ല്‍ എ​ള​മ​ക്ക​ര പോ​ലീ​സ് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ബൈ​ക്കി​ലെ​ത്തി​യ സം​ഘം പി​ടി​യി​ലാ​യ​ത്.

ല​ഹ​രി​യു​ടെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.