എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍
Thursday, March 28, 2024 5:00 AM IST
കൊ​ച്ചി: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍. ചെ​ല്ലാ​നം മാ​ലാ​ഖ​പ്പ​ടി സ്വ​ദേ​ശി സേ​വ്യ​ര്‍ ഷാ​രോ​ണ്‍(27), നോ​ര്‍​ത്ത് ചെ​ല്ലാ​നം സ്വ​ദേ​ശി ആ​ല്‍​ഫ്ര​ഡ് ജോ​സ​ഫ്(27) എ​ന്നി​വ​രെ ക​ണ്ണ​മാ​ലി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

മാ​ലാ​ഖ​പ്പ​ടി​ക്ക് സ​മീ​പം ബൈ​ക്കി​ല്‍ സം​ശ​യാ​സ്പ​ദ​മാ​യ നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട ഇ​വ​ര്‍ പോ​ലീ​സ് ജീ​പ്പ് ക​ണ്ട് ഓ​ടി​പ്പോ​കാ​ന്‍ ശ്ര​മി​ക്ക​വെ ത​ട​ഞ്ഞു നി​ര്‍​ത്തി പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ളു​ടെ ബാ​ഗി​ല്‍ നി​ന്നും 4.54 ഗ്രാം ​എം​ഡി​എം​എ​യും വി​ല്‍​പ്പ​ന​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സി​പ് ലോ​ക്ക് പാ​ക്ക​റ്റു​ക​ളും, തൂ​ക്കം നോ​ക്കു​ന്ന വെ​യിം​ഗ് മെ​ഷീ​നും ക​ണ്ടെ​ടു​ത്തു. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തോ​ള​മാ​യി പോ​ലീ​സ് ഇ​വ​രെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ത​ല​യി​ണ​യി​ൽ എം​ഡി​എം​എ; യു​വാ​വ് കുടുങ്ങി

ആ​ലു​വ: കി​ട​പ്പു​മു​റി​യി​ലെ ത​ല​യി​ണ ക​വ​റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു​വ​ച്ച എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ. മു​പ്പ​പ്പ​ത്ത​ടം തെ​ക്കും​പു​റ​ത്ത് ഫെ​ലി​ക്സ് ജെ​സ്റ്റി​നെ (27 )യാ​ണ് റൂ​റ​ൽ ജി​ല്ലാ ഡാ​ൻ​സാ​ഫ് ടീ​മും ബി​നാ​നി​പു​രം പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ​നി​ന്നും 2.6 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. വി​ൽ​പ്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന​താ​ണ് മ​യ​ക്കു​മ​രു​ന്ന്. ഇ​യാ​ൾ​ക്കെ​തി​രേ എ​ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും മ​യ​ക്ക്മ​രു​ന്ന് കേ​സു​ണ്ട്. എ​എ​സ്പി ട്രെ​യി​നി അ​ഞ്ജ​ലി ഭാ​വ​നയുടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.