തൊടുപുഴ: പച്ചക്കറി വില നിയന്ത്രിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പി. പ്രസാദ്. ഹോര്‍ട്ടികോര്‍പ്പ് വഴി പച്ചക്കറി സമാഹരിക്കുന്നതിനൊപ്പം ഇതര സംസ്ഥാനങ്ങളില്‍നിന്നും പച്ചക്കറിയെത്തിക്കും.
ഹോര്‍ട്ടികോര്‍പ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും കൃഷി നാശമുണ്ടായവര്ക്കുള്ള നഷ്ടപരിഹാരം നല്കാന് കേന്ദ്രസഹായം തേടിയിട്ടുണ്ടെന്നും മന്ത്രി തൊടുപുഴയില്‍ പറഞ്ഞു.