കുമളി: ബൈക്കും പിക്അപ് വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ റിസോർട്ട് ജീവനക്കാരൻ മരിച്ചു. വൈക്കം ചെമ്മനാത്തുകര അയ്യാരപ്പള്ളി ടോം തോമസാണ് (20) മരിച്ചത്.
ഇന്നലെ പുലർച്ചെ കുമളി ഹോളിഡേ ഹോമിന് സമീപമായിരുന്നു അപകടം. കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുമളിയിലെ റിസോർട്ടിൽ ട്രെയിനിയായി ജോലി ചെയ്തിരുന്ന യുവാവ് വീട്ടിലേക്കുള്ള യാത്രയിലാണ് അപകടം.