കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ അ​ക്ര​മം; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് പ​രി​ക്ക്
Thursday, April 25, 2024 2:45 AM IST
ചെ​റു​തോ​ണി: ചെ​റു​തോ​ണി​യി​ൽ ന​ട​ത്തി​യ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് പ​രി​ക്കേ​റ്റു. ഇ​ടു​ക്കി ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലെ എ ​എ​സ് ഐ ​സ​ന്തോ​ഷ് ബാ​ബു (46)വി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

കൊ​ടി കെ​ട്ടി​യ ഈ​റ്റ​ക്ക​മ്പി​നു​ള്ള ഏ​റു​കൊ​ണ്ടാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ണ്ണി​ന് താ​ഴെ മൂ​ക്കി​ന് സ​മീ​പം മു​റി​വേ​റ്റ ഉ​ദ്യോ​ഗ​സ്ഥ​നെ ര​ക്തം വാ​ർ​ന്ന നി​ല​യി​ൽ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കൊ​ട്ടി​ക്ക​ലാ​ശം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള വി​സി​ൽ മു​ഴ​ക്കി​യ സ​മ​യ​ത്താ​ണ് പ്ര​വ​ർ​ത്ത​ക​ർ വ​ലി​ച്ചെ​റി​ഞ്ഞ ഈ​റ്റ​ക്ക​മ്പ് കൊ​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് പ​രി​ക്കേ​റ്റ​ത്. യു ​ഡി എ​ഫ് ,എ​ൽ ഡി ​എ​ഫ്, എ​ൻഡി എ മു​ന്ന​ണി​ക​ളു​ടെ പ്ര​വ​ർ​ത്ത​ക​ർ ചെ​റു​തോ​ണി ട്രാ​ഫി​ക് ജം​ഗ്ഷ​നി​ലാ​ണ് കൊ​ട്ടി​ക്ക​ലാ​ശം ന​ട​ത്തി​യ​ത്.