തി​രു​നെ​ൽ​വേ​ലി പാ​ല​രു​വി എ​ക്സ്പ്ര​സ് : കോ​ച്ചു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കും
Sunday, July 7, 2024 6:39 AM IST
കൊ​ല്ലം: ചെ​ങ്കോ​ട്ട പാ​ത​യി​ലോ​ടു​ന്ന പാ​ല​ക്കാ​ട് - തി​രു​നെ​ല്‍​വേ​ലി പാ​ല​രു​വി എ​ക്സ്പ്ര​സി​ന്‍റെ കോ​ച്ചു​ക​ളു​ടെ എ​ണ്ണം 14 ല്‍ ​നി​ന്നും 18 ആ​യി വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി അ​റി​യി​ച്ചു. കൊ​ല്ലം ചെ​ങ്കോ​ട്ട പാ​ത​യി​ലെ ട്രെ​യി​നു​ക​ളു​ടെ കോ​ച്ചു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ ക​ത്തി​ന് മ​റു​പ​ടി​യാ​യി ദ​ക്ഷി​ണ റെ​യി​ല്‍​വേ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ആ​ര്‍.​എ​ന്‍. സിം​ഗാ​ണ് വി​വ​രം അ​റി​യി​ച്ച​ത്.

ആ​ര്‍​ഡി​എ​സ്ഒ യു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ​യും പ്ലാ​റ്റു​ഫോ​മു​ക​ളു​ടെ സൗ​ക​ര്യ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ ചെ​ന്നൈ എ​ഗ്മോ​ര്‍ - കൊ​ല്ലം - ചെ​ന്നൈ എ​ഗ്മോ​ര്‍ ട്രെ​യി​നി​ന്‍റെ കോ​ച്ചു​ക​ളു​ടെ എ​ണ്ണം 14 ല്‍ ​നി​ന്നും 17 ആ​യും, എ​റ​ണാ​കു​ളം-​വേ​ളാ​ങ്ക​ണി - എ​റ​ണാ​കു​ളം എ​ക്സ്പ്ര​സി​ന്‍റെ കോ​ച്ചു​ക​ളു​ടെ എ​ണ്ണം 18 ആ​യി വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്.


ട്രെ​യി​നു​ക​ളു​ടെ റേ​ക്കു​ക​ള്‍ എ​ല്‍​എ​ച്ച്ബി കോ​ച്ചു​ക​ളാ​യി മാ​റ്റു​വാ​നു​ള​ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. റ​യി​ല്‍​വേ ബോ​ര്‍​ഡി​ന്‍റെ അ​നു​മ​തി​യ്ക്ക​നു​സ​രി​ച്ച് റേ​ക്കു​ക​ള്‍ മാ​റ്റു​മെ​ന്നും എ​ന്‍. കെ. ​പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ക്ക് ​മ​റു​പ​ടി​യി​ല്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്.