പന്മന വഴി കെ​എ​സ്ആ​ര്‍ടിസിക്ക് പുതിയ ബ​സ് സ​ർ​വീ​സ്
Sunday, July 7, 2024 6:39 AM IST
ച​വ​റ : വി​ദ്യാ​ർ​ഥി​ക​ളു​ടെ സൗ​ക​ര്യാ​ർ​ഥം നാ​ളെ മു​ത​ല്‍ പു​തി​യ കെ ​എ​സ്ആ​ര്‍ ടി ​സി ബ​സ്ആ​രം​ഭി​ക്കും. പ​ന്മ​ന മ​ന​യി​ല്‍ എ​സ് ബി ​വി ജി ​എ​ച്ച്എ​സ്എ​സ്, അ​യ്യ​ന്‍​ക്കോ​യി​ക്ക​ല്‍ എ​ച്ച്എ​സ്എ​സ്, ഗു​ഹാ​ന​ന്ദ​പു​രം എ​ച്ച്എ​സ്എ​സ്, എ​ന്നീ ഉ​ള്‍​പ്ര​ദേ​ശ​ത്തു​ള്ള സ്ക്കൂ​ളു​ക​ളി​ലെ പ്ല​സ് വ​ണ്‍, പ്ല​സ് ടു ​വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളു​ടേ​യും നി​ര​ന്ത​ര ആ​വ​ശ്യ​മാ​യി​രു​ന്നു ബ​സ് സ​ര്‍​വീ​സ്.

ഈ ​വി​ഷ​യം മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്കു​മാ​റി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​ക​യും പു​തി​യ ബ​സ് സ​ര്‍​വീ​സ് അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. നാ​ളെ മു​ത​ല്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​മെ​ന്ന് സു​ജി​ത് വി​ജ​യ​ന്‍​പി​ള്ള എം​എ​ല്‍​എ പ​റ​ഞ്ഞു.


പു​തി​യ സ​ര്‍​വീ​സ് രാ​വി​ലെ ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ നി​ന്നും 8.20 ന് ​ആ​രം​ഭി​ച്ച് പ​ന്മ​ന മ​ന​യി​ല്‍ , തേ​വ​ല​ക്ക​ര ചേ​ന​ങ്ക​ര​മു​ക്ക് അ​യ്യ​ന്‍​ക്കോ​യി​ക്ക​ല്‍ വ​ഴി തെ​ക്കും​ഭാ​ഗം ഗു​ഹാ​ന​ന്ദ​പു​ര​ത്ത് 9.30 ന് ​മു​മ്പാ​യി എ​ത്തി​ച്ചേ​രും. അ​വി​ടെ നി​ന്ന് തി​രി​ച്ച് സ​രി​ത​മു​ക്ക് മു​കു​ന്ദ​പു​രം കൊ​ട്ടു​കാ​ട് ന​ല്ലേ​ഴു​ത്ത്മു​ക്ക് വ​ഴി ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ എ​ത്തി​ച്ചേ​രും.