കുണ്ടറ : പേരയം പഞ്ചായത്തിൽ വിവിധ വികസന പ്രവർത്തനങ്ങൾക്കായി പി.സി. വിഷ്ണുനാഥ് എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 1. 19 കോടി രൂപ അനുവദിച്ചതായി പേരയം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനീഷ് പടപ്പക്കര അറിയിച്ചു.
പേരയം പഞ്ചായത്തിന് സ്റ്റേഡിയം നിർമിക്കുന്നതിനായി ഒന്നാം ഘട്ടമായി 99 ലക്ഷം അനുവദിച്ചു. കാഞ്ഞിരകോട് ക്രിസ്തുരാജ് ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് 5.5 ലക്ഷം, കുതിര മുനമ്പ് ബസ് സ്റ്റാൻഡിൽ മിനി മാസ്റ്റ് ലൈറ്റ് നിർമാണം രണ്ട് ലക്ഷം, കാഞ്ഞിരകോട് സെന്റ് മാർഗരറ്റ് ഗേൾസ് ഹൈസ്കൂൾ ടൊയ്ലറ്റ് ബ്ലോക്ക് നിർമാണം 10 ലക്ഷം, കുമ്പളം സെന്റ് മൈക്കിൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ലാബ് നിർമിക്കുന്നതിനായി 2.5 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.