സെ​മി​നാ​റും സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും നടത്തി
Sunday, July 7, 2024 6:39 AM IST
കൊ​ല്ലം : ഫ്ര​ണ്ട്സ് കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ല്ല​ത്ത് പാ​രി​സ്ഥി​തി​ക സെ​മി​നാ​റും സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും ക​വി​യ​ര​ങ്ങും ന​ട​ന്നു.

സ​മ്മേ​ള​നം കേ​ര​ള പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ചെ​യ​ർ​മാ​ൻ എ​ൻ.​എ​സ്. വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ടം നി​ക​ത്തി​യാ​ലും വ​യ​ലും പു​ഴ​യും ന​ശി​ച്ചാ​ലും, മ​ണ​ൽ വാ​രി​യാ​ലും വ​നം വെ​ട്ടി മാ​റ്റി​യാ​ലും മാ​ലി​ന്യ കൂ​മ്പാ​ര​ങ്ങ​ൾ കു​ന്നു കൂ​ടി​യാ​ലും, യാ​തൊ​രു പ്ര​ശ്ന​വു​മി​ല്ലെ​ന്ന് ക​രു​തു​ന്ന​വ​രു​ടെ കാ​ഴ്ച​പ്പാ​ടു​ക​ൾ മാ​റി​യി​ല്ലെ​ങ്കി​ൽ മാ​ന​വ​രാ​ശി​യു​ടെ നി​ല​നി​ൽ​പ്പ് ത​ന്നെ അ​പ​ക​ട​ത്തി​ൽ ആ​കു​മെ​ന്ന് ഫ്ര​ണ്ട്സ് കേ​ര​ള​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ല്ല​ത്ത് ന​ട​ന്ന സെ​മി​നാ​റി​ൽ എ​ൻ.​എ​സ്. വി​ജ​യ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഫ്ര​ണ്ട്സ് കേ​ര​ള പ്ര​സി​ഡ​ന്‍റ് ആ​സാ​ദ്ആ​ശി​ർ​വാ​ദ് അ​ധ്യ​ക്ഷ​നാ​യി. ആ​ർ. മ​ദ​ന​മോ​ഹ​ന​ൻ പ​രി​സ്ഥി​തി വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ത്തു.


സാ​ബ് മു​കു​ന്ദ​പു​രം, എ.​എ. ല​ത്തീ​ഫ് മാ​മൂ​ട്, വി. ​വി​ജ​യ മോ​ഹ​ന​ൻ, എ . ​ബാ​ബു, പി. ​ര​ഘു​നാ​ഥ​ൻ, ശ്രീ​കു​മാ​രി ഓ​ച്ചി​റ, രെ​ജു ക​രു​നാ​ഗ​പ്പ​ള്ളി, പി. ​അ​ജീ​ന, ആ​ശ്രാ​മം ഓ​മ​ന​ക്കു​ട്ട​ൻ, അ​പ്സ​ര ശ​ശി​കു​മാ​ർ, കൃ​ഷ്ണ​കു​മാ​ർ മ​രു​ത്ത​ടി, ക​ന​ക​മ്മ ത​ങ്ക​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. 40 ഓ​ളം ക​വി​ക​ൾ ക​വി​യ​ര​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.