ലീ​ഡ​ർ​ക്ക് പ​ക​രം​വ​യ്ക്കാ​ൻ മ​റ്റൊ​രു നേ​താ​വി​ല്ല : പി. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ്
Saturday, July 6, 2024 6:10 AM IST
കൊ​ല്ലം: ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ ന​ഭ​സി​ലെ ഏ​റ്റ​വും മി​ക​ച്ച രാ​ഷ്ട്രീ​യ ത​ന്ത്ര​ജ്ഞ​നും ഭ​ര​ണാ​ധി​കാ​രി​യും സം​ഘാ​ട​ക​നും ആ​യി​രു​ന്നു ലീ​ഡ​ർ കെ. ​ക​രു​ണാ​ക​ര​നെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ്.

കൊ​ല്ലം ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലീ​ഡ​ർ കെ. ​ക​രു​ണാ​ക​ര​ന്‍റെ 106-ാമ​ത് ജ​ന്മ​വാ​ർ​ഷി​ക​ദി​ന യോ​ഗം ഡി​സി​സി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നും സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക വി​ക​സ​ന​ത്തി​നും നി​ര​വ​ധി സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ മ​ഹ​ത് വ്യ​ക്തി​യാ​യി​രു​ന്നു. കെ. ​ക​രു​ണാ​ക​ര​ന് പ​ക​രം വ​യ്ക്കാ​ൻ കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ മ​റ്റ് നേ​താ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു.


വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. വി​പി​ന​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം ബി​ന്ദു​കൃ​ഷ്ണ ,നേ​താ​ക്ക​ളാ​യ എ.​കെ. ഹ​ഫീ​സ്, എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​സ്. ശ്രീ​കു​മാ​ർ, ഡി. ​ഗീ​താ​കൃ​ഷ്ണ​ൻ, ആ​ദ​ർ​ശ് ഭാ​ർ​ഗ​വ​ൻ, വാ​ര്യ​ത്ത് മോ​ഹ​ൻ​കു​മാ​ർ, കോ​തേ​ത്ത് ഭാ​സു​ര​ൻ, കെ. ​ജി. തു​ള​സീ​ധ​ര​ൻ, എം. ​സു​ജ​യ്,

എം. ​മാ​ത്യൂ​സ്, സ​രി​ത അ​ജി​ത്, രാ​ജേ​ന്ദ്ര​ൻ, സാ​ബ്ജാ​ൻ, രാ​ഗി​ണി, ആ​ർ. രാ​ജേ​ന്ദ്ര​ൻ​പി​ള്ള, കൊ​ട്ടി​യം നൈ​സാം, കെ.​എം. റ​ഷീ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ക​രു​ണാ​ക​ര​ന്‍റെ ഛായാ​ചി​ത്ര​ത്തി​ന് മു​ന്നി​ൽ പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി.