ഫാ​ത്തി​മ കോ​ള​ജി​ൽ ഡ്രോ​ൺ സ​ർ​വേ​യിം​ഗ് ശി​ല്പ​ശാ​ല
Saturday, July 6, 2024 6:06 AM IST
കൊ​ല്ലം : ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ള​ജി​ൽ ഒ​ന്നാം വ​ർ​ഷ ഡി​ഗ്രി കു​ട്ടി​ക​ളു​ടെ ഇ​ൻ​ഡ​ക്ഷ​ൻ പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ജി​യോ​ള​ജി ആ​ൻ​ഡ് ഡി​ജി​റ്റ​ൽ സ​ർ​വേ​യിം​ഗും
ട്രാ​വ​ൻ​കൂ​ർ ഏ​വി​യേ​ഷ​ൻ​സും സം​യു​ക്‌​ത​മാ​യി ഡ്രോ​ൺ എ​ക്സി​ബി​ഷ​നും ഡ്രോ​ൺ സ​ർ​വേ​യിം​ഗ് ശി​ല്പ​ശാ​ല​യും ന​ട​ത്തി.

ഡ്രോ​ൺ സ​ർ​വേ​യിം​ഗി​ന്‍റെ വി​വി​ധ ത​ര​ത​ത്തി​ലു​ള്ള ഉ​പ​യോ​ഗ​ങ്ങ​ളും കു​ട്ടി​ക​ൾ​ക്ക് മ​ന​സി​ലാ​ക്കി​കൊ​ടു​ത്തു. ഡ്രോ​ൺ സ​ർ​വേ​യിം​ഗ് നൈ​പു​ണ്യ വി​ക​സ​ന കോ​ഴ്സാ​യി കു​ട്ടി​ക​ൾ​ക്കു തൊ​ഴി​ൽ മേ​ഖ​ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു​വേ​ണ്ടി സി​ല​ബ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.


ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​ന്ധ്യ കാ​ത​റി​ൻ മൈ​ക്കി​ൾ, മാ​നേ​ജ​ർ റ​വ. ഫാ. ​ഡോ. അ​ഭി​ലാ​ഷ് ഗ്രി​ഗ​റി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.