കാസര്‍ഗോഡ്: ലോക്സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേള്‍വി- സംസാര പരിമിതര്‍ക്കായി ആംഗ്യ ഭാഷയിലുള്ള വീഡിയോ കോള്‍ സംവിധാനവും സപ്തഭാഷ കണ്ട്രോള് റൂം സംവിധാനവും ആരംഭിച്ചു. ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ വീഡിയോ കോള്‍ വഴി സംസാരിച്ച് ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് തന്നെ ആദ്യമായാണ് ഒറ്റ കണ്ട്രോള് റൂമില്‍ നിന്നും 11 ഭാഷയില്‍ സേവനം ലഭ്യമാകുന്നത്. ജില്ലയ്ക്ക് പുറമേ സംസ്ഥാനത്തെ കേള്‍വി- സംസാര പരിമിതരിലെ ആര്‍ക്കും ആംഗ്യ ഭാഷയിലുള്ള വീഡിയോ കോള്‍ സംവിധാനം പ്രയോജനപ്പെടുത്താം.
ഇലക്ഷന് കണ്ട്രോള് റൂം ചാര്‍ജ് ഓഫീസര്‍ ആദില്‍ മുഹമ്മദാണ് നേതൃത്വം നല്‍കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ കഴിയാത്ത ആളുകളുടെ സംശയങ്ങളും പരാതികളും കൃത്യമായി ദൂരീകരിക്കാനാണ് ഇങ്ങനെയൊരു സംവിധാനം ഒരുക്കിയിട്ടുള്ളത്.25 വരെ ആംഗ്യഭാഷ കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കും.
രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ 9947824180, 7558068930, 9048641188 എന്നീ വാട്സ് ആപ്പ് നമ്പറില്‍ വീഡിയോ കോള്‍ ചെയ്യാം. വനിതാ ശിശുവികസന ഓഫീസിലെ ക്ലര്‍ക്ക് ടി.പവിത്രന്, സീനിയര്‍ ഗ്രേഡ് ടൈപ്പിസ്റ്റ് അബുള്‍ റഹീം, ജിഎസ്ടി ടൈപ്പിസ്റ്റ് അതുല്‍ രാജ് എന്നിവരാണ് വീഡിയോ കോള്‍ മുഖേന ആംഗ്യ ഭാഷയിലൂടെ സംശയ നിവാരണം നടത്തുക.
മലയാളം, കന്നഡ, ബ്യാരി, തുളു, ഉറുദു, കൊങ്കിണി, മറാഠി എന്നീ ഭാഷകള്‍ക്ക് പുറമേ ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലും സംവദിക്കാം. സേവനത്തിനായി ടോള്‍ഫ്രീ നമ്പറായ 1950 എന്ന നമ്പറില്‍ ബന്ധപ്പെടാം. ബ്യാരി ഭാഷയിലായിരുന്നു ആദ്യ കോള്‍.
അസിസ്റ്റന്റ് കളക്ടര്‍ ദീലിപ് കെ കൈനിക്കര, ഇലക്ഷന് കണ്ട്രോള് റൂം ചാര്‍ജ് ഓഫീസര്‍ ആദില്‍ മുഹമ്മദ്, മാന്‍ പവര്‍ മാനേജ്മെന്റ് നോഡല്‍ ഓഫീസര്‍ ആസിഫലിയാര്, പി.ഡബ്യൂ.ഡി നോഡല്‍ ഓഫീസര്‍ ആര്യാ പി.രാജ്, ഗതാഗതം നോഡല്‍ ഓഫീസര്‍ അജിത്ത് ജോണ്‍, അജിത, തഹസില്‍ദാര്‍ വി.ഷിനു, ബി.നിഷ, ജി.രസ്മി, എം.എ.രമ്യ, സിന്ദു, ടി.പവിത്രന്, അഡ്വ.ആയിശ അഫ്രീന്, നോയല്‍ റോഡ്രിഗസ്, ഉദയ് പ്രകാശ്, കിഷോര്‍ കുമാര്‍, ഉഷാദേവി, കണ്ട്രോള് റൂം സ്റ്റാഫ് എന്നിവര്‍ സംബന്ധിച്ചു.