ഉ​ണ്ണി​ത്താ​ന് വോട്ടഭ്യർഥിച്ച് വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​ജാ​ഥ
Friday, April 19, 2024 1:48 AM IST
പ​യ്യ​ന്നൂ​ർ:​കാ​സ​ർ​ഗോ​ഡ് ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന് വോ​ട്ട​ഭ്യ​ർ​ഥി​ച്ച് യു​ഡിഎസ്​എ​ഫ് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​ജാ​ഥ​യു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ. വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ല​ഘു​ലേ​ഖ ന​ൽ​കി​യും ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ക്കാ​ലം എം​പി എ​ന്ന നി​ല​യി​ൽ ന​ട​പ്പി​ലാ​ക്കി​യ വി​ക​സ​ന​ങ്ങ​ളു​ടെ രേ​ഖ കൈ​മാ​റി​യു​മാ​ണ് യു​ഡി​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വോ​ട്ട​ഭ്യ​ർ​ഥി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ ക​ല്യാ​ശേ​രി മ​ണ്ഡ​ല​ത്തി​ലെ ചെ​റു​കു​ന്നി​ൽ നി​ന്നാ​രം​ഭി​ച്ച ക​ലാ​ജാ​ഥ ഇ​ന്ന് വൈ​കു​ന്നേ​രം മ​ഞ്ചേ​ശ്വ​ര​ത്ത് സ​മാ​പി​ക്കും. ഫ്ലാ​ഷ് മോ​ബ് ഉ​ൾ​പ്പെടെ​യു​ള്ള ക​ലാ പ്ര​ക​ട​ന​ങ്ങ​ളോ​ടെ പ​യ്യ​ന്നൂ​ർ, തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ല​ങ്ങ​ൾ കേന്ദ്രീ​ക​രി​ച്ച് പ്ര​ചാ​ര​ണം ന​ട​ത്തി​യ ജാ​ഥ​യു​ടെ ഇ​ന്ന​ല​ത്തെ സ​മാ​പ​നം നീ​ലേ​ശ്വ​ര​ത്ത് ന​ട​ന്നു.

നേ​താ​ക്ക​ളാ​യ സ​യ്യി​ദ് ത്വാ​ഹ ത​ങ്ങ​ൾ, ജ​വാ​ദ് പു​ത്തൂ​ർ, സ​വാ​ദ് മം​ഗ​ൽ​പാ​ടി, അ​സ്ഹ​റു​ദ്ദീ​ൻ മ​ണി​യ​നോ​ടി, സൈ​ഫു​ദ്ദീ​ൻ ത​ങ്ങ​ൾ,സ​ലാം മാ​ങ്ങാ​ട്, ആ​കാ​ശ് ഭാ​സ്ക്ക​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.