കൽപ്പറ്റ: എസ്എസ്എൽസി പരീക്ഷാഫലത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് നില മെച്ചപ്പെടുത്തി വയനാട്. 99.38 ശതമാനമാണ് ഇക്കുറി വിജയം. കഴിഞ്ഞവർഷം ഇത് 98.41 ശതമാനമായിരുന്നു. 5,747 ആണ്‍കുട്ടികളും 5,838 പെണ്‍കുട്ടികളും അടക്കം 11,585 പേരാണ് ഇക്കുറി പരീക്ഷ എഴുതിയത്. ഇതിൽ 11,513 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. 5,704 ആണ്‍കുട്ടികളും 5809 പെണ്‍കുട്ടികളുമാണ് ലക്ഷ്യം കണ്ടത്. 42 ഗവ.വിദ്യാലയങ്ങളടക്കം 64 സ്കൂളുകളിൽ 100 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷവും 64 വിദ്യാലയങ്ങളിലാണ് നൂറുമേനി വിളഞ്ഞത്.
1,648 കുട്ടികൾക്കാണ് ഇത്തവണ എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ്. ഇതിൽ 1,114 പേർ പെണ്‍കുട്ടികളാണ്. ആണ്‍കുട്ടികൾ534. കഴിഞ്ഞ അധ്യയന വർഷം 1,448 വിദ്യാർഥികൾക്കായിരുന്നു എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ്. സ്കൂൾ ഗോയിംഗ് വിഭാഗത്തിൽ ജനറൽ2,269, പട്ടികജാതി496, പട്ടികവർഗം2,317, ഒബിസി6,392, ഒഇസി111 എന്നിങ്ങനെയാണ് കുട്ടികൾ പരീക്ഷ എഴുതിയത്. യഥാക്രമം 2,266 ഉം 493 ഉം 2,265 ഉം 6,378 ഉം 111 ഉം പേർ ഉപരിപഠനത്തിനു അർഹത നേടി.
വാളാട്(95 കുട്ടികൾ), ആറാട്ടുതറ(57), നീർവാരം(61), തരിയോട്(105), അച്ചൂർ(73), വൈത്തിരി(102), കൽപ്പറ്റ(144), കരിങ്കുറ്റി(51), പടിഞ്ഞാറത്തറ(192), വെള്ളാർമല(58), പെരിക്കല്ലൂർ(54), ഇരുളം(84), ചേനാട്(31), വടുവൻചാൽ(192), കോളേരി(57), വാകേരി(67), മീനങ്ങാടി(370), ഓടപ്പള്ളം(39), പനങ്കണ്ടി(80), മൂലങ്കാവ്(238), നൂൽപ്പുഴ കല്ലൂർ(101), ആനപ്പാറ(116), നല്ലൂർനാട്(34), എടത്തന(40), കൽപ്പറ്റജിഎംആർസ്(36), പൂക്കോട്ജിഎംആർഎസ്(60), തിരുനെല്ലിആശ്രമം(48), കാപ്പിസെറ്റ്(58), കുഞ്ഞോം(56), പേരിയ(80), വാളവയൽ(31), നെല്ലാറച്ചാൽ(31), അതിരാറ്റുകുന്ന്(24), കോട്ടത്തറ(56), കുപ്പാടി(74), വാരാന്പറ്റ(92), തൃക്കൈപ്പറ്റ(35), കുറുന്പാല(40), റിപ്പണ്‍(75), പുളിഞ്ഞാൽ(51), തേറ്റമല(53), ബീനാച്ചി(122) ഗവ.സ്കൂളുകളിൽ പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും ഉപരി പഠനത്തിനു യോഗ്യരായി.
എയ്ഡഡ് വിഭാഗത്തിൽ കണിയാരം ഫാ.ജികെഎം(332), സെന്റ് ജോസഫ്സ് കല്ലോടി(194), സെന്റ് കാതറിൻസ് പയ്യന്പള്ളി(156), സെന്റ് തോമസ് നടവയൽ(159), എംടിഡിഎം തൊണ്ടർനാട്(214), ഡബ്ല്യുഒ പിണങ്ങോട്(349) ഡബ്ല്യുഒവി മുട്ടിൽ(350), സർവോദയ ഏച്ചോം(151), എൽഎം പള്ളിക്കുന്ന്(100), സെന്റ് ജോസഫ്സ് മേപ്പാടി(167), ദേവീവിലാസം വേലിയന്പം(57), വിജയ പുൽപ്പള്ളി(278), ജയശ്രീ കല്ലുവയൽ(144), നിർമല കബനിഗിരി(92), എസ്എൻ പൂതാടി(145), സെന്റ് മേരീസ് ബത്തേരി(118) എന്നീ വിദ്യാലയങ്ങളിൽ നൂറുമേനി വിളഞ്ഞു.
അണ് എയ്ഡഡ് വിഭാഗത്തിൽ എംജിഎം അന്പുകുത്തി(107), എൻഎസ്എസ് കൽപ്പറ്റ(109), സെന്റ് പോൾസ് ആൻഡ് സെന്റ് പീറ്റർ മീനങ്ങാടി(52), സെന്റ് ജോസഫ്സ് ബത്തേരി(75), ക്രസന്റ് പനമരം(127), സെന്റ് റോസെല്ലോസ് പൂമല(11)എന്നീ വിദ്യാലയങ്ങളിൽ പരീക്ഷയ്ക്കിരുന്ന മുഴുവൻ കുട്ടികളും തുടർ പഠനത്തിനു യോഗ്യരായി.
ഗവ.സ്കൂളുകളിൽ പഠിച്ചതിൽ 180 ആണ്‍കുട്ടികളും 429 പെണ്കുട്ടികളുമടക്കം 609 പേർക്കാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ്. എയ്ഡഡ് വിഭാഗത്തിൽ 292 ആണ്‍കുട്ടികളും 579 പെണ്കുട്ടികളുമടക്കം 871 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. അണ് എയ്ഡഡ് വിഭാഗത്തിൽ 168 പേർക്കാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്. ഇതിൽ 106 പേർ പെണ്‍കുട്ടികളാണ്.