ന​ബാ​ർ​ഡ് നീ​രു​റ​വ സം​ര​ക്ഷ​ണ പ​ദ്ധ​തി: പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ ന​ട​ത്തി
Sunday, May 19, 2024 5:46 AM IST
മാ​ന​ന്ത​വാ​ടി: ന​ബാ​ർ​ഡി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലെ പു​ലി​ക്കാ​ട് നീ​ർ​ത്ത​ട പ്ര​ദേ​ശ​ത്ത് അ​ടു​ത്ത മൂ​ന്ന് വ​ർ​ഷം ന​ട​പ്പി​ലാ​ക്കു​വാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന നീ​രു​റ​വ സം​ര​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​ത്യ​ക ഗ്രാ​മ​സ​ഭ ന​ട​ത്തി. ന​ബാ​ർ​ഡ് നീ​രു​റ​വ സം​ര​ക്ഷ​ണ പ​ദ്ധ​തി​യെ കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നും നീ​ർ​ത്ത​ട വി​ക​സ​ന സ​മി​തി​ക്ക് രൂ​പം ന​ൽ​കു​ന്ന​തി​നു​മാ​യി​ട്ടാ​ണ് പ്ര​ത്യ​ക ഗ്രാ​മ​സ​ഭ ന​ട​ത്തി​യ​ത്.

പു​ലി​ക്കാ​ട് പാ​ൽ സൊ​സൈ​റ്റി ഹാ​ളി​ൽ ന​ട​ന്ന ഗ്രാ​മ​സ​ഭ എ​ട​വ​ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഹ​മ​മ്മ​ദ്കു​ട്ടി ബ്രാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​ന്പ​ർ ഷി​ൽ​സ​ണ്‍ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ക്ഷ​ണം ന​ട​ത്തി.

പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ദ്വാ​ര​ക സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഷൈ​മ ടി. ​ബെ​ന്നി, എ​യു​പി സ്കൂ​ൾ ഹെ​ഡ് മാ​സ്റ്റ​ർ ഷോ​ജി ജോ​സ​ഫ്, സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​ൻ പ്രി​ൻ​സ് ഏ​ബ്ര​ഹാം, എ​ട​വ​ക ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജാ​സ്മി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ദ്ധ​തി ന​ട​ത്തി​പ്പി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​ന് വ​ർ​ക്കി കി​ഴ​ക്കേ​പ​റ​ന്പി​ൽ, സി​നോ​ജ് പി​ലാ​പ്പ​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി എ​ന്നി​വ​ർ ആ​യി​ട്ടു​ള്ള 15 അം​ഗ നീ​ർ​ത്ത​ട വി​ക​സ​ന സ​മി​തി​ക്ക് രൂ​പം ന​ൽ​കി. ഗ്രാ​മ​സ​ഭ​യി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു, എ​ൽ​എ​സ്എ​സ് സ്കോ​ള​ർ​ഷി​പ് എ​ന്നി​വ​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു.

കൂ​ടാ​തെ വി​ദ്യ​ഭ്യാ​സ മേ​ഖ​ല​യി​ൽ എ​ക്കാ​ല​വും മാ​തൃ​കാ​പ​ര​മാ​യി നി​ല​കൊ​ള്ളു​ന്ന ദ്വാ​ര​ക സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹൈ​സ്കൂ​ൾ, എ​യു​പി സ്കൂ​ൾ ദ്വാ​ര​ക എ​ന്നീ സ്കൂ​ളു​ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.