മാ​ന​ന്ത​വാ​ടി ജി​വി​എ​ച്ച്എ​സ്എ​സ് പ്ലാ​റ്റി​നം ജൂ​ബി​ലി സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണം
Thursday, May 9, 2024 7:45 AM IST
മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി ഗ​വ. വൊ​ക്കേ​ഷ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡി ഹൈ​സ്കൂ​ൾ വി​ഭാ​ഗം പ്ലാ​റ്റി​നം ജൂ​ബി​ലി ഒ​രു വ​ർ​ഷം നീ​ണ്ട പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ആ​ലോ​ചി​ക്കു​ന്ന​തി​നാ​യി പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ​യും പൂ​ർ​വ അ​ധ്യാ​പ​ക​രെ​യും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി 13നു ​രാ​വി​ലെ 10നു ​സ്കൂ​ളി​ൽ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ​യോ​ഗം ചേ​രും.

ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ്കൂ​ളി​ലെ ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ്ലാ​റ്റി​നം ജൂ​ബി​ലി​യാ​ഘോ​ഷ​ങ്ങ​ൾ പ്ര​വേ​ശ​നോ​ത്സ​വ​ദി​ന​മാ​യ ജൂ​ണ്‍ ഒ​ന്നി​നു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

1950 ജൂ​ണി​ലാ​ണ് മാ​ന​ന്ത​വാ​ടി ജി​വി​എ​ച്ച്എ​സ്എ​സി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗം ആ​ദ്യ​മാ​യി തു​ട​ങ്ങി​യ​ത് മാ​ന​ന്ത​വാ​ടി ജി​വി​എ​ച്ച്എ​സ്എ​സി​ലാ​ണ്.

ആ​റു മു​ത​ൽ പ​ത്തു​വ​രെ ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം തു​ട​ങ്ങി​യ​താ​യും സ്കൂ​ളി​ൽ ഇം​ഗ്ലീ​ഷ് മീ​ഡി​യം വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​പി. ബി​നു, പ്രി​ൻ​സി​പ്പ​ൽ സ​ലിം അ​ൽ​ത്താ​ഫ്, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം പ്രി​ൻ​സി​പ്പ​ൽ കെ.​കെ. ജി​ജി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ കെ.​കെ. സ​ന്തോ​ഷ്, പി​ടി​എ എ​ക്സി. അം​ഗം എ. ​മൊ​യ്തു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.