അ​ന്ത്യഅ​ത്താ​ഴ സ്മ​ര​ണ​യി​ൽ പെ​സ​ഹാ​ വ്യാ​ഴാ​ച​ര​ണം ‌
Friday, March 29, 2024 4:28 AM IST
കോ​ഴി​ക്കോ​ട്: ക്രി​സ്തു​വി​ന്‍റെ അ​ന്ത്യ അ​ത്താ​ഴ സ്മ​ര​ണ​യി​ൽ ക്രൈ​സ്ത​വ​ർ പെ​സ​ഹ​ാവ്യാ​ഴം ആ​ച​രി​ച്ചു. ​കോ​ഴി​ക്കോ​ട് സി​റ്റി സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ​കു​ർ​ബാ​ന, കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ എ​ന്നി​വ ന​ട​ന്നു. ദേ​വ​മാ​താ ക​ത്തീ​ഡ്ര​ലി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ട​ന്ന കാ​ല്‍​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ​യ്ക്ക് കോ​ഴി​ക്കോ​ട് ബി​ഷ​പ് ഡോ.​വ​ര്‍​ഗീ​സ് ച​ക്കാ​ല​ക്ക​ല്‍ നേ​തൃ​ത്വം ന​ല്‍​കി.

കോ​ഴി​ക്കോ​ട് സി​റ്റി സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ പെ​സ​ഹാ വ്യാ​ഴ​ത്തോ​ട​നു​ബ​ന്ധി​ച്ച് വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​വ​ത്താ​ഴ ദി​വ്യ​ബ​ലി ന​ട​ന്നു.​ ഇ​ട​വ​ക വി​കാ​രി ഫാ. ​റെ​നി ഫ്രാ​ൻ​സി​സ് റോ​ഡ്രി​ഗ​സ് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.​

ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം , അ​പ്പം മു​റി​ക്ക​ൽ എ​ന്നി​വ​യ്ക്ക് സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റീ​സ്, അ​പ്പ​സ്തോ​ല പ്ര​തി​നി​ധി​ക​ൾ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന ന​ട​ന്നു.​ ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് ദേ​വ​മാ​താ ക​ത്തീ​ഡ്ര​ലി​ൽ നി​ന്ന് കു​രി​ശി​ന്‍റെ വ​ഴി ന​ട​ക്കും.​ പ​ത്തി​ന് സ​മാ​പ​ന സ​ന്ദേ​ശ​വും ആ​ശീ​ർ​വാ​ദ​വും കോ​ഴി​ക്കോ​ട് ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ൽ ന​ൽ​കും.

താ​മ​ര​ശേ​രി മേ​രിമാ​താ ക​ത്തീ​ഡ്ര​ൽ ദൈ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ കു​ർ​ബാ​ന സ്ഥാ​പ​ന​ത്തി​ന്‍റെ സ്മ​ര​ണ​ക​ളു​ണ​ർ​ത്തി പെ​സ​ഹാ തി​രു​നാ​ൾ ആ​ച​രി​ച്ചു. കാ​ലു ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യ്ക്കും തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്കും താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു.

പൗ​രോ​ഹി​ത്യ സ്ഥാ​പ​ന​ത്തി​ന്‍റെ ഓ​ർ​മ്മ കൂ​ടി​യാ​യ പെ​സ​ഹാ തി​രു​ന്നാ​ളി​ൽ പൗ​രോ​ഹി​ത്യ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ ഓ​ർ​മ​പെ​ടു​ത്തി ബി​ഷ​പ് വ​ച​നസ​ന്ദേ​ശം ന​ൽ​കി. ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​മാ​ത്യു പു​ളി​മൂ​ട്ടി​ൽ, അ​സി. വി​കാ​രി ഫാ. ​ജോ​ർ​ജ് ന​രി​വേ​ലി​ൽ, ഫാ. ​ജോ​ജോ എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി​രു​ന്നു.

തി​രു​ക​ർ​മ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു വൈ​കു​ന്നേ​രം ആ​റുവ​രെ തു​ട​ർച്ചയാ​യ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ന​ട​ന്നു. കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് വി​കാ​രി ഫാ. ​വി​ൻ​സെ​ന്‍റ് ക​ണ്ട​ത്തി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. അ​സി. വി​കാ​രി ഫാ.​ജോ​യ​ൽ കു​മ്പു​ക്ക​ൽ സ​ഹ​കാ​ർ​മി​ക​നാ​യി.

കു​ള​ത്തു​വ​യ​ൽ സെ​ന്‍റ് ജോ​ർ​ജ് തീ​ർ​ത്ഥാ​ട​ന കേ​ന്ദ്രം പ​ള്ളി​യി​ൽ റെ​ക്ട​ർ ഫാ.​ജോ​ർ​ജ് ക​ള​പ്പു​ര​യ്ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ന​രി​ന​ട സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ൽ വി​കാ​രി ഫാ.​രാ​ജേ​ഷ് കു​റ്റി​ക്കാ​ട്ട് കാ​ർ​മി​ക​നാ​യി.

ക​ക്ക​യം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ദേ​വാ​ല​യ​ത്തി​ൽ വി​കാ​രി ഫാ. ​വി​ൻ​സെ​ന്‍റ് ക​റു​ക​മാ​ലി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ക​രി​യാ​ത്തും​പാ​റ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ വി​കാ​രി ഫാ.​അ​മ​ൽ കൊ​ച്ചു​കൈ​പ്പേ​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ വി​കാ​രി​ഫാ.​ജി​നോ ചു​ണ്ട​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
കാ​റ്റു​ള്ള​മ​ല സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ വി​കാ​രി ഫാ.​കു​ര്യാ​ക്കോ​സ് കൊ​ച്ചു​കൈ​പ്പേ​ൽ കാ​ർ​മി​ക​നാ​യി.​

ക​രി​ക​ണ്ട​ൻ​പാ​റ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ ഫാ. ​അ​ഗ​സ്റ്റി​ൻ പാ​ല​ത്തും​തല​യ്ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഓ​ഞ്ഞി​ൽ സെ​ന്‍റ് ജോ​ൺ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ ഫാ. ​കു​ര്യാ​ക്കോ​സ് പ​ടി​ക്ക​മാ​ലി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

കോ​ട​ഞ്ചേ​രി മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് ഐ​ക്കു​ള​മ്പി​ൽ നേ​തൃ​ത്വം ന​ൽ​കി.

ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ന​ഗ​രി​കാ​ണി​ക്ക​ൽ, കു​രി​ശു​ചും​ബ​നം, കൈ​പ്പു​നീ​ർ കു​ടി​ക്ക​ൽ എ​ന്നി​വ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കു​രി​ശി​ന്‍റെ വ​ഴി ന​ട​ക്കും.