മ​തേ​ത​ര ഇ​ന്ത്യ​യു​ടെ ആ​ശ​ങ്ക അ​ക​റ്റ​ണം: കെ​എ​ടി​എ​ഫ്
Friday, March 29, 2024 4:41 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ കാ​ര്യ​ത്തി​ൽ മ​തേ​ത​ര ഇ​ന്ത്യ​യു​ടെ ആ​ശ​ങ്ക അ​ക​റ്റ​ണ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ക​ളി​പ്പാ​വ​യാ​ക​രു​തെ​ന്നും സ്വ​ത​ന്ത്ര​വും നീ​തി​യു​ക്ത​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ മു​ഴു​വ​ൻ പൗ​ര​ൻ​മാ​രെ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ക്ക​ണ​മെ​ന്നും ഉ​പ​ജി​ല്ലാ കെ​എ​ടി​എ​ഫ് ഇ​ഫ്താ​ർ സം​ഗ​മം ആ​വ​ശ്യ​പ്പെ​ട്ടു.

സം​ഗ​മം റി​ട്ട. അ​റ​ബി​ക് ടീ​ച്ചേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ (ആ​ർ​എ​ടി​എ​ഫ്) സം​സ്ഥാ​ന ക​മ്മി​റ്റി അ​ഗം ഇ.​എ.​റ​ഷീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​ടി​എ​ഫ് സം​സ്ഥാ​ന സ​മി​തി അം​ഗം ഹു​സൈ​ൻ പാ​റ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. സി​യാ​ദ്, വി​ദ്യാ​ദ്യാ​സ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​ഫൈ​സ​ൽ ഷാ​ന​വാ​സ്, ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. അ​ബ്ദു​ൽ ഷ​മീ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​മു​ഹ്സി​ൻ, ട്ര​ഷ​റ​ർ എം. ​നൗ​ഫ​ൽ ന​സീ​ർ, മു​സ്ത​ഫ വ​ള​പു​രം, മ​മ്മ​ദ്, സ​ലാം​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.