സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് റോ​ബോ​ട്ടി​ക്സ് പ​രി​ശീ​ല​നം
Monday, March 18, 2024 5:41 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ലെ സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി അ​വ​ധി​കാ​ല​ത്ത് ന​ട​പ്പാ​ക്കു​ന്ന വി​വി​ധ കം​പ്യൂ​ട്ട​ര്‍ അ​ധി​ഷ്ഠി​ത പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ സി​ഡി​റ്റി​ന്‍റെ ഉ​പ​കേ​ന്ദ്ര​മാ​യ കോ​ഡൂ​ര്‍ ടെ​ക്നി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​മ്പ​ത് ശ​ത​മാ​നം ഫീ​സ് ഇ​ള​വു​ക​ളോ​ടെ​യാ​ണ് പ​രി​ശീ​ല​നം.

ഈ ​വ​ര്‍​ഷം പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് (എ​ഐ), റോ​ബോ​ട്ടി​ക്സ്, കോ​ഡിം​ഗ് എ​ന്നി​വ​ക്കൊ​പ്പം മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ലേ​തു​പോ​ലെ ഓ​ഫീ​സ് ഓ​ട്ടോ​മേ​ഷ​ന്‍, ക​മ്പ്യൂ​ട്ട​റൈ​സ്ഡ് അ​ക്കൗ​ണ്ടിം​ഗ്, ഗ്രാ​ഫി​ക് ഡി​സൈ​നിം​ഗ്, വെ​ബ് ഡി​സൈ​നിം​ഗ്, പ്രോ​ഗ്രാ​മിം​ഗ് ഇ​ന്‍​സി ആ​ന്‍​ഡ് സി ​പ്ല​സ് പ്ല​സ്, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്നോ​ള​ജി പ്ല​സ്, എ​ക്സ്പ്ലോ​റിം​ഗ് ഉ​ബു​ണ്ടു തു​ട​ങ്ങി​യ കോ​ഴ്സു​ക​ളാ​ണ് പ​രി​ശീ​ലി​പ്പി​ക്കു​ക.

ഈ ​അ​ധ്യ​യ​ന വ​ര്‍​ഷം നാ​ലു മു​ത​ല്‍ പ്ല​സ്ടു വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ല്‍ പ​ഠ​നം പൂ​ര്‍​ത്തീ​ക​രി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം. അ​വ​ധി ദി​വ​സ​ങ്ങ​ളി​ലൊ​ഴി​കെ രാ​വി​ലെ 9.30നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നു​മി​ട​യി​ല്‍ ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള അ​ഞ്ചു ബാ​ച്ചു​ക​ളി​ലാ​യാ​ണ് പ​രി​ശീ​ല​നം.

വി​വ​ര​ങ്ങ​ള്‍​ക്കും പ്ര​വേ​ശ​ന​ത്തി​നും പ്രി​ന്‍​സി​പ്പ​ൽ, കോ​ഡൂ​ര്‍ ടെ​ക്നി​ക്ക​ല്‍ കോ​ള​ജ്, പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ബി​ല്‍​ഡിം​ഗ്, താ​ണി​ക്ക​ല്‍, കോ​ഡൂ​ര്‍ പി.​ഒ. 04832 868518, 9400 868518 എ​ന്ന വി​ലാ​സ​ത്തി​ല്‍ ബ​ന്ധ​പ്പെ​ട​ണം.