വി​ഴി​ഞ്ഞം: ഉ​ത്സ​വ​പ്പ​റ​മ്പി​ലെ ദീ​പാ​ല​ങ്ക​രം പോ​ലെ ക​ട​ൽ​ത്തീ​രം. ക​ണ്ണി​നും മ​ന​സി​നും കു​ളി​ർ​മ്മ​യേ​കി മാ​സ്മ​രി​ക​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ വി​ഴി​ഞ്ഞം​അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖം. രാ​ത്രി​ക്കാ​ഴ്ച​യി​ൽ ക​ട​ലി​ൽ നി​ർ​മി​ച്ച ഒ​രു കൊ​ട്ടാ​ര സ​ദൃ​ശ്യം. നി​ര​ന്ത​ര​മാ​യി ച​ര​ക്കു​ക​ളു​മാ​യി അ​ടു​ക്കു​ന്ന ക​ണ്ടെ​യ്ന​ർ ക​പ്പ​ലു​ക​ളി​ൽ​നി​ന്നു തെ​ളി​യു​ന്ന പ്ര​കാ​ശ​വും തു​റ​മു​ഖ​ത്ത് സ്ഥാ​പി​ച്ച നാ​ല് കൂ​റ്റ​ൻ ക്രെ​യി​നു​ക​ളി​ൽ നി​ന്നു​ള്ള അ​ൾ​ട്ര വ​യ​ല​റ്റ് കി​ര​ണ​ങ്ങ​ളും ഹാ​ല​ജ​ൻ ലൈ​റ്റു​ക​ളും ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ളു​മെ​ല്ലാ​മാ​ണ് രാ​ത്രി കാ​ല​ത്ത് കാ​ഴ്ച​ക്കാ​ർ​ക്ക് വി​സ്മ​യ​മൊ​രു​ക്കു​ന്ന​ത്.

കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക​പ്പു​റം ഉ​ൾ​ക്ക​ട​ൽ സ​ഞ്ചാ​രി​ക​ൾ​ക്കും ആ​കാ​ശ​മാ​ർ​ഗം സ​ഞ്ച​രി​ക്കു​ന്ന വി​മാ​ന​യാ​ത്രി​ക​ർ​ക്കു​പോ​ലും വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ മാ​സ്മ​രി​ക​ത​നു​ക​രാം. നൂ​റു​മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ത​ല ഉ​യ​ർ​ത്തി​നി​ൽ​ക്കു​ന്ന ക്രെ​യി​നു​ക​ളി​ലെ വി​വി​ധ​ത​രം ലൈ​റ്റു​ക​ളി​ൽ നി​ന്നു​ള്ള പ്ര​കാ​ശം ആ​കാ​ശ​ത്തി​ൽ പൂ​ത്തി​രി ക​ത്തു​ന്ന പ്ര​തീ​തി​യാ​ണു​ണ്ടാ​ക്കു ന്ന​ത്. ഇ​വ നേ​രി​ൽ കാ​ണാ​ൻ അ​നു​വാ​ദ​മി​ല്ലെ​ങ്കി​ലും കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക​പ്പു​റം ഉ​യ​ര​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും പൊ​തു​ജ​ന​ത്തി​നു ക​ണ്ടാ​സ്വ​ദി​ക്കാം.

ഇ​ന്ത്യ​യി​ൽ മ​റ്റൊ​രു തു​റ​മു​ഖ​ത്തി​നു​മി​ല്ലാ​ത്തൊ​രു അ​ല​ങ്കാ​ര ഭാ​ഗ്യ​മാ​ണ് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലെ​ത്തി​യ വി​ഴി​ഞ്ഞ​ത്തി​നു കൈ​വ​ന്ന​ത്. ലോ​ക​ത്തി​ൽ ത​ന്നെ ഇ​ത്ത​രം അ​പൂ​ർ​വ അ​ഭി​മാ​ന നേ​ട്ടം കൈ​വ​രി​ക്കു​ന്ന ഒ​ന്നാ​യി വി​ഴി​ഞ്ഞം മാ​റി. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബ്യൂ​റോ ഓ​ഫ് സ്റ്റാ​ൻ​ഡേ​ർ​ഡ് അം​ഗീ​ക​രി​ച്ച രീ​തി​യി​ൽ തു​റ​മു​ഖം പ​ക​ൽ പോ​ലെ പ്ര​കാ​ശ​പൂ​രി​ത​മാ​യി​രി​ക്ക​ണ​മെ​ന്നു വ്യ​വ​സ്ഥ​യു​ണ്ട്.

ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ തു​റ​മു​ഖ​ത്തോ​ടൊ​പ്പം കി​ട​പി​ടി​ക്കു​ന്ന വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​നും അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ അം​ഗീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ തു​റ​മു​ഖം കൂ​ടു​ത​ൽ പ്ര​കാ​ശ​പൂ​രി​ത​മാ​കും. എ​ണ്ണൂ​റ് മീ​റ്റ​ർ നീ​ള​മു​ള്ള യാ​ർ​ഡ് നി​ർ​മാാ​ണം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ലൈ​റ്റു​ക​ളു​ടെ സ്ഥാ​പ​ന​മു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ എ​ൻ​പ​ത് ശ​ത​മാ​ന​ത്തോ​ളം ന​ട​ന്ന​താ​യാ​ണ​റി​വ്. ഇ​വ കൂ​ടി യാ​ഥാ​ർ​ത്ഥ്യ​മാ​യാ​ൽ വി​ഴി​ഞ്ഞം തീ​ര​ത്തി​ൻ്റെ രാ​ത്രി​കാ​ല സൗ​ന്ദ​ര്യം കൂ​ടു​ത​ൽ വ​ർ​ദ്ധി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി.