കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന് പുതിയ ഭരണസമിതി
1497438
Wednesday, January 22, 2025 7:19 AM IST
തിരുവനന്തപുരം: വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ കേരള ഘടകമായ കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന് തലസ്ഥാന ജില്ലയില്‍ പുതിയ ഭരണസമിതി നിലവില്‍വന്നു. പഞ്ചായത്ത്, അസംബ്ലി കമ്മിറ്റിയില്‍ നിന്നുള്ള പ്രതിനിഥികളില് നിന്നാണ് അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തത്. കണ്ണമ്മൂല കേരള ഐക്യ വൈദിക സെമിനാരിയില്‍ നടന്ന പ്രതിനിഥി സമ്മേളനത്തില്‍ കെസിസി ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി, തോമസ് മുഖ്യാതിഥിയായിരുന്നു.
ഭാരവാഹികള്‍: റവ.എ.ആര്. നോബിള്‍ കഴക്കൂട്ടം അസംബ്ലി- പ്രസിഡന്റ്, റവ. ഡോ. എല്‍.ടി. പവിത്രസിംഗ് നെയ്യാറ്റിന്‍കര - സെക്രട്ടറി, റവ. ഡോ.എല്‍.ജെ. സാംജീസ് നെടുമങ്ങാട്- ട്രഷറര്‍, റവ.ടി. ദേവപ്രസാദ് പാറശ്ശാല അസംബ്ലി, ജി വിജയരാജ് നെടുമങ്ങാട്, പുഷ്പലത നെല്‍സണ്‍ കഴക്കൂട്ടം- വൈസ് പ്രസിഡന്റുമാർ, ടി.ജെ. മാത്യു മാരാമണ്‍ വട്ടിയൂര്‍ക്കാവ്, ഷെറിന് ആര്. വിജയന് നെയ്യാറ്റിന്‍കര, ഷിബു വെട്ടുവിളയില്‍ പാറശ്ശാല- ജോയിന്റ് സെക്രട്ടറിമാര്‍.
കമ്മീഷനുകള്‍: റവ. ജിബിന്‍ സത്യന് ലൂഥറന്‍- യൂത്ത് കമ്മീഷന് ചെയര്മാന്, അനീഷ് ക്രിസ്റ്റി എസ്ഡബ്ല്യൂസിഐ- യൂത്ത് കമ്മീഷന് കണ്‍വീനര്‍, വിനീത ജോര്‍ജ് ഇസിഐ- വനിതാകമ്മീഷന്, മേജര്‍ വി.എസ്. മോന്‍സി സാല്‍വേഷന്‍ ആര്‍മി - ദളിത് കമ്മീഷന്, റവ. വിമല്‍രാജ് ലൂഥറന്‍- സോഷ്യല്‍ കണ്‍സേണ്‍,
വര്‍ഗീസ് സാല്‍വേഷന്‍ ആര്‍മി- സീനിയര്‍ സിറ്റിസണ്‍, മേജര്‍ ടി.ഇ. സ്റ്റീഫന്‍സണ്‍ സാല്‍വേഷന്‍ ആര്‍മി- കറണ്ട് അഫയേഴ്സ്, അശ്വിന് ഇ. ഹാംലെറ്റ് സിഎസ്ഐ- ഇക്കോളജി, സന്തോഷ് ജെവിസിഎസ്ഐ- എഡ്യൂക്കേഷന്‍, റവ. ചന്ദ്രബോസ് ലൂഥറന്‍- കമ്മ്യൂണിക്കേഷന്‍,
റവ. സോണി ലൂഥറന്‍- ക്ലര്‍ജി കമ്മീഷന്, റവ. എസ്. സ്റ്റാന്‍ലി ജോണ്‍സ് സിഎസ്ഐ- ഡയലോഗ്, റവ. അരുള്‍ദാസ് ഇസിഐ- ഫെയ്ത് ആൻഡ് മിഷന്, റവ. സി.ജെ. ജേക്കബ് എസ്ഡബ്ല്യൂ സിഐ- ഡിസെബിലിറ്റി കമ്മീഷന്, ഇവ എം.കെ. റിജോഷ് സിഎസ്ഐ- ജന്റര്‍ ആൻഡ് സെക്സുവല്‍ ഡൈവേഴ്സിറ്റി കമ്മീഷന്.