സ്കൂൾ ബസ് അപകടം: രണ്ടു പേർക്കു പരിക്ക്
1497099
Tuesday, January 21, 2025 6:31 AM IST
പോത്തൻകോട്: ചേങ്കോട്ടുകോണത്ത് സ്വകാര്യ സ്കൂൾ ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് രണ്ടു വിദ്യാർഥികൾക്ക് പരിക്ക്. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യം ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി.
കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇന്നലെ വൈ കുന്നേരം ചേങ്കോട്ടുകോണം ജംഗ്ഷനും ശാസ്തവട്ടത്തിനും ഇടക്കുള്ള വളവിലായിരുന്നു അപക ടം. അമിത വേഗതയിലെത്തിയ കെഎസ്ആർടിസി ബസിന്റെ മുൻഭാഗം സ്കൂൾ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പോത്തൻകോട് ലിസ് കേസെടുത്തു. ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.