Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മലയാള സിനിമക്ക് പുത്തൻ പ്രതീക്ഷകൾ നൽകി ച...
മൈ സ്കൂളിലൂടെ മലയാള സിനിമയിലേക്ക്
പ്രഭാസ് അഥവാ ബാഹുബലി
സുഖമാണോ ദാവീദേ....
ഹൃദയത്തിൽ കൂടുകൂട്ടുന്ന ഏദൻതോട്ടം
ചങ്ക്സ്
രക്ഷാധികാരി നായിക ഹന്നയുടെ വിശേഷങ്ങൾ
പെണ്സിനിമകൾ പ്രിയങ്കരമാകുന്പോൾ
വിജയ് 61: സാമന്ത സിലന്പാട്ടം പഠിക്കുന്നു...
Previous
Next
Cinema
2017 പ്രതീക്ഷകൾ
Saturday, January 14, 2017 6:00 AM IST
ക്രിസ്മസ് കാലയളവിൽ മലയാള സിനിമകൾ റിലീസിംഗിൽ നിന്നും മാറിനിന്നത് വാണിജ്യപരമായി ഈ മേഖലയെ പിന്നോട്ടടിച്ചു. തിയറ്റർ ഉടമകളും നിർമാതാക്കളും ഇരു ധ്രുവങ്ങളിലായപ്പോൾ സൂപ്പർ താരങ്ങളടക്കമുള്ളവരുടെ ഒരു പിടി നല്ല ചിത്രങ്ങൾ റിലീംസിഗും കാത്ത് പെട്ടിയിലിരിക്കേണ്ടി വന്നു. മോഹൻലാൽ– ജിബു ജേക്കബിന്റെ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, പൃഥ്വിരാജിന്റെ ഹൊറർ ചിത്രം എസ്ര, ദുൽഖർ സൽമാൻ– സത്യൻ അന്തിക്കാട് ചിത്രം ജോമോന്റെ സുവിശേഷം എന്നിങ്ങനെ വമ്പൻ ചിത്രങ്ങളാണ് സിനിമ മേഖലയിലുള്ളവരുടെ പടലപിണക്കത്തിൽ ചോദ്യച്ചിഹ്നമായി നിൽക്കുന്നത്. അപ്പോഴും പുതിയ വർഷത്തെ വളരെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം ഉറ്റു നോക്കുന്നു. പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരമാകുമ്പോൾ തിയറ്ററുകളിൽ ആഘോഷം നിറയ്ക്കാൻ മലയാള സിനിമ സജീവമാവുകയാണ്. ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓരോ താരത്തിന്റെയും സിനിമ വിശേഷങ്ങളിലൂടെ ഒരെത്തി നോട്ടം...
മോഹൻലാൽ
പുലിമുരുകന്റെ മെഗാവിജയത്തിനു ശേഷമെത്തുന്ന പുതു വർഷത്തിലും ഒരുപിടി വമ്പൻ ചിത്രങ്ങളാണ് മോഹൻലാലിനു വേണ്ടി കാത്തിരിക്കുന്നത്. മുരളി ഗോപിയുടെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിനെ സിനിമലോകവും പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. മൂന്നു പ്രതിഭകൾ ഒത്തു ചേരുന്ന ഈ ബിഗ്ബഡ്ജറ്റ് ചിത്രം നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. പൃഥ്വിരാജ് ആദ്യമായി സംവിധായക കുപ്പായം അണിയുന്നതു കൊണ്ടു തന്നെ ഇരുവരുടേയും ആരാധകരും പ്രേക്ഷകരും ചിത്രത്തിന്റെ അനൗൺസ് മെന്റ് ആഘോഷം പോലയാണ് കൊണ്ടാടിയത്. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റേതായി ഫാൻ മെയ്ഡ് പോസ്റ്ററുകൾ നിരവധി എത്തുന്നുണ്ട്. ഇരു സൂപ്പർതാരങ്ങളുടേയും ഡേറ്റുകൾക്കനുസരിച്ചായിരിക്കും ചിത്രം തുടങ്ങുന്നത്.
മോഹൻലാലിന്റെ ജനകീയ കഥാപാത്രം മേജർ മഹാദേവൻ വീണ്ടും എത്തുന്ന ചിത്രം 1971 ബിയോണ്ട് ബോർഡേഴ്സ് ഉടൻ തിയറ്ററുകളിലെത്തുകയാണ്. മേജർ രവി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ ഇരട്ട വേഷത്തിലാണ് എത്തുന്നത്. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പോലീസ് കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനായാണ് മോഹൻലാൽ ഈ ചിത്രത്തിലെത്തുന്നത്. ഒരു വടക്കൻ സെൽഫിയുടെ സംവിധായകൻ ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ബെൻസ് വാസുവാണ് മോഹൻലാലിന്റെ ഈ വർഷത്തെ മറ്റൊരു ചിത്രം.
മമ്മൂട്ടി
ഫസ്റ്റ് ലുക്ക് പോസ്റ്ററുകൊണ്ടും മമ്മൂട്ടിയുടെ അപ്പിയറൻസുകൊണ്ടും ഏറെ ശ്രദ്ധേയമാകുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഫാദർ. പൃഥ്വിരാജിന്റെ ആഗസ്റ്റ് ഫിലിംസ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഹനീഫ് അദേനിയാണ്. തമിഴ് നടൻ ആര്യയാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. ചിത്രം ഉടൻ തിയറ്ററുകളിലെത്തുകയാണ്.
നിരവധി ഹിറ്റുകൾ സമ്മാനിച്ച മമ്മൂട്ടി– രഞ്ജിത് ടീമിന്റെ പതിയ പ്രോജക്ടാണ് പുത്തൻ പണം. സമകാലിക വിഷയം കൈകാര്യം ചെയ്യുന്ന ചിത്രം ഈ വർഷത്തെ മമ്മൂട്ടിയുടെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമാണ്. കൊച്ചിയിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിൽ പുത്തൻ പണക്കാരനായ നിത്യാനന്ദ ഷേണായി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ഇതുകൂടാതെ രാജാധിരാജയ്ക്കു ശേഷം സംവിധായകൻ അജയ് വാസുദേവ് ഒരുക്കുന്ന ചിത്രം, സെവന്ത് ഡേയുടെ സംവിധായകൻ ശ്യാംധറിന്റെ ചിത്രം എന്നിവയും ഈ വർഷം ഒരുങ്ങുകയാണ്. ഇതിനൊപ്പം ആറു വർഷത്തിന്റെ ഇടവേളയ്ക്കു ശേഷം അഭിനയിച്ച തമിഴ് ചിത്രം പേരൻമ്പും റിലീസിന് ഒരുങ്ങുകയാണ്. പ്രശസ്ത സംവിധായകൻ റാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ദിലീപ്
ജോർജേട്ടൻസ് പൂരമാണ് ദിലീപ് ചിത്രമായി ഈ വർഷം ആദ്യം തിയറ്ററുകളിലെത്തുന്നത്. ബിജു അരൂക്കുറ്റി സംവിധാനം ചെയ്യുന്ന ചിത്രം ദിലീപിന്റെ പതിവു കോമഡി ട്രാക്കിലാണ് എത്തുന്നത്. മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷ നൽകുന്നരണ്ടു ചിത്രങ്ങളാണ് ദിലീപിന്റേതായി ഈ വർഷം തിയറ്ററുകളിലെത്തുന്നത്. പ്രശസ്ത കാമറമാൻ രാമചന്ദ്രബാബു ആദ്യമായി സംവിധായകനാവുന്ന ത്രീഡി ചിത്രം പ്രൊഫസർ ഡിങ്കനിൽ ദിലീപ് എത്തുമ്പോൾ ചിത്രത്തിനു തിരക്കഥ ഒരുക്കുന്നത് റാഫിയാണ്. മലയാളികൾക്കു ത്രിഡി കാഴ്ചയുടെ പുത്തൻ അനുഭവമാണ് പ്രൊഫസർ ഡിങ്കനിൽ ഒരുക്കുന്നത്. നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാര സംഭവം ദിലീപിന്റെ പുത്തൻ മേക്കോവർ കൊണ്ടു തന്നെ ഏറെ ശ്രദ്ധ നേടുമെന്നാണ് പ്രതീക്ഷ. ചിത്രത്തിൽ 90 വയസുള്ള മുത്തച്ഛനായും ദിലീപ് എത്തുന്നുണ്ട്. ഈ ചിത്രങ്ങൾക്കു പുറമെ സച്ചിയുടെ തിരക്കഥയിൽ അരുൺ ഗോപി സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രം രാംലീലയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. പ്രയാഗ മാർട്ടിനാണ് ചിത്രത്തിൽ ദിലീപിനു നായികയാകുന്നത്. ലയൺ, നാടോടി മന്നൻ ചിത്രങ്ങൾക്കു ശേഷം വീണ്ടും ദിലീപ് രാഷ്ട്രീയക്കാരനാവുകയാണ് ഈ ചിത്രത്തിലൂടെ.
പൃഥ്വിരാജ്
സൂപ്പർസ്റ്റാർ പട്ടത്തിനൊപ്പം സംവിധായകന്റെ തൊപ്പിയും പൃഥ്വിരാജ് അണിയുകയാണ് ഈ വർഷം. സംവിധാനം ചെയ്യുന്ന ലൂസിഫർ ഏറെ പ്രതീക്ഷയോടെയാണ് മലയാളികൾ കാത്തിരിക്കുന്നത്. എന്നു നിന്റെ മൊയ്തീനു ശേഷം പൃഥ്വിരാജും ആർ. എസ്. വിമലും ഒന്നിക്കുന്ന കർണൻ 300 കോടിയുടെ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. മഹാഭാരത കഥയിലെ കർണനായി പൃഥ്വിരാജ് എത്തുമ്പോൾ മറ്റു പ്രധാന വേഷങ്ങളിൽ ഇന്ത്യൻ സിനിമയിലെ പ്രഗത്ഭ താരങ്ങളാണ് എത്തുന്നത്. മലയാളത്തിനു പുറമെ മറ്റു മൂന്നുഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിന്റെ ടെക്നീഷ്യൻമാരിൽ പലരും ഹോളിവുഡിൽ നിന്നുമാണ് എത്തുന്നത്. വമ്പൻ സെറ്റും സമയവും ആവശ്യമുള്ളതിനാൽ തന്നെ ചിത്രത്തിന്റെ റിലീസ് ഈ വർഷം നടക്കുമോ എന്നതു സംശയമാണ്.
പൃഥ്വിരാജ് അഭിനയിച്ച ടിയാനാണ് ഉടൻ തിയറ്ററുകളിലെത്തു ചിത്രം. നവാഗതനായ പ്രദീപ് എം നായർ സംവിധാനം ചെയ്യുന്ന വിമാനമാണ് ഈ വർഷം ആരംഭിക്കുന്ന പുതിയ ചിത്രം. ഏറെ നാളായി സിനിമ ലോകം കാത്തിരിക്കുന്ന ബ്ലസ്സിയുടെ ആടുജീവിതം ഈ വർഷം സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആസിഫ് അലി നിർമിച്ച് പൃഥ്വിരാജ് ഫുഡ്ബോൾ കളിക്കാരനാകുന്ന ബ്യൂട്ടിഫുൾ ഗെയിം, ശങ്കർ രാമകൃഷ്ണന്റെ തിരക്കഥയിൽ റോഷ്നി ദിനകർ സംവിധാനം ചെയ്യുന്ന പ്രണയ ചിത്രം, ബോളുവുഡ് ചിത്രം നാം ഷബാന എന്നിങ്ങനെ വലിയ പ്രോജക്ടുകളാണ് പൃഥ്വിരാജിന്റേതായി ഈ വർഷം എത്തുന്നത്.
നിവിൻ പോളി
കഴിഞ്ഞ രണ്ടു വർഷത്തെ ഹിറ്റ് തുടർച്ചയുമായി മലയാള ചിത്രങ്ങൾക്കു പുറമെ നിവിൻ പോളിയുടെ തമിഴ് സിനിമകളും ഈ വർഷവം ഒരുങ്ങുന്നത്. ദേശീയ അവാർഡ് ജേതാവ് സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന സഖാവാണ് നിവിന്റെ ഈ വർഷത്തെ മലയാളത്തിലെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രം. വാണിജ്യപരമായും കലാപരമായും സിനിമകൾ ചെയ്യുന്ന സിദ്ധാർഥ് ശിവയും നിവിനും ഒന്നിക്കുന്ന സിനിമയിൽ മലയാളികളുടെ പ്രതീക്ഷ വളരെ വലുതാണ്. നിവിൻ പോളിയുടെ സിനിമാ ജീവിതത്തിലെ നാഴികക്കല്ലായ പ്രേമത്തിലെ ടീം ഒന്നിക്കുന്ന ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയും വൻ പ്രതീക്ഷയുള്ള ചിത്രമാണ്. അൽത്താഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗപ്പി ഒരുക്കിയ ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും നിവിനാണ് നായകനാകുന്നത്. സംവിധായകൻ സമീർ താഹിറാണ് ചിത്രം നിർമിക്കുന്നത്. ഇതിനു പുറമെ തമിഴിൽ മൂന്നു ചിത്രങ്ങളാണ് നിവിന്റേതായി തയ്യാറാകുന്നത്.
ദുൽഖർ സൽമാൻ
കൈ നിറയെ ചിത്രങ്ങളുമായാണ് ദുൽഖർ സൽമാൻ ഈ വർഷം എത്തുന്നത്. കഴിഞ്ഞ വർഷം ചിത്രീകരണം ആരംഭിച്ച അമൽ നീരദ് ചിത്രത്തിന്റെ റിലീസിനായി മലയാളികൾ കാത്തിരിക്കുകയാണ്. അഞ്ചു സുന്ദരികളിലെ കുള്ളന്റെ ഭാര്യയ്ക്കു ശേഷം അമൽ നീരദും ദുൽഖർ സൽമാനും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. ബോളിവുഡ് സംവിധായകൻ ബിജോയ് നമ്പ്യാർ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ദുൽഖറാണ് നായകനാകുന്നത്. സോളോ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കൊണ്ടു തന്നെ ഏറെ പ്രതീക്ഷ നേടാൻ ചിത്രത്തിനു കഴിഞ്ഞു. വിക്രമാദ്യത്തിന്റെ വിജയത്തിനു ശേഷം സംവിധായകൻ ലാൽ ജോസും ദുൽഖറും വീണ്ടും ഒന്നിക്കുകയാണ് ഈ വർഷം. ഒരു ഭയങ്കര കാമുകൻ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിനു തിരക്കഥ ഒരുക്കുന്നത് ഉണ്ണി ആറാണ്. ചാർലിയുടെ വിജയത്തിനു ശേഷം ഉണ്ണി ആറും വിക്രമാദിത്യനു ശേഷം ലാൽ ജോസും ദുൽഖറിനൊപ്പം ചേരുമ്പോൾ അതു മലയാളികൾക്കു പുത്തൻ കാഴ്ചാനുഭവം ആകുമെന്നതിൽ സംശയമില്ല. ഇതു കൂടാതെ നവാഗതരായ അനൂപ് സത്യൻ അന്തിക്കാട്, സലാം ബുക്കാരി എന്നിവരുടെ ചിത്രങ്ങളും ദുൽഖറിന്റേതായി ഈ വർഷം തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫഹദ് ഫാസിൽ
മഹേഷിന്റെ പ്രതികാരം ടീം ഒന്നിക്കുന്ന തൊണ്ടിമുതലും ദൃക്സാക്ഷിയും മറ്റൊരു സൂപ്പർ ഹിറ്റു സൃഷ്ടിക്കുന്നത് കാത്തിരിക്കുകയാണ് പ്രേക്ഷകർ. ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനു തിരക്കഥ ഒരുക്കുന്നത് നവാഗതനായ സജീവ് പാഴൂരാണ്. രാജീവ് രവിയാണ് ചിത്രത്തിനു ഛായാഗ്രഹണം ഒരുക്കുന്നത്. സിനിമയുടെ തിരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധിക്കുന്ന ഫഹദിന്റെ മറ്റൊരു ചിത്രം റാഫി സംവിധാനം ചെയ്യുന്ന റോൾ മോഡലും മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ടേക്ക് ഓഫുമാണ്. ഇരു ചിത്രങ്ങളിലും അപ്പിയറൻസുകൊണ്ടു തന്നെ ഫഹദ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറെ പ്രതീക്ഷ വയ്ക്കുന്ന മറ്റൊരു ചിത്രമാണ് കാമറാമാൻ വേണു സംവിധാനംചെയ്യുന്ന ആയിരംകാണി. മലയാളത്തിനു പുറമെ തമിഴിൽ നിന്നും വമ്പൻ പ്രോജക്ടുകളാണ് ഫഹദിനായി കാത്തിരിക്കുന്നത്. തനി ഒരുവനു ശേഷം മോഹൻ രാജ സംവിധാനം ചെയ്യുന്ന ശിവ കാർത്തികേയൻ ചിത്രത്തിൽ പ്രധാന വില്ലൻ വേഷം ചെയ്യുന്നത് ഫഹദാണ്. നയൻ താരയാണ് ചിത്രത്തിൽ നായികയാകുന്നത്. കൂടാതെ വിജയ് സേതുപതിയും സാമന്തയും ഒന്നിക്കുന്ന തമിഴ് ചിത്രം അനീതി കഥൈകളിലും ഫഹദ് പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ജയസൂര്യ
സിദ്ധിഖ് സംവിധാനവും നിർമാണവും നിർവഹിച്ച ഫുക്രിയ്ക്കു ശേഷം പുതു വർഷത്തിൽ ജയസൂര്യയുടെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമാണ് കാപ്റ്റൻ. ജയസൂര്യയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മുടക്കുമുതലുള്ള ചിത്രമായിരിക്കും ഇത്. ഇന്ത്യൻ ഫുഡ്ബോൾ കളിയിലെ അതുല്യ പ്രതിഭ പി.വി സത്യന്റെ ജീവിതം സിനിമയാകുമ്പോൾ പി.വി സത്യനായിട്ടാണ് ജയസൂര്യ അഭിനയിക്കുന്നത്. പത്തു കോടിയിലധികം ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രജേഷ് സെന്നാണ്. ഗുഡ് വിൽ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ടി. എൽ ജോർജാണ് ചിത്രം നിർമിക്കുന്നത്. ആദ്യമായി ഒരു ജീവ ചരിത്ര സിനിമയിൽ അഭിനയിക്കുകയാണ് ജയസൂര്യ.
കുഞ്ചാക്കോ ബോബൻ
എഡിറ്റർ മഹേഷ് നാരായണൻ ആദ്യമായി സംവിധാനം ചെയ്യുന്ന ടേക്ക് ഓഫാണ് കുഞ്ചാക്കോ ബോബന്റെ ഈ വർഷത്തെ ആദ്യ ചിത്രം. യുദ്ധ സമയത്ത് ഇറാഖിൽ അകപ്പെട്ടു പോകുന്ന മെയിൽ നേഴ്സിന്റെ വേഷത്തിലാണ് ഈ ചിത്രത്തിൽ ചാക്കോച്ചൻ എത്തുന്നത്. പാർവതി മേനോനാണ് നായികയാകുന്നത്. ഫാഹദി ഫാസിൽ, ആസിഫ് അലി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചാക്കോച്ചന്റെ ഈ വർഷത്തെ ഏറെ പ്രതീക്ഷയുള്ള മറ്റൊരു ചിത്രമാണ് രാമന്റെ ഏദൻ തോട്ടം. ഹിറ്റ് സംവിധായകൻ രഞ്ജിത് ശങ്കറും ചാക്കോച്ചനും ആദ്യമായി ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. ചാക്കോച്ചൻ വീണ്ടും ഒരു പ്രണയ ചിത്രത്തിന്റെ ഭാഗമാവുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തമാസം ആരംഭിക്കുകയാണ്.
ആസിഫ് അലി
ചെറിയ ചിത്രങ്ങളിലൂടെ ഹിറ്റു ചാർട്ടിലിടം പിടിക്കുകയായിരുന്നു പോയ വർഷം ആസിഫ് അലി. ഇത്തവണയും അതേപാതയിലൂടെയാണ് അസിഫ് അലി എത്തുന്നത്. സൂപ്പർ ഹിറ്റു ചിത്രം ഹണി ബീയുടെ രണ്ടാം പതിപ്പുമായാണ് ആസിഫ് അലി ഈ വർഷം എത്തുന്നത്. ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമിച്ച് ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ചിത്രം ഒന്നാം ഭാഗത്തിന്റെ വിജയം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹേഷിന്റെ പ്രതികാരം ഫെയിം അപർണ ബാലമുരളി നായികയാകുന്ന തൃൾിവപേരൂർ ക്ലിപ്തമാണ് ആസിഫിന്റെ മറ്റൊരു ചിത്രം. നവാഗതനായ രതീഷ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തനി തൃൾൂർ ഗഡിയായിട്ടാണ് ആസിഫ് എത്തുന്നത്. മഹേഷ് നാരായണന്റെ ടേക്ക് ഓഫിലും നിർണായക വേഷത്തിൽ ആസിഫ് എത്തുന്നുണ്ട്. ഷൂട്ടിംഗ് പൂർത്തിയായ അവരുടെ രാവുകൾ ആസിഫിന്റേതായി ഈ വർഷം തിയറ്ററുകളിലെത്തുന്ന മറ്റൊരു ചിത്രമാണ്.
ജയറാം
ആടുപുലിയാട്ടത്തിന്റെ വിജയത്തുടർച്ച നേടാനായാണ് ഈ വർഷം ജയറാമെത്തുന്നത്. അതുകൊണ്ടു തന്നെ അതേ ടീമിന്റെ തന്നെ അച്ചായൻസുമായാണ് ജയറാമെത്തുന്നത്. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വലിയ താരനിരയാണ് എത്തുന്നത്. ജയറാമിനൊപ്പം തമിഴ് നടൻ പ്രകാശ് രാജ്, ഉണ്ണി മുകുന്ദൻ, അമല പോൾ, ശിവദ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഷൂട്ടിംഗ് പൂർത്തിയാക്കിയ ദീപന്റെ ത്രില്ലർ ചിത്രം സത്യയും ഈ വർഷം തിയറ്ററുകളിലെത്തുകയാണ്. എ.കെ സാജനാണ് ചിത്രത്തിനു തിരക്കഥ ഒരുക്കിയരിക്കുന്നത്. ഈ വർഷത്തെ മറ്റൊരു ജയറാം പ്രോജക്ടാണ് കാവൽ മാലാഖ. ഒരു സെക്കന്റ് ക്ലാസ്സ് യാത്രയ്ക്കു ശേഷം ജാക്സൺ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വലിയൊരു ഇടവേളയ്ക്കു ശേഷം ജയറാം പോലീസ് വേഷത്തിലെത്തുകയാണ്. ഇതു കൂടാതെ തെലുങ്കിൽ അനുഷ്ക ഷെട്ടി പ്രധാന വേഷത്തിലെത്തുന്ന ഭാഗമതിയിലും ജയറാം പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ നോക്കുന്ന ഒരു ചിത്രമാണ് ഭാഗമതി.
ബിജു മേനോൻ
നായകനായി തിളങ്ങുന്ന ബിജു മേനോൻ ഈ വർഷവും ഏറെ പുതുമയുള്ള ചിത്രങ്ങളുമായാണ് എത്തുന്നത്. ഈ വർഷത്തെ ബിജു മേനോന്റെ ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ലക്ഷ്യം. ജിത്തു ജോസഫിന്റെ തിരക്കഥയിൽ നവാഗതനായ അൻസാർ ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നുത്. കാടിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിൽ ഇന്ദ്രജിത്തും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജൻ പ്രമോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും ബിജു മേനോനാണ് നായകനാകുന്നത്. മിഡിൽ ക്ലാസ് ഫാമിലിമാനായാണ് ചിത്രത്തിൽ ബിജു മേനോൻ എത്തുന്നത്. ടു കൺട്രീസിന്റെ മെഗാ വിജയത്തിനു ശേഷം സംവിധായകൻ ഷാഫിയുടെ പുതിയ ചിത്രത്തിലും ബിജു മേനോനാണ് നായകനാകുന്നത്. കോമഡി ട്രാക്കിൽ കുടുംബ പ്രേക്ഷകരുടെ ഇഷ്ടം നേടിയാണ് ബിജു മേനോൻ ചിത്രങ്ങളോരോന്നും എത്തുന്നത്.
ഉണ്ണി മുകുന്ദൻ
ഒറ്റയ്ക്കുള്ള ചിത്രങ്ങൾ എന്നതിനേക്കാൾ മറ്റു നായകന്മാർക്കൊപ്പം തുല്യ വേഷത്തിലെത്തുന്ന ചിത്രങ്ങളാണ് ഉണ്ണി മുകുന്ദനുള്ളത്. ജയറാം ചിത്രം അച്ചായൻസിൽ ഒരു പ്രധാന വേഷത്തിലെത്തുന്നത് ഉണ്ണി മുകുന്ദനാണ്. ആസിഫ് അലിക്കൊപ്പം എത്തുന്ന അവരുടെ രാവുകളും ഈ വർഷം റിലീസാവുകയാണ്. മോഹൻലാലിന്റെ തെലുങ്ക് ചിത്രം ജനതാ ഗാരേജിലൂടെ തെലുങ്ക് സിനിമയിൽ നായകനാവാനുള്ള അവസരമാണ് ഉണ്ണി മുകുന്ദനു തുറന്നു കിട്ടിയത്. അനുഷ്ക ഷെട്ടി കേന്ദ്രകഥാപാത്രമാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഭാഗമതിയിൽ നായകനാവുന്നത് ഉണ്ണി മുകുന്ദനാണ്. ഉണ്ണി മുകുന്ദനും സിനിമാ ലോകവും ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ചിത്രമാണിത്.
ടൊവിനൊ
രണ്ടു ചിത്രങ്ങളിൽ നായകനായാണ് ഈ വർഷം ടോവിനോ എത്തുന്നത്. ടൊവിനൊയുടെ നായക പദവിയിലേക്കു യാത്രയിൽ നിർണായകമാകുന്ന ചിത്രമാണ് ഗോദ. കുഞ്ഞിരാമായണത്തിനു ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗുസ്തിക്കാരന്റെ വേഷത്തിലാണ് ടോവിനൊ എത്തുന്നത്. ചിത്രത്തിനു വേണ്ടിയുള്ള ടോവിനൊയുടെ മേക്കോവർ ശ്രദ്ധേയമായിരുന്നു. മറ്റൊരു പ്രതീക്ഷയുള്ള ചിത്രമാണ് ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ഒരു മെക്സിക്കൻ അപാരത. യുവ രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് ചിത്രത്തിൽ ടൊവിനൊ എത്തുന്നത്.
വിനീത് ശ്രീനിവാസൻ
സിനിമയുടെ സമസ്ത മേഖലയിലും കയ്യൊപ്പു ചാർത്തിയ വിനീത് ശ്രീനിവാസന്റെ ഈ വർഷത്തെ ശ്രദ്ധേയമാകുന്ന ചിത്രമാണ് എബി. പ്രിയദർശന്റെ സഹായിയായ ശ്രീകാന്ത് മുരളി ആദ്യമായി സംവിധാനം ചെയ്യുന്ന എബിയിൽ ടൈറ്റിൽ റോളിലാണ് വിനീത് എത്തുന്നത്. വിമാനം ഉണ്ടാക്കാനായി പരിശ്രമിക്കുന്ന നാട്ടിൻപുറത്തുകാരന്റെ കഥയാണ് ചിത്രം പറയുന്നത്. അപ്പിയറൻസുകൊണ്ടും അഭിനയ മികവുകൊണ്ടും വിനീത് ശ്രീനിവാസൻ ഈ ചിത്രത്തെ ശ്രദ്ധേയമാക്കുകയാണ്. സന്തോഷ് എച്ചിക്കാനമാണ് ചിത്രത്തിനു തിരക്കഥ ഒരുക്കിയിക്കുന്നത്.
സണ്ണി വെയ്ൻ
ചെറിയൊരു ഇടവേളയ്ക്കു ശേഷം ആൻ മരിയ കലിപ്പിലാണ് ചിത്രത്തിലൂടെ നായക നിരയിലേക്ക് ഉയർത്തെഴുന്നേറ്റ സണ്ണി വെയ്ൻ പ്രതീക്ഷ വയ്ക്കുന്ന ചിത്രമാണ് അലമാര. ആൻ മരിയ കലിപ്പിലാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസാണ് ഈ ചിത്രവും ഒരുക്കുന്നത്. ഹിറ്റ് തുടർച്ച നേടാനുള്ള ശ്രമത്തിലാണ് ഈ കൂട്ടുകെട്ട്. ഭാര്യ വീട്ടിൽ നിന്നും കിട്ടുന്ന ഒരു അലമാര സൃഷ്ടിക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കാളിദാസ് ജയറാം
പൂമരത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനം യുടൂബിൽ ഒരു കോടിയിലധികം പ്രേക്ഷകരെയാണ് നേടിയിരിക്കുന്നത്. മലയാളത്തിൽ ആദ്യമായി നായകനാവുന്ന ചിത്രത്തിനു തന്നെ ഇത്രത്തോളം ഹൈപ്പ് ഉണ്ടാക്കാൻ കാളിദാസ് ജയറാമിനു കഴിഞ്ഞതാണ് ചിത്രം തിയറ്ററിലെത്തുന്നതിനു മുന്നേയുള്ള വിജയം. ഏബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രം കാമ്പസ് കഥയാണ് പറയുന്നത്. ചിത്രത്തിലെ വൈറലായ പാട്ടുകൊണ്ടു തന്നെ ശ്രദ്ധ നേടിയ കാളിദാസ് തന്റെ മുന്നോട്ടുള്ള സിനിമാ ജീവിതത്തിൽ ഒരു വഴിത്തിരിവായാണ് പൂമരത്തിനെ കാണുന്നത്.
പ്രണവ് മോഹൻലാൽ
മോഹൻലാലിന്റെ മകൻ പ്രണവ് മലയാള സിനിമയിൽ നായക നിരയിലേക്കെത്തുന്നു എന്ന വാർത്ത ആവേശത്തോടെയാണ് മലയാളികൾ സ്വീകരിച്ചത്. ജിത്തു ജോസഫ് ചിത്രത്തിൽ നായകനായി എത്തുന്നു എന്നതിനു പിന്നാലെ സിനിമയ്ക്കായി പ്രണവ് പാർകൗർ അഭ്യസിക്കുകയാണെന്നു മോഹൻ ലാൽ പറഞ്ഞതോടെ ചിത്രത്തിനുള്ള പ്രതീക്ഷ വർധിക്കുകയാണ്. അതുകൊണ്ടു തന്നെ ചിത്രം ഒരു ആക്ഷൻ ത്രില്ലറാണെന്നാണ് പ്രേക്ഷകർ ഉറപ്പിച്ചിരിക്കുന്നത്. മലയാളികൾ കാത്തിരിക്കുന്ന ഈ താരപുത്രന്റെ കടന്നു വരവ് മലയാളത്തിലെ ഹിറ്റു സംവിധായകനൊപ്പമാകുമ്പോൾ പ്രതീക്ഷ വാനോളമെത്തുകയാണ്. ചിത്രം ഈ വർഷം തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്.
മഞ്ജു വാര്യർ
വാർത്തകളിൽ എന്നും മുൻ പന്തിയിലാണ് മഞ്ജു വാര്യരുടെ സിനിമകൾ. പുതിയ വർഷത്തിൽ കെയർ ഓഫ് സൈറ ഭാനുവുമായാണ് മഞ്ജു എത്തുന്നത്. മഞ്ജുവിന്റെ ആരാധകരും മലയാളികളും ഏറെ പ്രതീക്ഷ നൽകുന്ന ചിത്രമാണ് ഇത്. പ്രിയ നായിക അമല വർഷങ്ങൾക്കു ശേഷം ഈ ചിത്രത്തിലൂടെ മലയാളികൾക്കു മുന്നിലെത്തുകയാണ്. ആന്റണി സോണി സെബാസ്റ്റ്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കിസ്മത് ഫെയിം ഷെയ്ൻ നിഗവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ലേഡി സൂപ്പർസ്റ്റാറിലേക്കു വളരുന്ന മഞ്ജുവിന് ഈ ചിത്രത്തിന്റെ വിജയം അനിവാര്യമാണ്. അതുകൊണ്ടു തന്നെ പ്രേക്ഷകർക്കു പുതിയ കാഴ്ചാനുഭവം ഈ ചിത്രം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാഴ്ചയുടെ വൈവിധ്യങ്ങളുമായി മൂന്നു ചിത്രങ്ങൾ
വീരം
36 കോടിയോളം ബഡ്ജറ്റിൽ ദേശീയ അവാർഡ് ജേതാവ് ജയരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നായക കഥാപാത്രമായ ചന്തു ചേകവരാകുന്നത് ബോളിവുഡ് താരം കുനാൽ കപൂറാണ്. വില്യം ഷേയ്ക്സ്പിയറിന്റെ മാക്ബെത് എന്ന നാടകത്തെ പതിമൂന്നാം നൂറ്റാണ്ടിലെ മലബാറിന്റെ പശ്ചാത്തലത്തിൽ വടക്കൻ പാട്ടിലൂടെ പ്രതിഷ്ഠിച്ചിരിക്കുകയാണ് ചിത്രത്തിൽ. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിൽ പുതിയ സാങ്കേതിക വിദ്യയും കലാമൂല്യവും ഒരുപോലെയെത്തുന്നുണ്ട്. ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമായി 89–ാം ഓസ്കാർ മത്സര വിഭാഗത്തിലേക്ക് ഈ ചിത്രത്തിലെ ഒരു ഗാനം തിരഞ്ഞെടുത്തിട്ടുണ്ട്.
ബഷീറിന്റെ പ്രേമലേഖനം
സക്കറിയായുടെ ഗർഭിണികൾ, കുമ്പസാരം എന്നീ ചിത്രങ്ങൾക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബഷീറിന്റെ പ്രേമലേഖനം. പേരുകൊണ്ടു തന്നെ ശ്രദ്ധ നേടിയ ചിത്രത്തിൽ മധുവും ഷീലയും വർഷങ്ങൾക്കു ശേഷം വീണ്ടും ഒന്നിച്ചെത്തുന്നു. ഞാൻ സ്റ്റീവ് ലോപ്പസിനു ശേഷം ഫർഹാൻ ഫാസിൽ നായകനാകുന്ന ചിത്രത്തിൽ സന അൽത്താഫാണ് നായികയാകുന്നത്. രണ്ടു കാലഘട്ടത്തിന്റെ പ്രണയം പറയുന്ന ചിത്രം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.
ആമി
സെല്ലുലോയ്ഡിനു ശേഷം മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ജീവിതവുമായി എത്തുകയാണ് സംവിധായകൻ കമൽ. ബോളിവുഡ് താരവും മലയാളിയുമായ വിദ്യാ ബാലനാണ് മാധവിക്കുട്ടിയായി അഭിനയിക്കുന്നത്. പൃഥ്വിരാജ്, മുരളി ഗോപി, അനൂപ് മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. എഴുത്തും ജീവിതവും ഒന്നാവുകയും, പല അതിർ വരമ്പുകളെ മറികടന്നതുമായ മാധവിക്കുട്ടിയുടെ ജീവിതം കമലിനെ പോലൊരു സംവിധായകനിൽ നിന്നും സിനിമയായി എത്തുമ്പോൾ മലയാളികളുടെ പ്രതീക്ഷ വളരെ മുകളിലാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം പകുതിയോടെ ആരംഭിക്കും.
സ്റ്റാഫ് പ്രതിനിധി
മലയാള സിനിമക്ക് പുത്തൻ പ്രതീക്ഷകൾ നൽകി ചിങ്ങപ്പുലരി
മലയാള സിനിമയ്ക്കു പ്രതീക്ഷയുടെയും ഐശ്വര്യത്തിന്റെയും നാളെകളെ സമ്മാനിച്ചാണ് ഓണക്കാലത്തിന്റെ
മൈ സ്കൂളിലൂടെ മലയാള സിനിമയിലേക്ക്
മലയാളസിനിമയിലേക്ക് സ്വപ്നതുല്യമായ തുടക്കം. മലയാളത്തിന്റെ അഭിനയപ്രതിഭ മധുവിനൊപ്പം മലയ
പ്രഭാസ് അഥവാ ബാഹുബലി
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി കളക്ഷൻ റിക്കാർഡുകൾ തിരുത്തിക്കുറിച്ച് മുന്നേറുന്പോൾ അതു ലോക ജനതയ്ക്കു പരിചയപ്പെടുത്തിയ താരമാ
സുഖമാണോ ദാവീദേ....
അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ ചുമലതകളെല്ലാം ദാവീദ് എന്ന ചെറുപ്പക്കാരന്റെ ചുമലിലായി. അച്ഛൻ തയ്യൽക്കാരനായിരുന്നെങ്
ഹൃദയത്തിൽ കൂടുകൂട്ടുന്ന ഏദൻതോട്ടം
പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കൂടിച്ചേരലുകളുടേയും പറുദീസയായിരുന്നു ആദ്യ പ്രേമമിഥുനങ്ങളായ ആദാമിന്റേയും ഹവ്വയുടേയും
ചങ്ക്സ്
ഒമർ ലുലു സംവിധാനംചെയ്യുന്ന ചങ്ക്സ് എന്ന ചിത്രം യുവപ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു. ഹാപ്പി വെഡ്ഡിംഗ
രക്ഷാധികാരി നായിക ഹന്നയുടെ വിശേഷങ്ങൾ
പുത്തൻ സിനിമാരുചിക്കൂട്ടുകൾക്കിടയിൽ മറഞ്ഞുപോയ ചില കാഴ്ചകൾക്കു ഗൃഹാതുരത്വം തുളുന്പുന്ന ഓർമകൾ സമ്മാനിച്ച ചിത്രമാണ് രക്ഷാധ
പെണ്സിനിമകൾ പ്രിയങ്കരമാകുന്പോൾ
സിനിമയിൽ പലപ്പോഴും നായികമാരും സ്ത്രീകഥാപാത്രങ്ങളും അലങ്കാരത്തിനായി സൃഷ്ടിക്കപ്പെടുന്നവരാണ്. അതിന് അപവാദമായി പല ഭാഷകളിലു
വിജയ് 61: സാമന്ത സിലന്പാട്ടം പഠിക്കുന്നു
വിജയ് നായകനായി എത്തുന്ന പുതിയ ചിത്രത്തിനായി സാമന്ത സിലന്പാട്ടം പഠിക്കുന്നു. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി തമിഴ്നാട്ടില
രക്ഷാധികാരി ബിജു മേനോൻ
സൂപ്പർതാര പദവിയുടെ ഘനവും വിഷ്വൽ ഇംപാക്ടിന്റെ മാന്ത്രികതയും ചടുലതാളവുമില്ലാതെ വേറിട്ടൊരു പാതയിലാണ് ബിജു മേനോൻ ചിത്രങ്ങ
ഗോദ
കുഞ്ഞിരാമായണം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ബേസിൽ ജോസഫ് സംവിധാനംചെയ്യുന്ന ഗോദ മേയിൽ തിയറ്ററുകളിലെത്തുകയാണ്. രസകരവു
താരനിരയിലേക്ക് ദീപക്കും
വിനീത് ശ്രീനിവാസൻ മലയാള സിനിമയിൽ സമ്മാനിച്ച യുവതാരനിര ഏറെയാണ്. അവരിൽ ശ്രദ്ധേയമായ മുഖമായിരുന്നു ദീപക്കിന്റേത്. തട്ടത്തിൻ
ഹേമചന്ദ്രൻ (കാമറ സ്ലോട്ട്)
മലയാള ചലച്ചിത്രമേഖലയ്ക്ക് സുവർണശോഭ പകർന്ന എണ്പതുകളിൽ ഒട്ടേറെ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച കാമറാമാനാണ് ഹേമചന്ദ്രൻ
ഇടവേളയ്ക്കുശേഷം നമിത
രണ്ടുവർഷത്തോളമാകുന്നു നമിതയെ മലയാളസിനിമയിൽ കണ്ടിട്ട്. ട്രാഫിക്കിലൂടെ എത്തി ഒരുപിടി ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്
അലമാരയിലെ അതിഥി
ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അലമാര എന്ന ചിത്രം മലയാളത്തിനു സമ്മാനിച്ച പു
ഗ്രേറ്റ് ഫാദറിലൂടെ അഭിലാഷ് ഹുസൈൻ
ഇപ്പോൾ തിയറ്ററുകളിൽ നിറഞ്ഞോടുന്ന മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദറിലെ എസ്ഐ ശ്രീകുമാറിനെ പെട്ടെന്നാരും മറക്കില്ല. "മിസ്
റാണയുടെ സ്വപ്നങ്ങൾ
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി മലയാളികൾക്കു പരിചയപ്പെടുത്തിയ താരമാണ് റാണാ ദഗുപതി. പൗരുഷം നിറയുന്ന ശരീരഭാഷ കൊണ്ടും ആയോധന കല
പോക്കിരി സൈമണ്
തമിഴ് സൂപ്പർസ്റ്റാർ വിജയ്യുടെ കടുത്ത ആരാധകനായ യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് പോക്കിരി സൈമണ് ഒരു കടുത്ത ആരാധകൻ. ഡാർവി
പൂനം ബജ്വയുടെ കുപാത്ത രാജ
തമിഴകത്തിനും മലയാളികൾക്കും ഒരുപോലെ പ്രിയതാരമായ പൂനം ബജ്വ നായികയാകുന്ന പുതിയ തമിഴ് ചിത്രമാണ് കുപാത്ത രാജ. ജി.വി പ്രകാശാണ
വിഷ്ണു നാരായണ് (കാമറ സ്ലോട്ട്)
മികച്ച ലോകസിനിമകളുടെ ഭൂപടത്തിൽ ഇടംനേടിയ മലയാള സിനിമകൾ നിരവധിയാണ്. ഇത്തരം സിനിമകളുടെ അണിയറയിൽ പ്രമുഖരായ സംവിധായകരോടൊപ്
ശിവപുരത്തെ ദിഗംബരൻ (സൂപ്പർ ക്യാരക്ടർ)
ദിക്കുകളെ അംബരമാക്കുന്നവനാണ് ദിഗംബരൻ. നിത്യ ബ്രഹ്മചാരിയായ അവൻ വിവസ്ത്രനാണ്. കൈലാസ നാഥനായ ശിവനെയും ദിഗംബരനായാണ് അവതരിപ്പി
ക്യാപ്റ്റൻ: ജയസൂര്യ പുത്തൻ ഭാവരൂപത്തിൽ
ഇന്ത്യൻ ഫുട്ബോൾ കളിക്കളത്തിൽ സമാനതകളില്ലാത്ത ഇതിഹാസതാരമായ വി.പി. സത്യന്റെ ജീവിതം സംഭവബഹുലമായ മുഹൂർത്തങ്ങളാക്കി ദൃശ്യവത
ത്രസിപ്പിക്കാൻ വീണ്ടും തമന്ന
മുഖ ശ്രീയാലും ആകാര മികവിനാലും സൗത്ത് ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ ഹരമായി മാറിയ നായികയാണ് തമന്ന ഭാട്ടിയ. തമിഴിലും തെലുങ്കില
തെന്നിന്ത്യന് സൗന്ദര്യം
ഓലഞ്ഞാലിക്കുരുവിയായി മലയാളി മനസിലേക്ക് പറന്നെത്തിയ തെന്നിന്ത്യൻ സുന്ദരി നിക്കി ഗൽറാണി തിക
പ്രൊഫസർ ഡിങ്കൻ
ഒരു സൂപ്പർസ്റ്റാർ പ്രധാന കഥാപാത്രമാകുന്ന ആദ്യത്തെ ത്രിഡി മലയാള ചിത്രം തിരുവനന്തപുരത്ത് ആരംഭിച്ചു. ജനപ്രിയ നായകൻ ദിലീപ് പ
ഏതു വേഷവും ചെയ്യും: ഇനിയ
ബിജുമേനോന്റെ സ്വർണക്കടുവയാണ് ഇനിയയെ മലയാളത്തിൽ ശ്രദ്ധേയയാക്കിയത്. അതിനു മുന്പ് ലാൽ നായകനായ അയാളിലെ കഥാപാത്രത്തിലൂടെ നട
ആകാശമിഠായി
പ്രശസ്ത തമിഴ്നടൻ സമുദ്രക്കനി സംവിധാനംചെയ്യുന്ന ചിത്രമാണ് ആകാശമിഠായി. തമിഴിലും സമുദ്രക്കനി ഈ ചിത്രം അപ്പാ എന്ന പേരിൽ സംവ
നാടകം, സിനിമ, ജീവിതം
സന്തോഷ് കീഴാറ്റൂർ എന്ന പേരിനേക്കാൾ സിനിമകളിലെ കഥാപാത്രങ്ങളിലൂടെയാണ് ഈ കലാകാരൻ മലയാളികളുടെ മനസിൽ ഇടംനേടിയത്. ചെറുതും വലു
അന്നും ഇന്നും സെറീന
എണ്പതുകളിലെ കാൽപനികതയായിരുന്നു സറീനവഹാബ്. മദനോൽസവവും ചാമരവും പാളങ്ങളുമെല്ലാം എന്നും നൊസ്റ്റാൾജിയായി പ്രേക്ഷക മനസിൽ മാ
ആമി
മലയാള സിനിമയിൽ ആദ്യമായി ഒരു എഴുത്തുകാരിയുടെ കഥ പറയുന്ന ചിത്രമൊരുങ്ങുന്നു. ആമി എന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കമൽ ആണ
മലയാള സിനിമക്ക് പുത്തൻ പ്രതീക്ഷകൾ നൽകി ചിങ്ങപ്പുലരി
മലയാള സിനിമയ്ക്കു പ്രതീക്ഷയുടെയും ഐശ്വര്യത്തിന്റെയും നാളെകളെ സമ്മാനിച്ചാണ് ഓണക്കാലത്തിന്റെ
മൈ സ്കൂളിലൂടെ മലയാള സിനിമയിലേക്ക്
മലയാളസിനിമയിലേക്ക് സ്വപ്നതുല്യമായ തുടക്കം. മലയാളത്തിന്റെ അഭിനയപ്രതിഭ മധുവിനൊപ്പം മലയ
പ്രഭാസ് അഥവാ ബാഹുബലി
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി കളക്ഷൻ റിക്കാർഡുകൾ തിരുത്തിക്കുറിച്ച് മുന്നേറുന്പോൾ അതു ലോക ജനതയ്ക്കു പരിചയപ്പെടുത്തിയ താരമാ
സുഖമാണോ ദാവീദേ....
അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ ചുമലതകളെല്ലാം ദാവീദ് എന്ന ചെറുപ്പക്കാരന്റെ ചുമലിലായി. അച്ഛൻ തയ്യൽക്കാരനായിരുന്നെങ്
ഹൃദയത്തിൽ കൂടുകൂട്ടുന്ന ഏദൻതോട്ടം
പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കൂടിച്ചേരലുകളുടേയും പറുദീസയായിരുന്നു ആദ്യ പ്രേമമിഥുനങ്ങളായ ആദാമിന്റേയും ഹവ്വയുടേയും
ചങ്ക്സ്
ഒമർ ലുലു സംവിധാനംചെയ്യുന്ന ചങ്ക്സ് എന്ന ചിത്രം യുവപ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു. ഹാപ്പി വെഡ്ഡിംഗ
രക്ഷാധികാരി നായിക ഹന്നയുടെ വിശേഷങ്ങൾ
പുത്തൻ സിനിമാരുചിക്കൂട്ടുകൾക്കിടയിൽ മറഞ്ഞുപോയ ചില കാഴ്ചകൾക്കു ഗൃഹാതുരത്വം തുളുന്പുന്ന ഓർമകൾ സമ്മാനിച്ച ചിത്രമാണ് രക്ഷാധ
പെണ്സിനിമകൾ പ്രിയങ്കരമാകുന്പോൾ
സിനിമയിൽ പലപ്പോഴും നായികമാരും സ്ത്രീകഥാപാത്രങ്ങളും അലങ്കാരത്തിനായി സൃഷ്ടിക്കപ്പെടുന്നവരാണ്. അതിന് അപവാദമായി പല ഭാഷകളിലു
വിജയ് 61: സാമന്ത സിലന്പാട്ടം പഠിക്കുന്നു
വിജയ് നായകനായി എത്തുന്ന പുതിയ ചിത്രത്തിനായി സാമന്ത സിലന്പാട്ടം പഠിക്കുന്നു. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി തമിഴ്നാട്ടില
രക്ഷാധികാരി ബിജു മേനോൻ
സൂപ്പർതാര പദവിയുടെ ഘനവും വിഷ്വൽ ഇംപാക്ടിന്റെ മാന്ത്രികതയും ചടുലതാളവുമില്ലാതെ വേറിട്ടൊരു പാതയിലാണ് ബിജു മേനോൻ ചിത്രങ്ങ
ഗോദ
കുഞ്ഞിരാമായണം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ബേസിൽ ജോസഫ് സംവിധാനംചെയ്യുന്ന ഗോദ മേയിൽ തിയറ്ററുകളിലെത്തുകയാണ്. രസകരവു
താരനിരയിലേക്ക് ദീപക്കും
വിനീത് ശ്രീനിവാസൻ മലയാള സിനിമയിൽ സമ്മാനിച്ച യുവതാരനിര ഏറെയാണ്. അവരിൽ ശ്രദ്ധേയമായ മുഖമായിരുന്നു ദീപക്കിന്റേത്. തട്ടത്തിൻ
ഹേമചന്ദ്രൻ (കാമറ സ്ലോട്ട്)
മലയാള ചലച്ചിത്രമേഖലയ്ക്ക് സുവർണശോഭ പകർന്ന എണ്പതുകളിൽ ഒട്ടേറെ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച കാമറാമാനാണ് ഹേമചന്ദ്രൻ
ഇടവേളയ്ക്കുശേഷം നമിത
രണ്ടുവർഷത്തോളമാകുന്നു നമിതയെ മലയാളസിനിമയിൽ കണ്ടിട്ട്. ട്രാഫിക്കിലൂടെ എത്തി ഒരുപിടി ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്
അലമാരയിലെ അതിഥി
ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അലമാര എന്ന ചിത്രം മലയാളത്തിനു സമ്മാനിച്ച പു
ഗ്രേറ്റ് ഫാദറിലൂടെ അഭിലാഷ് ഹുസൈൻ
ഇപ്പോൾ തിയറ്ററുകളിൽ നിറഞ്ഞോടുന്ന മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദറിലെ എസ്ഐ ശ്രീകുമാറിനെ പെട്ടെന്നാരും മറക്കില്ല. "മിസ്
റാണയുടെ സ്വപ്നങ്ങൾ
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി മലയാളികൾക്കു പരിചയപ്പെടുത്തിയ താരമാണ് റാണാ ദഗുപതി. പൗരുഷം നിറയുന്ന ശരീരഭാഷ കൊണ്ടും ആയോധന കല
പോക്കിരി സൈമണ്
തമിഴ് സൂപ്പർസ്റ്റാർ വിജയ്യുടെ കടുത്ത ആരാധകനായ യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് പോക്കിരി സൈമണ് ഒരു കടുത്ത ആരാധകൻ. ഡാർവി
പൂനം ബജ്വയുടെ കുപാത്ത രാജ
തമിഴകത്തിനും മലയാളികൾക്കും ഒരുപോലെ പ്രിയതാരമായ പൂനം ബജ്വ നായികയാകുന്ന പുതിയ തമിഴ് ചിത്രമാണ് കുപാത്ത രാജ. ജി.വി പ്രകാശാണ
വിഷ്ണു നാരായണ് (കാമറ സ്ലോട്ട്)
മികച്ച ലോകസിനിമകളുടെ ഭൂപടത്തിൽ ഇടംനേടിയ മലയാള സിനിമകൾ നിരവധിയാണ്. ഇത്തരം സിനിമകളുടെ അണിയറയിൽ പ്രമുഖരായ സംവിധായകരോടൊപ്
ശിവപുരത്തെ ദിഗംബരൻ (സൂപ്പർ ക്യാരക്ടർ)
ദിക്കുകളെ അംബരമാക്കുന്നവനാണ് ദിഗംബരൻ. നിത്യ ബ്രഹ്മചാരിയായ അവൻ വിവസ്ത്രനാണ്. കൈലാസ നാഥനായ ശിവനെയും ദിഗംബരനായാണ് അവതരിപ്പി
ക്യാപ്റ്റൻ: ജയസൂര്യ പുത്തൻ ഭാവരൂപത്തിൽ
ഇന്ത്യൻ ഫുട്ബോൾ കളിക്കളത്തിൽ സമാനതകളില്ലാത്ത ഇതിഹാസതാരമായ വി.പി. സത്യന്റെ ജീവിതം സംഭവബഹുലമായ മുഹൂർത്തങ്ങളാക്കി ദൃശ്യവത
ത്രസിപ്പിക്കാൻ വീണ്ടും തമന്ന
മുഖ ശ്രീയാലും ആകാര മികവിനാലും സൗത്ത് ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ ഹരമായി മാറിയ നായികയാണ് തമന്ന ഭാട്ടിയ. തമിഴിലും തെലുങ്കില
തെന്നിന്ത്യന് സൗന്ദര്യം
ഓലഞ്ഞാലിക്കുരുവിയായി മലയാളി മനസിലേക്ക് പറന്നെത്തിയ തെന്നിന്ത്യൻ സുന്ദരി നിക്കി ഗൽറാണി തിക
പ്രൊഫസർ ഡിങ്കൻ
ഒരു സൂപ്പർസ്റ്റാർ പ്രധാന കഥാപാത്രമാകുന്ന ആദ്യത്തെ ത്രിഡി മലയാള ചിത്രം തിരുവനന്തപുരത്ത് ആരംഭിച്ചു. ജനപ്രിയ നായകൻ ദിലീപ് പ
ഏതു വേഷവും ചെയ്യും: ഇനിയ
ബിജുമേനോന്റെ സ്വർണക്കടുവയാണ് ഇനിയയെ മലയാളത്തിൽ ശ്രദ്ധേയയാക്കിയത്. അതിനു മുന്പ് ലാൽ നായകനായ അയാളിലെ കഥാപാത്രത്തിലൂടെ നട
ആകാശമിഠായി
പ്രശസ്ത തമിഴ്നടൻ സമുദ്രക്കനി സംവിധാനംചെയ്യുന്ന ചിത്രമാണ് ആകാശമിഠായി. തമിഴിലും സമുദ്രക്കനി ഈ ചിത്രം അപ്പാ എന്ന പേരിൽ സംവ
നാടകം, സിനിമ, ജീവിതം
സന്തോഷ് കീഴാറ്റൂർ എന്ന പേരിനേക്കാൾ സിനിമകളിലെ കഥാപാത്രങ്ങളിലൂടെയാണ് ഈ കലാകാരൻ മലയാളികളുടെ മനസിൽ ഇടംനേടിയത്. ചെറുതും വലു
അന്നും ഇന്നും സെറീന
എണ്പതുകളിലെ കാൽപനികതയായിരുന്നു സറീനവഹാബ്. മദനോൽസവവും ചാമരവും പാളങ്ങളുമെല്ലാം എന്നും നൊസ്റ്റാൾജിയായി പ്രേക്ഷക മനസിൽ മാ
ആമി
മലയാള സിനിമയിൽ ആദ്യമായി ഒരു എഴുത്തുകാരിയുടെ കഥ പറയുന്ന ചിത്രമൊരുങ്ങുന്നു. ആമി എന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കമൽ ആണ
Latest News
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള് ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
Latest News
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള് ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top