പാ​റ​പ്പു​റ​ത്ത് ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്സി​ന്‍റെ പ​ച്ച​ക്കു​ട​ക​ളൊ​രു​ക്കി ആ​ന്‍റ​ണി ചേ​ട്ട​ൻ
പാ​റ​പ്പു​റ​ത്ത് ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്സി​ന്‍റെ പ​ച്ച​ക്കു​ട​ക​ളൊ​രു​ക്കി ആ​ന്‍റ​ണി ചേ​ട്ട​ൻ
Friday, December 27, 2024 11:36 AM IST
ഫ്രാ​ൻ​സി​സ് ത​യ്യൂ​ർ
കരി​ന്പാ​റ​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ഒ​ന്ന​ര ഏ​ക്ക​ർ സ്ഥ​ല​ത്ത് ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്സി​ന്‍റെ പ​ച്ച​ക്കു​ട​ക​ളൊ​രു​ക്കി വി​സ്മ​യി​പ്പി​ക്കു​ക​യാ​ണ് പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ വ​ട​ക്ക​ഞ്ചേ​രി​ക്ക​ടു​ത്ത് അ​ണ​ക്ക​പ്പാ​റ ചീ​ക്കോ​ടു​ള്ള തൈ​പ​റ​ന്പി​ൽ വീ​ട്ടി​ൽ 75 കാ​ര​നാ​യ ആ​ന്‍റ​ണി ചേ​ട്ട​ൻ.

അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​ക്കാ​ലം പ്ര​വാ​സി​യാ​യി വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്ത​ശേ​ഷം നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​തോ​ടെ​യാ​ണ് കൃ​ഷി​യി​ൽ ഒ​രു കൈ ​നോ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ചെ​റു​പ്പ​കാ​ല​ത്ത് പി​താ​വി​ൽ നി​ന്നു പ​ക​ർ​ന്നു കി​ട്ടി​യ കൃ​ഷി അ​റി​വു​ക​ളാ​യി​രു​ന്നു ക​രു​ത്തും പ്ര​ചോ​ദ​ന​വും.

ഗ​ൾ​ഫി​ൽ വ​ച്ച് പ​രി​ച​യ​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി വി​ജ​യ​ന്‍റെ പ​ത്ത് ഏ​ക്ക​ർ ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് തോ​ട്ടം സ​ന്ദ​ർ​ശി​ച്ചു കൃ​ഷി രീ​തി​ക​ൾ മ​ന​സി​ലാ​ക്കി​യ ആ​ന്‍റ​ണി, ഈ ​നൂ​ത​ന കൃ​ഷി ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

വി​ജ​യ​ന്‍റെ തോ​ട്ട​ത്തി​ൽ നി​ന്നു ത​ന്നെ അ​ര അ​ടി നീ​ള​മു​ള്ള 50 വി​ത്ത് ത​ണ്ടു​ക​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു. ദേ​ശീ​യ​പാ​ത​യോ​ട് ചേ​ർ​ന്ന വീ​ടി​നു പി​ന്നി​ൽ മ​റ്റു വി​ള​ക​ളൊ​ന്നും കൃ​ഷി ചെ​യ്യാ​നാ​വാ​ത്ത പാ​റ​പ്പു​റം, ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് കൃ​ഷി​ക്കാ​യി ഒ​രു​ക്കി. റ​ബ​ർ നി​ന്നി​രു​ന്ന കു​റ​ച്ചു സ്ഥ​ല​വും ഇ​തി​നാ​യി മാ​റ്റി​വ​ച്ചു.

പൂ​ർ​ണ​മാ​യും ജൈ​വ രീ​തി​യി​ലാ​യി​രു​ന്നു കൃ​ഷി. ചാ​ണ​ക​പ്പൊ​ടി​ക്കൊ​പ്പം ആ​ട്ടി​ൻ കാ​ഷ്ഠ​വും കോ​ഴി​ക്കാ​ഷ്ഠ​വും എ​ല്ലു​പൊ​ടി​യും വ​ള​മാ​യി ന​ൽ​കി. ചെ​ടി​യു​ടെ ചു​വ​ട് പ​ച്ചി​ല​ക​ൾ കൊ​ണ്ടു പു​ത​യി​ട്ടു.



വ​ള്ളി​ക​ൾ​ക്ക് പ​ട​ർ​ന്നു ക​യ​റാ​ൻ ആ​റ​ടി ഉ​യ​ര​മു​ള്ള കോ​ണ്‍​ക്രീ​റ്റ് പോ​സ്റ്റു​ക​ൾ കൃ​ഷി​യി​ട​ത്തി​ൽ വ​ച്ചു ത​ന്നെ വാ​ർ​ത്തെ​ടു​ത്തു. ര​ണ്ട് വി​ത്ത് വ​ള്ളി​ക​ൾ​ക്ക് ഒ​രു പോ​സ്റ്റ് എ​ന്ന നി​ല​യി​ൽ പോ​സ്റ്റു​ക​ൾ നാ​ട്ടി വ​ള്ളി​ക​ൾ ക​യ​റ്റി.

പോ​സ്റ്റി​നു മു​ക​ളി​ലെ സു​ഷി​ര​ങ്ങ​ളി​ൽ മൂ​ന്ന​ടി നീ​ള​മു​ള്ള ബ​ലം കൂ​ടി​യ ക​ന്പി​ക​ളി​ട്ട് അ​തി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ പ​ഴ​യ ട​യ​റു​ക​ൾ സ്ഥാ​പി​ച്ചു. ട​യ​റി​നു മു​ക​ളി​ൽ വ​ന്ന വ​ള്ളി​ക​ൾ താ​ഴേ​ക്ക് തൂ​ങ്ങി കി​ട​ക്കും വി​ധം പ​ട​ർ​ത്തി.

കൂ​ടു​ത​ൽ താ​ഴേ​ക്ക് വ​ള​രു​ന്ന​ത് മു​റി​ച്ചു മാ​റ്റി. ട​യ​റി​നു ചു​റ്റും പ​ച്ച വ​ള്ളി​ക​ൾ തൂ​ങ്ങി നി​റ​ഞ്ഞ​തോ​ടെ ത​രി​ശാ​യി കി​ട​ന്നി​രു​ന്ന പാ​റ​പ്പു​റം കൗ​തു​ക കാ​ഴ്ച​ക​ളു​ടെ പ​ച്ച​തു​രു​ത്താ​യി.

അ​ങ്ങ​നെ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് ക​ർ​ഷ​ക​ൻ എ​ന്ന ബ​ഹു​മ​തി​ക്കും ആ​ന്‍റ​ണി ചേ​ട്ട​ൻ ഒ​ന്പ​ത് വ​ർ​ഷം മു​ന്പ് അ​ർ​ഹ​ത നേ​ടി. ഇ​പ്പോ​ൾ ഒ​ന്ന​ര ഏ​ക്ക​ർ സ്ഥ​ല​ത്ത് അ​ഞ്ഞൂ​റ് മൂ​ട് ഡ്രാ​ഗ​ണ്‍ ചെ​ടി​ക​ളു​ണ്ട്. 50 ൽ ​നി​ന്നാ​യി​രു​ന്നു തു​ട​ക്കം.

വ​ള്ളി​ക​ൾ​ക്ക് ഒ​രു വ​ർ​ഷം പ്രാ​യ​മാ​യ​പ്പോ​ൾ ത​ന്നെ പൂ​വി​ട്ട് പ​ഴ​ങ്ങ​ളു​ണ്ടാ​കാ​ൻ തു​ട​ങ്ങി. തേ​നീ​ച്ച​യു​ള്ള സ്ഥ​ല​മാ​ണെ​ങ്കി​ൽ പ​രാ​ഗ​ണം വേ​ഗ​ത്തി​ൽ ന​ട​ന്ന് വി​ള​വും കൂ​ടു​മെ​ന്ന് ആ​ന്‍റ​ണി ചേ​ട്ട​ൻ പ​റ​യു​ന്നു.

ഒ​ന്ന​ര മാ​സം കൊ​ണ്ട് പ​ഴം വി​ള​വെ​ടു​പ്പി​നു പാ​ക​മാ​കും. 300 ഗ്രാം ​മു​ത​ൽ 600 ഗ്രാം ​വ​രെ ഒ​രു പ​ഴ​ത്തി​ന് തൂ​ക്ക​മു​ണ്ടാ​കും. ഉ​ള​ളി​ൽ മാം​സ​ള​മാ​യ ചു​വ​പ്പു നി​റ​മു​ള്ള ഫ്രൂ​ട്ടു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഗു​ണ​മേ·​യും ഡി​മാ​ൻ​ഡും കൂ​ടു​ത​ൽ ഈ ​ഇ​ന​ത്തി​നാ​ണ്.


ഏ​തു സ​മ​യ​ത്തും കൃ​ഷി ചെ​യ്യാ​മെ​ങ്കി​ലും മേ​യ്, ജൂ​ണ്‍ മാ​സ​മാ​ണ് കൃ​ഷി തു​ട​ങ്ങാ​ൻ ന​ല്ല​ത്. മ​ഴ കി​ട്ടി​യി​ല്ലെ​ങ്കി​ൽ ന​ന വേ​ണം. പ​ഴം ഉ​ണ്ടാ​യ മൂ​ത്ത ത​ണ്ടാ​ണ് ന​ടീ​ലി​ന് ഉ​ത്ത​മം.

ത​ണ്ടി​ന് ര​ണ്ട​ടി നീ​ള​മു​ണ്ടാ​യാ​ൽ പെ​ട്ടെ​ന്ന് ചെ​ന​പ്പു​ണ്ടാ​യി വ​ള​രാ​ൻ സ​ഹാ​യി​ക്കും. മ​റ്റു കൃ​ഷി​ക​ൾ​ക്കൊ​ന്നും പ​റ്റാ​ത്ത മ​ണ്ണു കു​റ​ഞ്ഞ സ്ഥ​ലം ഇ​തി​നു മ​തി. കാ​ര്യ​മാ​യ പ​രി​ച​ര​ണ​വും വേ​ണ്ട.

ന​ല്ല വെ​യി​ൽ കി​ട്ടു​ന്ന നീ​ർ​വാ​ർ​ച്ച​യു​ള്ള ഉ​യ​ർ​ന്ന സ്ഥ​ല​മാ​ണ് അ​ഭി​കാ​മ്യം. കാ​ര്യ​മാ​യ കീ​ട​ബാ​ധ​യി​ല്ല എ​ന്ന​തും ആ​ശ്വാ​സ​മാ​ണ്. മു​ള്ളു​ള്ള​തി​നാ​ൽ കൃ​ഷി ന​ശി​പ്പി​ക്കാ​ൻ പ​ന്നി​ക​ളും വ​രി​ല്ല. ഇ​ട​ക്ക് പ​ക്ഷി​ക​ളാ​ണ് ചെ​റി​യ പ്ര​ശ്ന​ക്കാ​രാ​കു​ന്ന​ത്. പ​ഴ​ങ്ങ​ൾ കൊ​ത്തി ന​ശി​പ്പി​ക്കും.

വി​ദേ​ശ​ത്ത് ന​ല്ല ഡി​മാ​ൻ​ഡു​ള്ള പ​ഴ​മാ​യ​തി​നാ​ൽ സം​ഭ​രി​ച്ച് ക​യ​റ്റു​മ​തി ചെ​യ്യാ​നാ​യാ​ൽ വി​പ​ണി​യും ഉ​യ​ർ​ന്ന വി​ല​യും ഉ​റ​പ്പാ​ക്കാ​മെ​ന്ന് ആ​ന്‍റ​ണി ചേ​ട്ട​ൻ പ​റ​ഞ്ഞു. പ്രാ​ദേ​ശി​ക​മാ​യ വി​ല്പ​ന​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.

ഇ​ത് വി​ല കു​റ​യാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ട്. ക​ർ​ഷ​ക​ന് കി​ലോ​ക്ക് 175 രൂ​പ​യി​ൽ കൂ​ടു​ത​ൽ ല​ഭി​ച്ചെ​ങ്കി​ലെ കൃ​ഷി ലാ​ഭ​ക​ര​മാ​കൂ. കാ​ട്ടു​മൃ​ഗ​ങ്ങ​ൾ​ക്ക് ഇ​ഷ്ട​പ്പെ​ടാ​ത്ത വി​ള​യാ​യ​തി​നാ​ൽ മ​ല​യോ​ര​ങ്ങ​ളി​ലും ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് കൃ​ഷി വി​ജ​യി​ക്കു​മെ​ന്നാ​ണ് ആ​ന്‍റ​ണി ചേ​ട്ട​ന്‍റെ അ​നു​ഭ​വം.

വേ​ന​ൽ ചൂ​ട് കൂ​ടു​ത​ലു​ള്ള പാ​ല​ക്കാ​ട് ജി​ല്ല​ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ കൃ​ഷി​യാ​ണി​ത്. ആ​വ​ശ്യ​ക്കാ​ർ​ക്ക് വി​ത്ത് ത​ണ്ടു​ക​ളും ത​യാ​റാ​ക്കി ന​ൽ​കും. കൃ​ഷി​രീ​തി​ക​ളും പ​റ​ഞ്ഞു കൊ​ടു​ക്കും.

സ​മ്മി​ശ്ര വി​ള​ക​ൾ കൊ​ണ്ട് സ​ന്പ​ന്ന​മാ​ണ് ആ​ന്‍റ​ണി ചേ​ട്ട​ന്‍റെ ഡ്രാ​ഗ​ണ്‍ കൃ​ഷി ഒ​ഴി​കെ​യു​ള്ള അ​ഞ്ച​ര ഏ​ക്ക​ർ കൃ​ഷി​യി​ടം. വൈ​ദ്യു​തി ഉ​ൾ​പ്പെ​ടെ എ​ല്ലാം വീ​ട്ടു​വ​ള​പ്പി​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന നി​ർ​ബ​ന്ധം അ​ദ്ദേ​ഹ​ത്തി​നു​ണ്ട്.

പു​ര​പ്പു​റ സോ​ളാ​ർ എ​ന​ർ​ജി​യാ​ണ് വൈ​ദ്യു​തി ഉ​പ​യോ​ഗം നി​റ​വേ​റ്റു​ന്ന​ത്. കൂ​ടു​ത​ലു​ള്ള വൈ​ദ്യു​തി ക​ഐ​സ്ഇ​ബി​ക്ക് വി​ൽ​ക്കും. നാ​ട​ൻ പ​ശു​ക്ക​ളെ വ​ള​ർ​ത്തി പാ​ൽ ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നൊ​പ്പം അ​വ​യു​ടെ ചാ​ണ​ക​വും മൂ​ത്ര​വും വ​ള​മാ​ക്കു​ന്ന പ്ര​ക്രി​യ​യും ബ​യോ​ഗ്യാ​സു​മു​ണ്ട്.

വ​ന​വ​ത്ക​ര​ണ പ​ദ്ധ​തി​ക​ളും വേ​ന​ലി​ൽ ജ​ല​ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​ൻ ഫി​ൽ​ട്ട​റിം​ഗ് സം​വി​ധാ​ന​ത്തോ​ടെ കി​ണ​ർ റീ​ചാ​ർ​ജിം​ഗ് സി​സ്റ്റ​വും പ്ര​വ​ർ​ത്തി​ക്കു​ന്നു. മ​ഴ​ക്കു​ഴി​ക​ൾ​ക്കു പ​ക​രം തോ​ട്ട​ത്തി​ലെ​ല്ലാം ഒ​ന്ന​ര മീ​റ്റ​ർ ആ​ഴ​ത്തി​ലു​ള്ള മ​ഴ സം​ഭ​ര​ണ ചാ​ലു​ക​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ട്.

ഇ​തു​മൂ​ലം മ​ണ്ണി​ൽ ജ​ലാം​ശം നി​ല നി​ർ​ത്താ​നാ​കു​ന്നു​ണ്ട്. ആ​ന്‍റ​ണി ചേ​ട്ട​നെ പി​ന്തു​ണ​യ്ക്കാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​മൊ​ക്കെ ഭാ​ര്യ റോ​സ​മ്മ​യും മ​ക​ൻ ഡോ​ക്ട​ർ അ​ഭി​ലാ​ഷ് ആ​ന്‍റ​ണി​യും മും​ബൈ​യി​ലു​ള്ള മ​ക​ൾ അ​നു​റോ​സും എ​പ്പോ​ഴും ത​യാ​ർ.

ഫോ​ണ്‍ : 8157019890