HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
പനങ്കൈ കവിളിൽ വളരും പപ്പായ
പാഷൻഫ്രൂട്ട് ചെടിയോടു വല്ലാത്ത ...
കായാമ്പൂ കണ്ണിൽവിടരും...
സലേഷിന്റെ ഭാഗ്യം പ്ലാവ്
ലാഭം കൊയ്യാൻ കുഞ്ഞിമൊയ്തീന്‍ കു...
മലബാറിന്റെ മണ്ണിലും അബിയു രുചി...
ശ്രീശങ്കരത്തിന്റെ ഐശ്വര്യം അലങ...
ജോണ്സണ് ലാഭമാണ് ചേന കൃഷി
മീൻ കൃഷിയിലെ വേറിട്ട രീതിയുമാ...
Previous
Next
Karshakan
സർവത്ര അലങ്കാരമയം മനോജിന്റെ മത്സ്യജീവിതം
Wednesday, December 11, 2024 4:24 PM IST
ജിമ്മി ഫിലിപ്പ്
കണ്ണിനു കൗതുകം പകർന്ന്, ശുദ്ധജലത്തിൽ വർണ പ്രപഞ്ചമൊരുക്കുന്ന വിവിധയിനം മത്സ്യങ്ങൾ തുള്ളിക്കളിക്കുന്നതു കാണണമെങ്കിൽ എറണാകുളം ജില്ലയിൽ പെരുന്പാവൂരിനടുത്ത് കീഴില്ലത്ത് ടി.ജി. മനോജിന്റെ അറ്റ്ലാന്റ അലങ്കാരമത്സ്യ ഫാമിലെത്തണം.
ഭൂതത്താൻ കെട്ടിൽ നിന്ന് നിലയ്ക്കാതെ വെള്ളമൊഴുകുന്ന കനാലിന്റെ ഓരംപറ്റി, മരങ്ങളും പച്ചക്കറികളും തണൽ വിരിക്കുന്ന, ഒരേക്കറോളം വരുന്ന ചതുപ്പു നിലത്തിൽ കോണ്‍ക്രീറ്റ് പാളികൾ പാകി, 140 സിമന്റ് ടാങ്കുകൾ നിർമിച്ച് അതിലാണ് അദ്ദേഹം അലങ്കാര, ഭക്ഷ്യ മത്സ്യങ്ങളെ വളർത്തുന്നത്.
ദിവസം മുഴുവൻ തന്റെ അരുമകൾക്കൊപ്പം കഴിയണമെന്ന ആഗ്രഹത്തിൽ, മീനുകൾ നീന്തിത്തുടിക്കുന്ന ടാങ്കിനു മുകളിൽ തട്ടുകൾ പാകി നിർമിച്ച വീട് സമാനതകളില്ലാത്ത സമർപ്പണത്തിന്റെ പ്രതീകമാണ്. പകൽ വിശ്രമിക്കുന്പോഴും രാത്രി ഉറക്കമുണരുന്ന വേളകളിലും മീനുകളുടെ അടുത്തെത്തി അവയ്ക്കു തീറ്റ കൊടുക്കുന്നതും കുശലം പറയുന്നതും മനോജിന്റെ ശീലമാണ്.
നന്ദി സൂചകമെന്നവണ്ണം, തങ്ങളുടെ സംരക്ഷകന്റെ ശബ്ദമോ കാൽപ്പെരുമാറ്റമോ കേട്ടാലുടൻ ആഹ്ലാദത്തോടെ അവ നീന്തിത്തുടിച്ച് അടുത്തെത്തുകയും ചെയ്യും. വീടിനു താഴെ ആഴമേറിയ ടാങ്കിൽ തടിച്ചു കൊഴുത്തു വളരുന്നതു ലക്ഷങ്ങൾ വിലയുള്ള മീനുകൾ.
മോണ്‍സ്റ്റർ ഇനങ്ങളായ അരാപൈമ, ക്യാറ്റ് ഫിഷ്, നട്ടർ തുടങ്ങിയവ അതിൽ ചിലതു മാത്രം. ടാങ്കിലുള്ള അരാപൈമകൾക്ക് അഞ്ചടിയിലേറെ നീളവും നൂറിലേറെ കിലോ തൂക്കവുമുണ്ട്.
9 അടി നീളവും 250 കിലോ തൂക്കവുമുള്ള അരാപൈമ മത്സ്യങ്ങളെ മനോജ് സംരക്ഷിച്ച് വളർത്തിയിരുന്നു. കഴിഞ്ഞ വർഷമാണ് അവയെ പിടിച്ചത്. എക്സിബിഷൻ ആവശ്യത്തിനാണ് പ്രധാനമായും ഇത്തരം മത്സ്യങ്ങളെ വാങ്ങിക്കൊണ്ടു പോകുന്നത്. പലപ്പോഴും മോഹവിലയിലാവും വില്പന.
ആമസോണ്‍ വനാന്തരങ്ങളിലെ ജലാശയങ്ങളിൽ വളരുന്ന ഇവയുടെ പ്രത്യുത്പാദനം നമ്മുടെ കാലാവസ്ഥയിൽ അസാധ്യമാണ്. അതിനുള്ള ശ്രമത്തിന്റെ ഭാഗമായി 10 വർഷത്തോളം അദ്ദേഹം ഇവയെ വളർത്തിയിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല. ഇപ്പോൾ ഇറക്കുമതി ചെയ്ത കുഞ്ഞുങ്ങളെ വാങ്ങിയാണ് വളർത്തുന്നത്.
ചെറുമീനുകളും അടുക്കള അവശിഷ്ടങ്ങളുമാണ് പ്രധാന തീറ്റ. മാർക്കറ്റിൽ നിന്നു വാങ്ങുന്ന മീനുകളും തീറ്റയായി നൽകും. അസാധാരണ കരുത്തുള്ള ഇവയെ പിടികൂടുന്നതു തന്നെ ശ്രമകരമായ ജോലിയാണെന്ന് മനോജ് പറഞ്ഞു.
നല്ല ഡിമാൻഡുള്ള ഇനമാണ് അരാപൈമ. അലിഗേറ്റർ ഗാർ, പുലി വാക തുടങ്ങിയ ഇനങ്ങൾക്കും ആവശ്യക്കാരേറെയാണ്. ചെറുതും വലുതുമായ ടാങ്കുകളിലാണു മത്സ്യങ്ങളെ വളർത്തി വില്പനയ്ക്ക് പാകപ്പെടുത്തുന്നത്.
ചെറിയ ഗ്ലാസ് ടാങ്കുകളിൽ ബ്രീഡിംഗിലൂടെ പുറത്തിറങ്ങുന്ന മത്സ്യക്കുഞ്ഞുങ്ങൾക്കു നിശ്ചിത വലുപ്പമെത്തിയാൽ വലിയ ടാങ്കുകളിലേക്കു മാറ്റും. ഓരോ ഇനങ്ങളേയും പ്രത്യേകമായിട്ടാണു വളർത്തുന്നത്. പ്രായത്തിന് അനുസരിച്ച് ഓരോ ഇനത്തിനും പ്രത്യേക തീറ്റകളുമുണ്ട്.
വില്പനയ്ക്കു തക്ക വലുപ്പമെത്തിയാൽ പിടിച്ചെടുത്ത് വലിയ പ്ലാസ്റ്റിക് കൂടുകളിൽ വെള്ളം നിറച്ച് അതിലിട്ടാണ് ആവശ്യക്കാർക്കു നൽകുന്നത്. എണ്ണവും വിലയും ഓരോ പ്ലാസ്റ്റിക് കൂടിന്റെയും പുറത്ത് എഴുതി വയ്ക്കും.
ഗോൾഡ് ഫിഷ്, കോയി കാർപ്പ്, മോളി, പ്ലാറ്റി, സ്വാർഡ് ടെയിൽ, ഏഞ്ചൽ, വിഡോ ടെട്ര, ഗപ്പി, എസ്.കെ. ഗോൾഡ്, പാരറ്റ്, അരോവണ, ഫൈറ്റർ, വാക, ഫ്ളവർ ഫോണ്‍, സാബ്ര, ഗ്രാസ്കാർപ്പ്, ഫെതർ ഫിഷ്, ലോബ്സ്റ്റർ, ടൈഗർ ബാർബ്, റോസി ബാർബ്, സീബ്ര തിലാപ്പി, ഓസ്കാർ, ബ്ലാക്മോർ, നിയോണ്‍ ടെട്ര, അനാബസ് തുടങ്ങിയ അലങ്കാര മത്സ്യ ഇനങ്ങളാണ് മനോജ് ഫാമിൽ വളർത്തി പരിപാലിക്കുന്നത്.
ഇതിനുപുറമേ, തന്റെ കൈവശമില്ലാത്ത മറ്റേത് ഇനങ്ങളും കസ്റ്റമേഴ്സ് ആവശ്യപ്പെട്ടാൽ അതു കണ്ടെത്തി നൽകുന്നതും മനോജിന്റെ രീതിയാണ്. അലങ്കാര മത്സ്യങ്ങളിൽ ഗപ്പികൾക്കും വിഡോ ടെട്രകൾക്കും എക്കാലത്തും നല്ല ഡിമാൻഡുണ്ടെന്ന് മനോജ് ചൂണ്ടിക്കാട്ടി.
വെളുത്ത നിറത്തിൽ ചെകിളയ്ക്കു പിന്നിൽ നേർത്ത കറുത്ത വരകളോടുകൂടിയ മീനുകളെ വിധവകൾക്കു സമാനമായിട്ടാണ് മത്സ്യപ്രേമികൾ ആദ്യം കണ്ടത്. പിന്നീട് നടന്ന ബ്രീഡിംഗുകളിൽ അവ പലവർണങ്ങളിൽ പുറത്തിറങ്ങിയതോടെ വിഡോ ടെട്രാ എന്ന പേരു വീഴുകയായിരുന്നു.
ഇരുപത്തിയൊന്നിലേറെ നിറങ്ങളിലുള്ള ടെട്രകൾ മനോജിന്റെ ഫാമിലുണ്ട്. അവ ഒരു ചില്ല് ടാങ്കിൽ ഓടിക്കളിക്കുന്നതു കാണുന്നതു തന്നെ മനസിനും കണ്ണിനും കുളിർമ പകരും. സാധാരണ നിലയിൽ ഇവയ്ക്കു രണ്ടു വർഷം വരെ ആയുസുണ്ട്. 12 രൂപ മുതലാണു വില.
അലങ്കാര മത്സ്യങ്ങളെ പരിപാലിക്കുന്നവർക്കു പണ്ടു മുതലേ ഏറെ പ്രിയപ്പെട്ട മോളി, എയ്ഞ്ചൽ ഫിഷുകളുടെ നിരവധി ഇനങ്ങൾ അറ്റ്ലാന്റയിലുണ്ട്. നാല്പതിനായിരത്തിലേറെ രൂപ വിലയുള്ള ലംഗ് ഫിഷ്, 500 രൂപ മുതൽ വിലയുള്ള പീ കോക്ക് ഇനങ്ങൾ, 9000 രൂപ വിലയുള്ള ആർ.ടി.ജി, റെഡ് ക്യാപ് തുടങ്ങിയവ അറ്റ്ലാന്റ ഫാമിന്റെ അഴകാണ്.
ആറ്റു വാള, വെള്ള വാള, രോഹു, കട്ല, വരാൽ, തിലോപ്പിയ, ചെന്പല്ലി, വൈറ്റ് നട്ടർ, ബ്ലാക്ക് നട്ടർ തുടങ്ങിയ ഇനങ്ങളേയും മനോജ് വളർത്തി വിൽക്കുന്നുണ്ട്. ഒറ്റനോട്ടത്തിൽ നാടൻ കരിമീൻ എന്നു തോന്നിപ്പിക്കുന്ന ആഫ്രിക്കൻ കരിമീനും ഇവിടെയുണ്ട്. ഇവയ്ക്ക് നാടൻ കരിമീനിന്റേതു പോലെ സ്വർണപ്പുള്ളികൾ ഇല്ലെന്നു മാത്രം. നാടൻ കരിമീൻ കുഞ്ഞുങ്ങളെയും ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നുണ്ട്.
അലങ്കാര മത്സ്യങ്ങളുടെ ഹബ്ബായി കരുതാവുന്ന കീഴില്ലത്ത് ചെറുതും വലുതുമായ നാല്പതിലേറെ ഫാമുകളുണ്ട്. മത്സ്യങ്ങളെ വാങ്ങി ബ്രീഡിംഗ് നടത്തുന്ന കർഷകരുമേറെ. അവരെ സഹായിക്കാനായി മനോജിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച തോറും അലങ്കാര മത്സ്യ മാർക്കറ്റ് നടത്തുന്ന പതിവുണ്ട്.
കർഷകർ സ്വന്തമായി ഉത്പാദിപ്പിച്ച മത്സ്യക്കുഞ്ഞുങ്ങളെ പ്ലാസ്റ്റിക്ക് കൂട്ടിലാക്കി അവിടെയെത്തിച്ച് വില്പന നടത്തുന്നതാണു രീതി. കുഞ്ഞുങ്ങളുടെ എണ്ണവും വിലയും ഉടമയുടെ പേരും കവറിനു പുറത്ത് രേഖപ്പെടുത്തണം.
അറ്റ്ലാന്റ ഫാമിനോട് അനുബന്ധിച്ചു വേർതിരിച്ചിട്ടിരിക്കുന്ന സ്ഥലത്താണ് മാർക്കറ്റ്. മീൻ വിറ്റുപോയാൽ വിലയുടെ നിശ്ചിത ശതമാനം മനോജിന് നൽകണം. വിറ്റില്ലെങ്കിൽ മീൻ തിരികെ കൊണ്ടു പോകുകയും ചെയ്യാം.
അതിമനോഹരമായ അക്വേറിയങ്ങളുടെ വിപുലമായ ശേഖരവും അറ്റ്ലാന്റ ഫാമിലുണ്ട്. ഓർഡർ അനുസരിച്ച് ആവശ്യപ്പെടുന്ന രീതിയിലും വലുപ്പത്തിലും മത്സ്യങ്ങൾ സഹിതമോ അല്ലാതെയോ നിർമിച്ചു നൽകുകയും ചെയ്യും.
അതിന്റെ ചുമതല മകൻ യദു കൃഷ്ണനാണ്. ഈ രംഗത്ത് പ്രഫഷണൽ വൈദഗ്ധ്യം ഏറെയുള്ള യദുവിന്റെ അക്വേറിയങ്ങൾക്ക് വൻ ഡിമാൻഡാണ്. യദുവിന്റെ കരവിരുതിൽ തീർത്ത ചെറുതും വലുതുമായി നിരവധി അക്വേറിയങ്ങൾ ഫാമിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഓഫീസ് ടേബിളുകളിലും റിസപ്ഷനുകളിലും മറ്റും സ്ഥാപിക്കാവുന്ന വലിപ്പത്തിലുള്ള ചില്ലു ഭരണികളിലും വലിയ ഗ്ലാസുകളിലുമൊക്കെ ആകർഷമായ മത്സ്യങ്ങൾ ഓടിക്കളിക്കുന്നതും കണ്ണിൽ പെടാതിരിക്കില്ല.
അക്വേറിയത്തിൽ വളരുന്ന ചെടികൾ, ഭംഗി വിർധിപ്പിക്കാൻ വേണ്ടുന്ന പല വലുപ്പത്തിലും നിറത്തിലുമുള്ള പെബിളുകൾ, എയറേറ്ററുകൾ, ഓരോ മത്സ്യത്തിനും പ്രായത്തിന് അനുസരിച്ചുള്ള തീറ്റകൾ തുടങ്ങി അലങ്കാര മത്സ്യവളർത്തലിനു വേണ്ട എല്ലാ സാമഗ്രികളും അറ്റ്ലാന്റയിൽ ലഭിക്കും.
വിപുലമായ സസ്യശേഖരവും അറ്റ്ലാന്റയിലുണ്ട്. സിമന്റ് ടാങ്കുകൾക്കിടിയിലുള്ള സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഡ്രമ്മുകളിൽ ഒട്ടുമിക്ക പഴവർഗച്ചെടികളും നട്ടു പരിപാലിക്കുന്നുണ്ട്. ടാങ്കുകൾക്ക് തണൽ വിരിച്ച് കോവൽ, പടവലം പോലുള്ള വിവിധയിനം പന്തൽ പച്ചക്കറികൾ വേറെയും.
എറണാകുളത്ത് അലങ്കാരമത്സ്യ വ്യാപാരിയായിരുന്ന മനോജ് 15 വർഷം മുന്‍പാണു കീഴില്ലത്തെത്തി ഫാം തുടങ്ങിയത്. അതുകൊണ്ടു തന്നെ മാർക്കറ്റിലെ ട്രെൻഡുകൾക്കനുസരിച്ച് വ്യാപാരം ചിട്ടപ്പെടുത്താനും അതനുസരിച്ച് മീനുകളെ ഉത്പാദിപ്പിച്ച് കൂടുതൽ വരുമാനമുണ്ടാക്കാനും കഴിയുന്നു. എല്ലാം നോക്കി നടത്താൻ ഭാര്യ ദീപയും മകൻ യദുകൃഷ്ണനും സദാ മനോജിനൊപ്പമുണ്ട്.
ഫോണ്‍: 9562346650, 9562506650
പനങ്കൈ കവിളിൽ വളരും പപ്പായ
ഈ പപ്പായ അടുക്കളയിലെത്തിച്ച് കറിവയ്ക്കാനും പഴമായി ഉപയോഗിക്കാനും ഇത്തിരി കഷ്ടപ്പെടും. കല്ലൂ
പാഷൻഫ്രൂട്ട് ചെടിയോടു വല്ലാത്ത പാഷൻ, കൗതുകക്കാഴ്ചയായി കുന്പളം
പാഷൻഫ്രൂട്ട് ചെടിയോടു വല്ലാത്ത അഭിനിവേശവുമായി പടർന്നുകയറി കുന്പളം കായ്ച്ചുകിടക്കുന്നതു കാ
കായാമ്പൂ കണ്ണിൽവിടരും...
കണ്ണിനു കുളിർമയേകി തൃശൂർ കോട്ടപ്പുറം കുന്നത്തുംപറമ്പ് സർപ്പക്കാവിൽ കായാമ്പൂ പൂത്തു. തണ്ടുകളി
സലേഷിന്റെ ഭാഗ്യം പ്ലാവ്
വീടും വീട്ടുകാരും കൃഷിയുമൊക്കെയായി ശിഷ്ടകാലം കഴിയണമെന്ന ആഗ്രഹത്തോടെയാണ് പ്രവാസജീവിതം അവ
ലാഭം കൊയ്യാൻ കുഞ്ഞിമൊയ്തീന്‍ കുള്ളൻ നേന്ത്രവാഴ
പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ തിരിച്ചെത്തിയ കോഴിക്കോട് ജില്ലയിൽ ചങ്ങരംവെളിയിലെ വയല
മലബാറിന്റെ മണ്ണിലും അബിയു രുചി
തെക്കൻ കേരളത്തിൽ അത്യാവശ്യം അറിയപ്പെട്ടു തുടങ്ങിയിട്ടുണ്ടെങ്കിലും വടക്കോട്ട് അത്ര വ്യാപകമാക
ശ്രീശങ്കരത്തിന്റെ ഐശ്വര്യം അലങ്കാര മത്സ്യങ്ങൾ
അധ്യാപകനും എഴുത്തുകാരനുമായ വിശാഖിന് അലങ്കാര മത്സ്യങ്ങളോട് പണ്ടേ ഇഷ്ടമായിരുന്നു. വിവിധ നി
ജോണ്സണ് ലാഭമാണ് ചേന കൃഷി
ഇടുക്കി ജില്ലയിൽ തൊടുപുഴ ഏഴല്ലൂർ പൊട്ടനാനിക്കൽ ജോണ്സണ് പരന്പരാഗത റബർ കർഷകനാണെങ്കില
മീൻ കൃഷിയിലെ വേറിട്ട രീതിയുമായി ജോൺ പൊറ്റാസ്
മത്സ്യകൃഷി വേറിട്ട രീതിയിലാക്കി മെച്ചപ്പെട്ട വരുമാനം കണ്ടെത്തുന്ന ഒരു കര്‍ഷകനുണ്ട് അടിമാലിയി
88ലും കൃഷിയെ സ്നേഹിച്ച് ഈ കർഷകൻ: സമ്മിശ്രമാണ് ജോസഫിന്റെ കഞ്ഞിക്കുഴിയിലെ കൃഷിയിടം
അഞ്ചു പതിറ്റാണ്ടുകൾക്കു മുന്‍പ് വെള്ളിയാമറ്റത്തുനിന്നാണ് കൂട്ടുങ്കൽ ജോസഫ് കുടുംബത്തോടൊപ്പം
കാപ്പിക്ക് തിളക്കം: പ്രതീക്ഷയുടെ പച്ചപ്പിൽ കർഷകർ
നാണ്യവിളകൾ വിലത്തകർച്ച നേരിടുന്പോഴും പാനീയ വിളയായ കാപ്പിക്ക് വില ഉയരുന്നത് കർഷകർക്ക് ആശ
അലങ്കാര മത്സ്യകൃഷിയിൽ സഹോദരങ്ങൾ മലയോരത്ത് മീൻ തിളക്കം
അലങ്കാര മത്സ്യങ്ങളുടെ വിപണനത്തിലൂടെ ലക്ഷങ്ങൾ സന്പാദിക്കുകയാണ് കോട്ടയം ജില്ലയിൽ കുന്നോന്നി
നെൽകൃഷിയിലൂടെ ഈശോരൂപം വരച്ച് അജയകുമാർ വല്ലുഴത്തിൽ
ജൈവകർഷകനായ പുല്ലാട്ടെ അജയകുമാർ വല്ലുഴത്തിൽ പുതിയ ഒരു ശ്രമത്തിലാണ്. തന്റെ ഫാമിൽ നാടൻ നെൽ
പ്രതിസന്ധികളിൽ തളരാത്ത പെണ്‍കരുത്തിന്റെ വിജയഗാഥ
പന്ത്രണ്ട് വർഷമായി ശരീരം തളർന്നു കിടപ്പിലായ ഭർത്താവ്. അഞ്ചു പെണ്മക്കൾ. പ്രതിസന്ധികളുടെയും
ജൈവസമൃദ്ധിയുടെ ഏദനിൽ ലതയുടെ പോഷകത്തോട്ടം
ഒടിഞ്ഞ അസ്ഥികളെപ്പോലും കൂട്ടിയോജിപ്പിക്കുന്ന ചങ്ങലംപറണ്ട, ഇലക്കറിക്കുള്ള തകരയില, കയ്പില്ല
ആരുടെയും മനം മയക്കും ഈ കാഴ്ച..! ഹരിദാസിന്റെ തോട്ടത്തിൽ സ്വർഗത്തിലെ കനി വിളഞ്ഞു
കുട്ടംപേരൂർ വാണില്ലത്തിൽ ഹരിദാസിന്റെ വീടിന്റെ മട്ടുപ്പാവിൽ നിറയെ പലതരത്തിലുള്ള കൃഷികളാണ്
റബർ മരത്തിന് ഇടിമിന്നലേറ്റാൽ
കർഷകാലത്ത് പല റബർ തോട്ടങ്ങളിലും ഇടിമിന്നലേറ്റു മരങ്ങൾ ഉണങ്ങിപ്പോകാറുണ്ട്. ഇതിന്റെ ലക്ഷണ
വെംബ്ലിയിൽ വിളവെടുപ്പിനു പാകമായി 28 ഏക്കറിലെ അബിയു പഴങ്ങൾ
പരമ്പരാഗത റബർ കൃഷിയിൽനിന്ന് മാറി മികച്ച വരുമാനവും ഒപ്പം നല്ല വിളവും തരുന്ന ഫലവൃക്ഷ കൃഷിയി
ചെണ്ടുമല്ലി കൃഷിയിലെ കുഞ്ഞിരാമൻ പെരുമ
കോഴിക്കോട് ജില്ലയിൽ പേരാന്പ്രയ്ക്കടുത്തു കല്ലോട് ദേശത്തെ കീഴലത്ത് കുഞ്ഞിരാമന്റെ കുടുംബത്തിന
അഴകുവിടർത്തുന്ന ഈ പച്ചപ്പിലുണ്ട് സജിയുടെ കരസ്പർശം
മണ്ണിനെ സ്നേഹിച്ച് കൃഷിയുടെ ഉപാസകനായി മാറിയ സജി ജോസഫ് പൂവത്താനിക്കലിന്റെ തോട്ടത്തിലൂടെ നട
കുഞ്ഞൻ മരങ്ങൾക്ക് കൂട്ടായി സെബാസ്റ്റ്യൻ
പടുകൂറ്റൻ മരങ്ങളായി വളരേണ്ട പേരാൽ, അരയാൽ, പ്ലാവ്, മാവ് തുടങ്ങി നിരവധി വൃക്ഷങ്ങളുടെ കന്പ് വെ
ശാന്തിഭവൻ ശരിക്കും ഒരു കൃഷിഭവൻ തന്നെ
എംസി റോഡിൽ അടൂരിനും കൊട്ടാരക്കരക്കും ഇടയിലുള്ള സ്ഥലമാണ് ഏനാത്ത്. ഇവിടുന്നു മണ്ണടിയിലേക്കു
സമ്മിശ്ര കൃഷിയിൽ നേട്ടം കൊയ്ത് ജോർജ്
കോട്ടയം ജില്ലയിലെ തലപ്പലം പഞ്ചായത്തിലെ മാതൃകാകർഷകനാണ് പി.ടി. ജോർജ് വെട്ടുകാട്ടിൽ. സമ്മിശ്
ആദായം ഉറപ്പാക്കി മൂക്കൻതോട്ടം മുളങ്കാട്, ഈ കൃഷി ജോയിഫുൾ
ഇടതൂർന്നു വളർന്നു നിൽക്കുന്ന മുളങ്കാടുകളുടെ സൗന്ദര്യം തെട്ടറിയണമെങ്കിൽ കോട്ടയം ജില്ലയിൽ പ
മണ്ണിൽ പൊന്നു വിളയിക്കും വെെദികർ
വത്സരത്തിലെ വിവിധ കാലങ്ങൾ അനുഗൃഹീതവും ഐശ്വര്യപൂർണവുമാകാനായി ബലിയർപ്പിച്ച് പ്രാർഥിക്കുന്
ടെറസ് കൃഷിയിൽ വിജയഗാഥയുമായി ദന്പതികൾ
കൃഷിചെയ്യാൻ സ്ഥലത്തിന്റെ വിസ്തീർണം പ്രശ്നമല്ല. മനസുണ്ടെങ്കിൽ ടെറസിലും കൃഷിചെയ്തു വിജയം നേടാം
മൈലാടുംപാറയ്ക്കു പോകാം; പാർക്കാൻ എക്സോട്ടിക് ഈഡൻ
ഇടുക്കി ജില്ലയിൽ ചെല്ലാർകോവിൽ മൈലാടുംപാറയിലെ എക്സോട്ടിക് ഈഡൻ, തേക്കടി ഒരു ഫാം ഹൗസ് മാത്ര
പനംകുട്ടിയില്‍ കുടപ്പന വസന്തം
കണ്ണിനും മനസിനും കുളിര്‍മ സമ്മാനിച്ച് പനംകുട്ടിയില്‍ കൂട്ടത്തോടെ കുടപ്പനകള്‍ പൂവിട്ടു. അടിമാ
ചേനകൃഷിയിലെ ജോണ്സണ് സ്റ്റൈൽ
ചേനകൃഷിയിൽ പുതുചരിതം രചിക്കുകയാണ് തൊടുപുഴ ഏഴല്ലൂർ പൊട്ടനാനിക്കൽ ജോണ്സണ്. കൃഷിയിലെ വ്
"കതിർ' ആപ്പ്: കാർഷിക സേവനങ്ങൾ ഒരു കുടക്കീഴിൽ
കേരളത്തിന്റെ കാർഷിക മേഖലയുടെ സമഗ്രമായ പുരോഗതിക്ക് വിവര സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്ര

Latest News
കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു
ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി; രണ്ട് യുവാക്കൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിൽ ആണവ വൈദ്യുതി നിലയത്തിന് അനുമതി നൽകാം: മനോഹർ ലാൽ ഖട്ടർ
ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന് മിന്നും ജയം; മുഹമ്മദൻസിനെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളിന്
തെരഞ്ഞെടുപ്പിൽ അടക്കം കോൺഗ്രസ് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ കൂട്ടുപിടിക്കുന്നു; വിവാദ നിലപാട് ആവർത്തിച്ച് എ. വിജയരാഘവൻ

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Top