കായാമ്പൂ കണ്ണിൽവിടരും...
Tuesday, December 17, 2024 11:55 AM IST
കണ്ണിനു കുളിർമയേകി തൃശൂർ കോട്ടപ്പുറം കുന്നത്തുംപറമ്പ് സർപ്പക്കാവിൽ കായാമ്പൂ പൂത്തു. തണ്ടുകളിൽ വിരിയുന്ന നീല നിറത്തിലുള്ള പൂക്കൾ മൂന്നുവർഷത്തിലൊരിക്കലാണു പൂക്കുക.
കവിതകളിലും സിനിമാഗാനങ്ങളിലുംവരെ വർണിക്കുന്ന പുഷ്പത്തിന് ഔഷധഗുണത്തോടൊപ്പം വലിയ സുഗന്ധമാണ്. സംസ്കൃതത്തിൽ നീലാഞ്ജനിയെന്നും മലയാളത്തിൽ അഞ്ജനമരം, കനലി, കായാവ്, കാശാവ്, ആനകൊമ്പി, കാഞ്ഞാവ് എന്നീ പേരുകളിലും അറിയപ്പെടുന്നു.