മുംബൈ, വിദർഭ, ഗുജറാത്ത് സെമിയിൽ
Wednesday, February 12, 2025 12:02 AM IST
കോൽക്കത്ത/രാജ്കോട്ട്/നാഗ്പുർ: രഞ്ജി ട്രോഫിയിലെ മറ്റു ക്വാർട്ടർ ഫൈനലുകളിൽ മുംബൈ, വിദർഭ, ഗുജറാത്ത് ടീമുകൾക്കു ജയം. നിലവിലെ ചാന്പ്യന്മാരായ മുംബൈ 152 റണ്‍സിന് ഹരിയാനയെ കീഴടക്കി. സ്കോർ: മുംബൈ 315, 339. ഹരിയാന 301, 201.
തമിഴ്നാടിനെ 198 റണ്‍സിനു കീഴടക്കിയാണ് വിദർഭയുടെ സെമി ഫൈനൽ പ്രവേശം. സ്കോർ: വിദർഭ 353, 272. തമിഴ്നാട് 225, 202. ചേതേശ്വർ പൂജാരയുടെ സൗരാഷ്ട്രയെ ഇന്നിംഗ്സിനും 98 റണ്‍സിനു കീഴടക്കിയാണ് ഗുജറാത്ത് സെമിയിലെത്തിയത്. സ്കോർ: സൗരാഷ്ട്ര 216, 197. ഗുജറാത്ത് 511.
വിദർഭയും മുംബൈയും തമ്മിലാണ് ഒരു സെമി പോരാട്ടം. കേരളം x ജമ്മു കാഷ്മീർ ക്വാർട്ടർ ജേതാക്കളാണ് സെമിയിൽ ഗുജറാത്തിന്റെ എതിരാളികൾ.