ഗുകേഷ് പുറത്ത്
Wednesday, February 12, 2025 12:02 AM IST
ഹാംബർഗ് (ജർമനി): ഫിഡെ ലോക ചാന്പ്യനായ ഇന്ത്യയുടെ ഡി. ഗുകേഷ് 2025 വെയ്സെൻഹോസ് ഫ്രീസ്റ്റൈൽ ചെസ് ഗ്രാൻസ് ലാം ചെസിന്റെ ക്വാർട്ടറിൽ പുറത്ത്.
അമേരിക്കയുടെ ഫാബിയാനോ കരുവാനയോട് ക്വാർട്ടർ ഫൈനലിന്റെ രണ്ടാംപാദത്തിൽ പരാജയപ്പെട്ടാണ് ഗുകേഷ് പുറത്തായത്. രണ്ടുപാദങ്ങളുള്ള ക്വാർട്ടർ പോരാട്ടത്തിൽ രണ്ടിലും പരാജയപ്പെട്ടതോടെ ആദ്യ നാലിൽനിന്ന് ഗുകേഷ് പുറത്തായി.
പതിനെട്ടുകാരനായ ഗുകേഷ്, അഞ്ച് മുതൽ എട്ടുവരെയുള്ള സ്ഥാനങ്ങൾക്കായുള്ള പ്ലേ ഓഫ് പോരാട്ടങ്ങളിൽ ഇനി കളിക്കും.