സോറിംഗ് സിക്സസ് ചാന്പ്യൻ
Tuesday, February 11, 2025 3:41 AM IST
കൊച്ചി: ഭിന്നശേഷി ക്രിക്കറ്റ് താരങ്ങൾക്കായുള്ള രാജഗിരി ക്രിക്കറ്റ് ലീഗ് നാലാം പതിപ്പില്‍ സോറിംഗ് സിക്സസ് എറണാകുളത്തിന് കിരീടം. ഫൈനലില്‍ ഹോക്സ് മലപ്പുറത്തെയാണു പരാജയപ്പെടുത്തിയത്. പ്ലയര്‍ ഓഫ് ദ മാച്ചും പ്ലയര്‍ ഓഫ് ദ സീരിസുമായി സോറിങ് സിക്സസ് താരം അനീഷ് പി. രാജനെ തെരഞ്ഞെടുത്തു. സമാപനസമ്മേളനത്തില്‍ ഇന്ത്യന്‍ മുന്‍ താരം ടിനു യോഹന്നാൻ പങ്കെടുത്തു.