കോ​​ൽ​​ക്ക​​ത്ത: ഐ​​സി​​സി ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​ലേ​​ക്കു ക്ഷ​​ണം ല​​ഭി​​ക്കാ​​ത്ത മ​​ല​​യാ​​ളി വി​​ക്ക​​റ്റ് കീ​​പ്പ​​ർ സ​​ഞ്ജു സാം​​സ​​ണ്‍ ഇ​​ന്നു മു​​ത​​ൽ ട്വ​​ന്‍റി-20​​യി​​ൽ പ​​ട​​വെ​​ട്ടി​​നി​​റ​​ങ്ങും.

ഇം​​ഗ്ല​​ണ്ടി​​ന് എ​​തി​​രാ​​യ അ​​ഞ്ചു മ​​ത്സ​​ര ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​രം ഇ​​ന്നു കോ​​ൽ​​ക്ക​​ത്ത​​യി​​ലെ ഈ​​ഡ​​ൻ ഗാ​​ർ​​ഡ​​ൻ​​സി​​ൽ. രാ​​ത്രി ഏ​​ഴി​​നാ​​ണ് മ​​ത്സ​​രം ആ​​രം​​ഭി​​ക്കു​​ക. ജോ​​സ് ബ​​ട്‌ല​​ർ ന​​യി​​ക്കു​​ന്ന ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ഇ​​ന്ത്യ ഇ​​റ​​ങ്ങു​​ന്ന​​ത്. ഗൗ​​തം ഗം​​ഭീ​​ർ ഇ​​ന്ത്യ​​യു​​ടെ മു​​ഖ്യ പ​​രി​​ശീ​​ല​​ക​​നാ​​യ​​ശേ​​ഷം ട്വ​​ന്‍റി-20​​യി​​ൽ മാ​​ത്ര​​മാ​​ണു ടീം ​​ഇ​​തു​​വ​​രെ ഒ​​രു പ​​ര​​ന്പ​​ര പോ​​ലും തോ​​ൽ​​ക്കാ​​തി​​രു​​ന്ന​​ത് എ​​ന്ന​​തും വാ​​സ്ത​​വം.

ഷ​​മി റി​​ട്ടേ​​ണ്‍​സ്

2023 ഐ​​സി​​സി ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​നു​​ശേ​​ഷം ദേ​​ശീ​​യ ടീ​​മി​​ലേ​​ക്ക് ഇ​​താ​​ദ്യ​​മാ​​യി തി​​രി​​ച്ചെ​​ത്തു​​ന്ന പേ​​സ​​ർ മു​​ഹ​​മ്മ​​ദ് ഷ​​മി​​യു​​ടെ പ്ര​​ക​​ട​​ന​​മാ​​ണ് ഇ​​ന്ത്യ​​ൻ ആ​​രാ​​ധ​​ക​​ർ ഉ​​റ്റു​​നോ​​ക്കു​​ന്ന മ​​റ്റൊ​​രു കാ​​ര്യം. സ്വ​​ന്തം നാ​​ട്ടി​​ലാ​​ണ് ഇ​​ന്ത്യ​​ൻ ടീ​​മി​​ലേ​​ക്കു​​ള്ള ഷ​​മി​​യു​​ടെ മ​​ട​​ങ്ങി​​വ​​ര​​വ് മ​​ത്സ​​രം എ​​ന്ന​​തും താ​​ര​​ത്തി​​ന്‍റെ ആ​​വേ​​ശം ഇ​​ര​​ട്ടി​​പ്പി​​ക്കും. 2023 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ൽ നാ​​ലു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ പു​​റ​​ത്തി​​രു​​ന്നെ​​ങ്കി​​ലും 24 വി​​ക്ക​​റ്റ് വീ​​ഴ്ത്തി, വി​​ക്ക​​റ്റ് വേ​​ട്ട​​യി​​ൽ ഒ​​ന്നാ​​മ​​നാ​​യി​​രു​​ന്നു ഷ​​മി.

ഐ​​സി​​സി ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി​​ക്കു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​ലും ഇ​​ടം നേ​​ടി​​യ ഷ​​മി​​യു​​ടെ ഫി​​റ്റ്ന​​സും പ്ര​​ക​​ട​​ന​​വും ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ ട്വ​​ന്‍റി-20​​യി​​ൽ വി​​ല​​യി​​രു​​ത്ത​​പ്പെ​​ടും. സൂ​​പ്പ​​ർ പേ​​സ​​ർ ജ​​സ്പ്രീ​​ത് ബും​​റ പ​​രി​​ക്കേ​​റ്റു വി​​ശ്ര​​മ​​ത്തി​​ലാ​​യി​​രി​​ക്കു​​ന്ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഷ​​മി​​യു​​ടെ ഫി​​റ്റ്ന​​സും ഫോ​​മും ഇ​​ന്ത്യ​​ക്കു നി​​ർ​​ണാ​​യ​​ക​​മാ​​ണ്.


സ​​ഞ്ജു സെ​​ഞ്ചു​​റി?

2025 ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി​​ക്കു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്താ​​തി​​രു​​ന്ന​​തി​​ന്‍റെ ക​​ലി​​പ്പ് തീ​​ർ​​ക്കാ​​ൻ സ​​ഞ്ജു​​വി​​നു​​ള്ള അ​​വ​​സ​​ര​​മാ​​ണ് ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര.

ബം​​ഗ്ലാ​​ദേ​​ശ്, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ടീ​​മു​​ക​​ൾ​​ക്കെ​​തി​​രാ​​യ ക​​ഴി​​ഞ്ഞ പ​​ര​​ന്പ​​ര​​ക​​ളി​​ൽ സെ​​ഞ്ചു​​റി നേ​​ടി​​യ സ​​ഞ്ജു, അ​​തേ പ്ര​​ക​​ട​​നം ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ​​യും ആ​​വ​​ർ​​ത്തി​​ക്കു​​ന്ന​​തി​​നാ​​യാ​​ണ് ക്രി​​ക്ക​​റ്റ് ആ​​രാ​​ധ​​ക​​ർ, പ്ര​​ത്യേ​​കി​​ച്ച് മ​​ല​​യാ​​ളി​​ക​​ൾ കാ​​ത്തി​​രി​​ക്കു​​ന്ന​​ത്.

രാ​​ജ്യാ​​ന്ത​​ര ട്വ​​ന്‍റി-20​​യി​​ൽ ഇ​​ന്ത്യ​​ക്കു​​വേ​​ണ്ടി തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ സെ​​ഞ്ചു​​റി നേ​​ടു​​ന്ന ആ​​ദ്യ താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡ് 2024 ന​​വം​​ബ​​റി​​ൽ സ​​ഞ്ജു കു​​റി​​ച്ചി​​രു​​ന്നു. അ​​വ​​സാ​​നം ക​​ളി​​ച്ച അ​​ഞ്ച് ട്വ​​ന്‍റി-20​​യി​​ൽ മൂ​​ന്നു സെ​​ഞ്ചു​​റി ഈ ​​മ​​ല​​യാ​​ളി സൂ​​പ്പ​​ർ താ​​രം നേ​​ടി.

2024 ന​​വം​​ബ​​ർ 15ന് ​​ജോ​​ഹ​​ന്നാ​​സ്ബ​​ർ​​ഗി​​ൽ 56 പ​​ന്തി​​ൽ പു​​റ​​ത്താ​​കാ​​തെ 109 റ​​ണ്‍​സ് നേ​​ടി​​യ​​താ​​യി​​രു​​ന്നു സ​​ഞ്ജു​​വി​​ന്‍റെ അ​​വ​​സാ​​ന ഇ​​ന്നിം​​ഗ്സ്. ജോ​​ഹ​​ന്നാ​​സ്ബ​​ർ​​ഗി​​ൽ നി​​ർ​​ത്തി​​യി​​ട​​ത്തു​​നി​​ന്നു കോ​​ൽ​​ക്ക​​ത്ത​​യി​​ൽ തു​​ട​​രാ​​ൻ സ​​ഞ്ജു​​വി​​നു സാ​​ധി​​ക്ക​​ട്ടേ​​യെ​​ന്നാ​​ണ് ആ​​രാ​​ധ​​ക​​ർ ആ​​ശം​​സി​​ക്കു​​ന്ന​​ത്.