സ്മൃതി മന്ദാന രണ്ടാം നന്പറിൽ
Wednesday, January 22, 2025 1:16 AM IST
ദുബായ്: ഐസിസി വനിതാ ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യയുടെ സ്മൃതി മന്ദാന രണ്ടാം സ്ഥാനത്ത്. അയർലൻഡിന് എതിരായ പരന്പരയിലെ മിന്നും പ്രകടനമാണ് സ്മൃതിയുടെ റാങ്കിംഗ് ഉയരാൻ കാരണം.
ആദ്യ 10 റാങ്കിലുള്ള ഏക ഇന്ത്യക്കാരിയാണ് സ്മൃതി. ദക്ഷിണാഫ്രിക്കയുടെ ലോറ വോൾവാർഡാണ് ഒന്നാം സ്ഥാനത്ത്.
അയർലൻഡിനെതിരായ പരന്പരയ്ക്കിടെ കന്നി സെഞ്ചുറി നേടിയ ഇന്ത്യയുടെ ജെമിമ റോഡ്രിഗസ് രണ്ടു സ്ഥാനം മുന്നേറി പതിനേഴിൽ എത്തി.