വ​​ഡോ​​ദ​​ര: വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രാ​​യ ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ​​ക്കു ജ​​യം. 211 റ​​ണ്‍​സി​​നാ​​ണ് ഇ​​ന്ത്യ ജ​​യി​​ച്ച​​ത്. വി​​ൻ​​ഡീ​​സി​​നെ​​തി​​രാ​​യ ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര 2-1നു ​​സ്വ​​ന്ത​​മാ​​ക്കിയ ഇ​​ന്ത്യ മൂ​​ന്നു മ​​ത്സ​​ര ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യി​​ൽ ഇ​​തോ​​ടെ 1-0ന്‍റെ ലീ​​ഡ് നേ​​ടി. സ്കോ​​ർ: ഇ​​ന്ത്യ 50 ഓ​​വ​​റി​​ൽ 314/9. വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് 26.2 ഓ​​വ​​റി​​ൽ 103. ഏ​​ക​​ദി​​ന​​ത്തി​​ൽ റ​​ണ്‍​സ് അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ളു​​ടെ ഏ​​റ്റ​​വും വ​​ലി​​യ ര​​ണ്ടാ​​മ​​തു ജ​​യ​​മാ​​ണി​​ത്. 2017ൽ ​​അ​​യ​​ർ​​ല​​ൻ​​ഡി​​നെ​​തി​​രേ നേ​​ടി​​യ 249 റ​​ണ്‍​സ് ജ​​യ​​മാ​​ണ് റി​​ക്കാ​​ർ​​ഡ്.

ഇ​​ന്ത്യ​​ക്കു​​വേ​​ണ്ടി ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ സ്മൃ​​തി മ​​ന്ദാ​​ന​​യും (102 പ​​ന്തി​​ൽ 91) പു​​തു​​മു​​ഖം പ്ര​​തി​​ക റാ​​വ​​ലും (69 പ​​ന്തി​​ൽ 40) മി​​ക​​ച്ച തു​​ട​​ക്ക​​മി​​ട്ടു. ആ​​ദ്യ വി​​ക്ക​​റ്റി​​ൽ ഇ​​രു​​വ​​രും ചേ​​ർ​​ന്ന് 110 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ടു​​ണ്ടാ​​ക്കി. ഹ​​ർ​​ലീ​​ൻ ഡി​​യോ​​ൾ (44), ഹ​​ർ​​മ​​ൻ​​പ്രീ​​ത് കൗ​​ർ (34), റി​​ച്ച ഘോ​​ഷ് (26), ജ​​മീ​​മ റോ​​ഡ്രി​​ഗ​​സ് (31) എ​​ന്നി​​വ​​രും തി​​ള​​ങ്ങി​​യ​​തോ​​ടെ ഇ​​ന്ത്യ​​യു​​ടെ സ്കോ​​ർ 50 ഓ​​വ​​റി​​ൽ 314ൽ ​​എ​​ത്തി. ക്യാ​​പ്റ്റ​​ൻ എ​​ന്ന നി​​ല​​യി​​ൽ ഹ​​ർ​​മ​​ൻ​​പ്രീ​​ത് കൗ​​ർ ഇ​​ന്ന​​ലെ 1000 റ​​ണ്‍​സ് ക​​ട​​ന്നു.


20.1 ഓ​​വ​​റി​​ൽ 66 റ​​ണ്‍​സ് എ​​ത്തി​​നി​​ൽ​​ക്കേ എ​​ട്ടു വി​​ക്ക​​റ്റ് സ​​ന്ദ​​ർ​​ശ​​ക​​ർ​​ക്കു ന​​ഷ്ട​​പ്പെ​​ട്ടു. ഇ​​ന്ത്യ​​യു​​ടെ രേ​​ണു​​ക സിം​​ഗ് 29 റ​​ണ്‍​സ് വ​​ഴ​​ങ്ങി അ​​ഞ്ചു വി​​ക്ക​​റ്റ് വീ​​ഴ്ത്തി.