വ​നി​താ ടി​ടി​ഇ​ക്കു നേരേ കൈ​യേ​റ്റ​ശ്ര​മം
വ​നി​താ ടി​ടി​ഇ​ക്കു നേരേ കൈ​യേ​റ്റ​ശ്ര​മം
Wednesday, April 24, 2024 2:24 AM IST
കൊ​​​ല്ലം: ലേ​​​ഡീ​​​സ് ക​​ന്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ൽ യാ​​​ത്ര ചെ​​​യ്ത​​​തു ചോ​​​ദ്യം ചെ​​​യ്ത വ​​​നി​​​താ ടി​​​ടി​​​ഇ​​​ക്കു നേ​​​രേ കൈ​​​യേ​​​റ്റ​​​ശ്ര​​​മം. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​നി​​​ന്ന് ചെ​​​ന്നൈ​​​യി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ട്ട ചെ​​​ന്നൈ മെ​​​യി​​​ൽ ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം നാ​​​ലോ​​​ടെ കൊ​​​ല്ലം സ്റ്റേ​​​ഷ​​​ൻ വി​​​ട്ട​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

ടി​​​ടി​​​ഇ ര​​​ജ​​​നി​​​യെ​​​യാ​​​ണ് കൈ​​​യേ​​​റ്റം ചെ​​​യ്യാ​​​ൻ ശ്ര​​​മി​​​ച്ച​​​ത്. സം​ഭ​വ​ത്തി​ൽ ആ​ലു​വ സ്വ​ദേ​ശി റോ​ജി​നെ ആ​ർ​പി​എ​ഫ് അ​റ​സ്റ്റ് ചെ​യ്തു.

സ്ത്രീ​ക​ളു​ടെ ക​ന്പാ​ർ​ട്ടു​മെ​ന്‍റി​ൽ​നി​ന്നു മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​ൽ പ്ര​കോ​പി​ത​നാ​യ റോ​ജ് ടി​ടി​ഇ​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ഫോണിൽ വീ​ഡി​യോ പ​ക​ർ​ത്തു​ക​യും കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.