ക​മ്പോ​ള​വ​ത്ക​ര​ണ​ത്തി​നി​ട​യി​ൽ ആ​ത്മീ​യ​ത ന​ഷ്ട​പ്പെ​ടു​ന്നു: ബി​ഷ​പ് ഡോ. മുല്ലശേരി
ക​മ്പോ​ള​വ​ത്ക​ര​ണ​ത്തി​നി​ട​യി​ൽ ആ​ത്മീ​യ​ത ന​ഷ്ട​പ്പെ​ടു​ന്നു: ബി​ഷ​പ് ഡോ. മുല്ലശേരി
Tuesday, April 23, 2024 2:35 AM IST
കൊ​​​ല്ലം: ആ​​​ഗോ​​​ള ക​​​മ്പോ​​​ള​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ൽ ആ​​​ത്മീ​​​യ ഇ​​​ടം ന​​​ഷ്ട​​​പ്പെ​​​ടു​​​ന്നു​​വെ​​​ന്ന് കൊ​​​ല്ലം ബി​​​ഷ​​​പ് ഡോ.​​​ പോ​​​ൾ ആ​​​ന്‍റ​​​ണി മു​​​ല്ല​​​ശേ​​​രി.

കേ​​​ര​​​ള​​​ത്തി​​​ൽ വ​​​സൂ​​​രി പ​​​ട​​​ർ​​​ന്നു പി​​​ടി​​​ച്ച​​​പ്പോ​​​ൾ ശ്രീ​​​മൂ​​​ലം തി​​​രു​​​നാ​​​ൾ രാ​​​ജാ​​​വും ബി​​​ഷ​​​പ് ബെ​​​ൻ​​​സി​​​ഗ​​​ർ തി​​​രു​​​മേ​​​നി​​​യും ത​​​മ്മി​​​ലു​​​ള്ള സൗ​​​ഹൃ​​​ദ​​​മാ​​​ണ് വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന് ന​​​ഴ്സു​​​മാ​​​രാ​​​യ ക​​​ന്യാ​​​സ്ത്രീ​​​ക​​​ളെ ആ​​​ദ്യ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ച്ച​​​ത്.

ആ​​​തു​​​ര​​​സേ​​​വ​​​നം ദൈ​​​വ​​​വി​​​ളി​​​യാ​​​ണെ​​​ന്നും ഉ​​​ദാ​​​ത്ത​​​മാ​​​യ അ​​​നു​​​ക​​​മ്പ​​​യും സ്നേ​​​ഹ​​​വും ആ​​​ണ് ആ​​​തു​​​ര​​​സേ​​​വ​​​ന​​​മെ​​​ന്നും ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു. കാ​​​ത്ത​​​ലി​​​ക് ന​​​ഴ്സു​​​മാ​​​രു​​​ടെ അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ സം​​​ഘ​​​ട​​​ന​​​യാ​​​യ കാ​​​ത്ത​​​ലി​​​ക് ന​​​ഴ്സ​​​സ് ഓ​​​ഫ് ഇ​​​ന്ത്യ സം​​​ഘ​​​ടി​​​പ്പി​​​ച്ച ന​​​ഴ്സ​​​സ് ദി​​​നാ​​​ച​​​ര​​​ണം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ബി​​​ഷ​​​പ്.


ഫാ. ​​​ജെ​​​യിം​​​സ് പി. ​​​കു​​​ന്ന​​​ത്ത് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച യോ​​​ഗ​​​ത്തി​​​ൽ ഡോ.​​​ സി​​​സ്റ്റ​​​ർ ലി​​​ല്ലി​​​സ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ബി​​​ഷ​​​പ് ബെ​​​ൻ​​​സി​​​ഗ​​​ർ ആ​​​ശു​​​പ​​​ത്രി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​ൺ ബ്രി​​​ട്ടോ ആ​​​ശം​​​സ പ്ര​​​സം​​​ഗം ന​​​ട​​​ത്തി. സി​​​സ്റ്റ​​​ർ സോ​​​ണി സെ​​​ബാ​​​സ്റ്റ്യ​​​ൻ, ജോ​​​സി കെ.​​​ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.