ചൂ​ടു കൂ​ടും; 10 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്
ചൂ​ടു കൂ​ടും; 10 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്
Monday, April 22, 2024 5:41 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് വ്യാ​​​ഴാ​​​ഴ്ച വ​​​രെ പ​​​ക​​​ൽ താ​​​പ​​​നി​​​ല വ​​​ർ​​​ധി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം. ശ​​​രാ​​​ശ​​​രി താ​​​പ​​​നി​​​ല​​​യി​​​ൽ നി​​​ന്ന് ര​​​ണ്ട് മു​​​ത​​​ൽ മൂ​​​ന്ന് ഡി​​​ഗ്രി സെ​​​ൽ​​​ഷ്യ​​​സ് വ​​​രെ താ​​​പ​​​നി​​​ല ഉ​​​യ​​​രും. 10 ജി​​​ല്ല​​​ക​​​ളി​​​ൽ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു.

കൊ​​​ല്ലം, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ താ​​​പ​​​നി​​​ല 39 ഡി​​​ഗ്രി സെ​​​ൽ​​​ഷസ് വ​​​രെ​​​യും പാ​​​ല​​​ക്കാ​​​ട്, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ താ​​​പ​​​നി​​​ല 38 ഡി​​​ഗ്രി വ​​​രെ​​​യും പ​​​ത്ത​​​നം​​​തി​​​ട്ട, എ​​​റ​​​ണാ​​​കു​​​ളം, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ 37 ഡി​​​ഗ്രി വ​​​രെ​​​യും ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ൽ 36 ഡി​​​ഗ്രി വ​​​രെ​​​യും താ​​​പ​​​നി​​​ല ഉ​​​യ​​​രാ​​​നാ​​​ണ് സാ​​​ധ്യ​​​ത. ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ലെ മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​ക​​​ൾ ഒ​​​ഴി​​​കെ​​​യു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ എ​​​ല്ലാ​​​വ​​​രും ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.