മ​ല​യാ​റ്റൂ​ർ കു​രി​ശു​മു​ടി ഭ​ക്തിസാ​ന്ദ്രം: പെ​സ​ഹാ ദി​ന​ത്തി​ൽ പ​തി​നാ​യി​ര​ങ്ങ​ൾ മ​ല ക​യ​റി
മ​ല​യാ​റ്റൂ​ർ കു​രി​ശു​മു​ടി ഭ​ക്തിസാ​ന്ദ്രം: പെ​സ​ഹാ ദി​ന​ത്തി​ൽ പ​തി​നാ​യി​ര​ങ്ങ​ൾ മ​ല ക​യ​റി
Friday, March 29, 2024 12:51 AM IST
മ​​​ല​​​യാ​​​റ്റൂ​​​ർ: വി​​​ശു​​​ദ്ധ​​​വാ​​​ര​​​ത്തി​​​ന്‍റെ പ​​​രി​​​സ​​​മാ​​​പ്തി​​​യു​​​ടെ ദി​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​യ​​​തോ​​​ടെ മ​​​ല​​​യാ​​​റ്റൂ​​​ർ കു​​​രി​​​ശു​​​മു​​​ടി തീ​​​ർ​​​ഥാ​​​ട​​​ക​​​രാ​​​ൽ നി​​​റ​​​ഞ്ഞു. പെ​​​സ​​​ഹാ വ്യാ​​​ഴം രാ​​​ത്രി മു​​​ത​​​ൽ തീ​​​ർ​​​ഥാ​​​ട​​​ക​​​രു​​​ടെ വ​​​ൻ തി​​​ര​​​ക്കാ​​​ണ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന​​​ത്.

ഇ​​​ന്ന് ദുഃ​​ഖ​​​വെ​​​ള്ളി ദി​​​ന​​​ത്തി​​​ലും മ​​​ല​​​യാ​​​റ്റൂ​​​ർ കു​​​രി​​​ശു​​​മു​​​ടി തീ​​​ർ​​​ഥാ​​​ട​​​ക​​​രാ​​​ൽ നി​​​റ​​​യും. നോ​​​മ്പെ​​​ടു​​​ത്ത്, കാ​​​ഷാ​​​യ വ​​​സ്ത്ര​​​മ​​​ണി​​​ഞ്ഞ് ഭാ​​​ര​​​മു​​​ള്ള കു​​​രി​​​ശു​​​ക​​​ൾ ചു​​​മ​​​ന്നാ​​​ണ് വി​​​ശ്വാ​​​സി​​​ക​​​ൾ മ​​​ല​​​ക​​​യ​​​റു​​​ന്ന​​​ത്. തീ​​​ർ​​​ഥാ​​​ട​​ന​​ദി​​​ന​​​ങ്ങ​​​ളി​​​ലെ ഏ​​​റ്റ​​​വും തി​​​ര​​​ക്കേ​​​റി​​​യ ദി​​​വ​​​സ​​​മാ​​​ണ് ഇ​​​ന്ന്.

തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്കു വേ​​​ണ്ട എ​​​ല്ലാ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​താ​​​യി മ​​​ല​​​യാ​​​റ്റൂ​​​ർ കു​​​രി​​​ശു​​​മു​​​ടി വൈ​​​സ് റെ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു. അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളെ നേ​​​രി​​​ടാ​​​ൻ സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ദുഃ​​​ഖ​​​വെ​​​ള്ളി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ക​​​ട​​​ന്നു​​​വ​​​രു​​​ന്ന തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്ക് വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ഭ​​​ക്ഷ​​​ണ​​​വും വെ​​​ള്ള​​​വും സൗ​​​ജ​​​ന്യ​​​മാ​​​യി ക്ര​​​മീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.


മ​​​ല​​​യാ​​​റ്റൂ​​​ർ സെ​​​ന്‍റ് തോ​​​മ​​​സ് ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ ഇ​​​ന്നു രാ​​​വി​​​ലെ 5.30 ന് ​​​ആ​​​രാ​​​ധ​​​ന ആ​​​രം​​​ഭി​​​ക്കും. 6.30ന് ​​​പീ​​​ഡാ​​​നു​​​ഭ​​​വ തി​​​രു​​​ക്കര്‍മ​​​ങ്ങ​​​ൾ. ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​ന് ​കു​​​രി​​​ശി​​​ന്‍റെ വ​​​ഴി. തു​​​ട​​​ർ​​​ന്ന് അ​​​ടി​​​വാ​​​ര​​​ത്തി​​​ലേ​​​ക്ക് വി​​​ലാ​​​പ​​​യാ​​​ത്ര. നാ​​​ളെ വ​​​ലി​​​യ ശ​​​നി ദി​​​ന​​​ത്തി​​​ൽ രാ​​​വി​​​ലെ ആ​​റി​​ന് ​മാ​​​മ്മോ​​​ദീ​​​സ വ്ര​​​ത ന​​​വീ​​​ക​​​ര​​​ണം, വെ​​​ള്ളം തി​​​രി വെ​​​ഞ്ച​​​രി​​​പ്പ്.

കു​​​രി​​​ശു​​​മു​​​ടി ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ ഇ​​​ന്നു രാ​​​വി​​​ലെ 6.30 ന് ​​​ആ​​​രാ​​​ധ​​​ന, തു​​​ട​​​ർ​​​ന്ന് ഏ​​ഴി​​ന് ​പീ​​​ഡാ​​​നു​​​ഭ​​​വ തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ, വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന സ്വീ​​​ക​​​ര​​​ണം, ന​​​ഗ​​​രി കാ​​​ണി​​​ക്ക​​​ൽ. വ​​​ലി​​​യ ശ​​​നി രാ​​​വി​​​ലെ ഏ​​ഴി​​ന് ​മാ​​​മ്മോ​​​ദീ​​​സ വ്ര​​​ത ന​​​വീ​​​ക​​​ര​​​ണം, പു​​​ത്ത​​​ൻ വെ​​​ള്ളം തി​​​രി വെ​​​ഞ്ച​​​രി​​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.