71 ഫ​യ​ർ​ഫോ​ഴ്സ് ഡ്രൈ​വ​ർ​മാ​ർ ഇ​നി സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക്
71 ഫ​യ​ർ​ഫോ​ഴ്സ് ഡ്രൈ​വ​ർ​മാ​ർ  ഇ​നി സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക്
Thursday, March 28, 2024 12:04 AM IST
തൃ​​​​ശൂ​​​​ർ: ഫ​​​​യ​​​​ർ ആ​​​​ൻ​​​​ഡ് റെ​​​​സ്ക്യൂ സ​​​​ർ​​​​വീ​​​​സ​​​​സ് അ​​​​ക്കാ​​​​ദ​​​​മി​​​​യി​​​​ൽ ഡ്രൈ​​​​വ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ൽ പ​​​​രി​​​​ശീ​​​​ല​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ 71 ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ഇ​​​​നി സ​​​​ർ​​​​വീ​​​​സി​​​​ന്‍റെ ഭാ​​​​ഗം.

വി​​​​യ്യൂ​​​​ർ ഫ​​​​യ​​​​ർ ആ​​​​ൻ​​​​ഡ് റെ​​​​സ്ക്യൂ സ​​​​ർ​​​​വീ​​​​സ​​​​സ് അ​​​​ക്കാ​​​​ദ​​​​മി​​​​യി​​​​ൽ ന​​​​ട​​​​ന്ന പാ​​​​സിം​​​​ഗ് ഔ​​​​ട്ട് ച​​​​ട​​​​ങ്ങി​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ജ​​​​ന​​​​റ​​​​ൽ കെ. ​​​​പ​​​​ത്മ​​​​കു​​​​മാ​​​​ർ സ​​​​ല്യൂ​​​​ട്ട് സ്വീ​​​​ക​​​​രി​​​​ച്ചു. അ​​​​ക്കാ​​​​ദ​​​​മി അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ എ.​​​​എ​​​​സ്. ജോ​​​​ഗി പ​​​​രി​​​​ശീ​​​​ല​​​​നാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചൊ​​​​ല്ലി​​​​ക്കൊ​​​​ടു​​​​ത്തു.

അ​​​​ഗ്നി​​​സു​​​​ര​​​​ക്ഷ, ഫ​​​​യ​​​​ർ ഫൈ​​​​റ്റിം​​​​ഗ്, ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ ഫ​​​​യ​​​​ർ സേ​​​​ഫ്റ്റി, മൗ​​​​ണ്ടെ​​​​യ്ൻ റെ​​​​സ്ക്യൂ, വെ​​​​ള്ള​​​​ത്തി​​​​ന​​​​ടി​​​​യി​​​​ലെ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം, വെ​​​​ള്ള​​​​പ്പൊ​​​​ക്ക ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം, സ്വ​​​​യം​​​​ര​​​​ക്ഷാ, വി​​​​വി​​​​ധ രാ​​​​സ അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ൾ കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു​​​​ള്ള പ്രാ​​​​വീ​​​​ണ്യം, പ്ര​​​​ഥ​​​​മ ശു​​​​ശ്രൂ​​​​ഷ ഉ​​​​ൾ​​​​പ്പെ​​​​ടെ നാ​​​​ലു മാ​​​​സ​​​​ത്തെ അ​​​​ടി​​​​സ്ഥാ​​​​ന പ​​​​രി​​​​ശീ​​​​ല​​​​നം ല​​​​ഭ്യ​​​​മാ​​​​ക്കി.

ക​​​​മാ​​​​ൻ​​​​ഡോ പ​​​​രി​​​​ശീ​​​​ല​​​​നം ഉ​​​​ൾ​​​​പ്പെ​​​​ടെ ര​​​​ക്ഷാ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ക്കാ​​​​ത്ത സ​​​​മ​​​​യ​​​​ത്ത് ഇം​​​​പ്ര​​​​വൈ​​​​സ്ഡ് ര​​​​ക്ഷാ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണ​​​​വും പ്രാ​​​​യോ​​​​ഗി​​​​ക പ​​​​രി​​​​ശീ​​​​ല​​​​ന​​​​വും, 300 ഡി​​​​ഗ്രി താ​​​​പ​​​​നി​​​​ല​​​​യി​​​​ലു​​​​ള്ള ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി വി​​​​വി​​​​ധ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലെ പ്രാ​​​​യോ​​​​ഗി​​​​ക പ​​​​രി​​​​ശീ​​​​ല​​​​ന​​​​വും ന​​​​ൽ​​​​കി.


പ്ല​​​​സ് ടു ​​​​അ​​​​ടി​​​​സ്ഥാ​​​​ന യോ​​​​ഗ്യ​​​​ത​​​​യാ​​​​യ ഫ​​​​യ​​​​ർ ആ​​​​ൻ​​​​ഡ് റെ​​​​സ്ക്യൂ ഓ​​​​ഫീ​​​​സ​​​​ർ (ഡ്രൈ​​​​വ​​​​ർ) ത​​​​സ്തി​​​​ക​​​​യി​​​​ൽ ആ​​​​റു ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ളും 25 ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ളും ഒ​​​​ന്പ​​​​ത് ബി​​​​ടെ​​​​ക് ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ളും ആ​​​​റ് ഡി​​​​പ്ലോ​​​​മ​​​​ക്കാ​​​​രും ഐ​​​​ടി​​​​ഐ യോ​​​​ഗ്യ​​​​ത​​​​യു​​​​ള്ള നാ​​​​ലു​​​​പേ​​​​രും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു.

പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ ടെ​​​​ക്നി​​​​ക്ക​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​ർ എം. ​​​​നൗ​​​​ഷാ​​​​ദ്, ഡ​​​​യ​​​​റ​​​​ക്ട​​​​ർ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​ഷ​​​​ൻ അ​​​​രു​​​​ണ്‍ അ​​​​ൽ​​​​ഫോ​​​​ണ്‍​സ്, അ​​​​ക്കാ​​​​ദ​​​​മി ഡ​​​​യ​​​​റ​​​​ക്ട​​​​ർ എം.​​​​ജി. രാ​​​​ജേ​​​​ഷ്, അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ​​​​മാ​​​​രാ​​​​യ റെ​​​​നി ലൂ​​​​ക്കോ​​​​സ്, എ​​​​സ്.​​​​എ​​​​ൽ. ദി​​​​ലീ​​​​പ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.