അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ദ്വീ​പി​ല്‍; പ്ര​തി​ഷേ​ധ​വു​മാ​യി ദ്വീ​പ് നി​വാ​സി​ക​ള്‍
അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ദ്വീ​പി​ല്‍;  പ്ര​തി​ഷേ​ധ​വു​മാ​യി  ദ്വീ​പ് നി​വാ​സി​ക​ള്‍
Tuesday, June 15, 2021 12:43 AM IST
കൊ​​​ച്ചി: പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ള്‍​ക്കി​​​ടെ ഒ​​​രാ​​​ഴ്ച​​​ത്തെ സ​​​ന്ദ​​​ര്‍​ശ​​​ന​​​ത്തി​​​നാ​​​യി അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​ര്‍ പ്ര​​​ഫു​​​ല്‍ ഖോ​​​ഡാ പ​​​ട്ടേ​​​ല്‍ ല​​​ക്ഷ​​​ദ്വീ​​​പി​​​ലെ​​​ത്തി. നേ​​​ര​​ത്തേ കൊ​​​ച്ചി വ​​​ഴി ല​​​ക്ഷ​​​ദ്വീ​​​പി​​​ലേ​​​ക്ക് പോ​​​കു​​​മെ​​​ന്നാ​​​ണ് അ​​​റി​​​യി​​​ച്ചി​​​രു​​​ന്ന​​​തെ​​​ങ്കി​​​ലും പി​​​ന്നീ​​​ട് ഇ​​​തൊ​​​ഴി​​​വാ​​​ക്കി ദാ​​​മ​​​ന്‍ ദി​​​യു​​​വി​​​ല്‍നി​​​ന്ന് നേ​​​രി​​​ട്ടാ​​​ണ് ഇ​​​ദ്ദേ​​​ഹം അ​​​ഗ​​​ത്തി​​​യി​​​ലെ​​​ത്തി​​​യ​​​ത്.

തു​​​ട​​​ര്‍​ന്ന് ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ക​​​വ​​​ര​​​ത്തി​​​യി​​​ലേ​​​ക്ക് തി​​​രി​​​ച്ചു. ക​​​രി​​​ദി​​​നം ആ​​​ച​​​രി​​​ച്ചാ​​​ണ് അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​റെ ദ്വീ​​​പ് ജ​​​ന​​​ത വ​​​ര​​​വേ​​​റ്റ​​​ത്. പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി എ​​​ല്ലാ ദ്വീ​​​പു​​​ക​​​ളി​​​ലും വീ​​​ടു​​​ക​​​ള്‍​ക്കു മു​​​ന്നി​​​ല്‍ ക​​​രി​​​ങ്കൊ​​​ടി​​​ക​​​ള്‍ നി​​​റ​​​ഞ്ഞു. ക​​​റു​​​പ്പു നി​​​റ​​​മു​​​ള്ള വ​​​സ്ത്രം, മാ​​​സ്‌​​​ക്, ബാ​​​ഡ്ജ് എ​​​ന്നി​​​വ ധ​​​രി​​​ച്ച് കു​​​ട്ടി​​​ക​​​ളും പ്രാ​​​യ​​​മു​​​ള്ള​​​വ​​​രും യു​​​വാ​​​ക്ക​​​ളു​​​മു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ര്‍ അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​ര്‍​ക്കെ​​​തി​​​രാ​​​യ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ല്‍ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.