മാ​ർ പാം​പ്ലാ​നി​ക്കു പൈകയുടെ സ്നേഹോഷ്മള സ്വീകരണം
മാ​ർ പാം​പ്ലാ​നി​ക്കു പൈകയുടെ  സ്നേഹോഷ്മള സ്വീകരണം
Sunday, November 19, 2017 11:48 AM IST
പൈ​​​​ക(​​​പാ​​​ലാ): ത​​​​ല​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​ഹാ​​​​യ ​മെ​​​​ത്രാ​​​​ൻ മാ​​​​ർ ജോ​​​​സ​​​​ഫ് പാം​​​​പ്ലാ​​​​നി​​​​ക്ക് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പൂ​​​​ർ​​​​വി​​​ക​​​​രു​​​​ടെ ജ​​​ന്മ​​​നാ​​​​ടാ​​​​യ പൈ​​​​ക​​​​യി​​​​ൽ സ്നേ​​​ഹോ​​​ഷ്മ​​​ള സ്വീ​​​ക​​​ര​​​ണം. പാം​​​പ്ലാ​​​നി കു​​​​ടും​​​​ബ​​​​യോ​​​​ഗ​​​​ത്തി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ലാ​​​​ണ് ത​​​​റ​​​​വാ​​​​ട് മ​​​​ണ്ണി​​​​ൽ ഉൗ​​​​ഷ്മ​​​​ള വ​​​​ര​​​​വേ​​​​ൽ​​​പ് ന​​​​ൽ​​​​കി​​​​യ​​​​ത്.

പൈ​​​​ക കു​​​​രി​​​​ശു​​​​പ​​​​ള്ളി ജം​​​​ഗ്ഷ​​​​നി​​​​ൽ​​​നി​​​​ന്നു വാ​​​​ദ്യ​​​​മേ​​​​ള​​​​ങ്ങ​​​​ളു​​​​ടെ അ​​​​ക​​​​ന്പ​​​​ടി​​​​യോ​​​​ടെ​​​​യാ​​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ പൈ​​​​ക സെ​​​​ന്‍റ് ജോ​​​​സ​​​​ഫ് പാ​​​​രീ​​​​ഷ് ഹാ​​​​ളി​​​​ലേ​​​ക്ക് ആ​​​​ന​​​​യി​​​​ച്ച​​​​ത്. പാ​​​​ലാ രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ൻ മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട്, സ​​​​ഹാ​​​​യ മെ​​​​ത്രാ​​​​ൻ മാ​​​​ർ ജേ​​​​ക്ക​​​​ബ് മു​​​​രി​​​​ക്ക​​​​ൻ, പൈ​​​​ക സെ​​​​ന്‍റ് ജോ​​​​സ​​​​ഫ് പ​​​​ള​​​​ളി വി​​​​കാ​​​​രി ഫാ.​​​​അ​​​​ഗ​​​​സ്റ്റ്യ​​​​ൻ കോ​​​​ല​​​​ത്ത്, റ​​​​വ.​​​​ഡോ.​​​​തോ​​​​മ​​​​സ് ഐ​​​​ക്ക​​​​ര സി​​​എം​​​ഐ, ​ഫാ.​​​​ജോ​​​​സ​​​​ഫ് പു​​​​ത്ത​​​​ൻ​​​​പു​​​​ര എ​​​​ന്നി​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് സ്വീ​​​​ക​​​​രി​​​​ച്ചാ​​​​ന​​​​യി​​​​ച്ച​​​​ത്. മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട് സ്വീ​​​​ക​​​​ര​​​​ണ സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം​​​ചെ​​​​യ്തു.
ദൈ​​​​വ​​​​ശാ​​​​സ്ത്ര​​​​ത്തി​​​​ൽ അ​​​​ഗാ​​​​ധ പാ​​​​ണ്ഡ്യ​​​​ത്യ​​​​മു​​​​ള്ള ആ​​​​ളെ​​​​യാ​​​​ണ് സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യ്ക്ക് ഇ​​​​ക്കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ആ​​​​വ​​​​ശ്യ​​​​മെ​​​​ന്നും മാ​​​​ർ ജോ​​​​സ​​​​ഫ് പാം​​​പ്ലാ​​​​നി ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഏ​​​​റ്റ​​​​വും അ​​​​നു​​​​യോ​​​​ജ്യ​​​​നാ​​​​ണെ​​​​ന്നും മാ​​​​ർ ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട് പ​​​​റ​​​​ഞ്ഞു.

അ​​​​ഖി​​​​ലേ​​​​ന്ത്യാ മെ​​​​ത്രാ​​​​ൻ സ​​​​മി​​​​തി​​​​യു​​​​ടെ ദൈ​​​​വ​​​​ശാ​​​​സ്ത്ര സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യ ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു ദൈ​​​​വ​​​​ശാ​​​​സ്ത്രം വാ​​​​ഖ്യാ​​​​നി​​​​ക്കാ​​​​ൻ അ​​​​സാ​​​​ധാ​​​​ര​​​​ണ​​​​മാ​​​​യ ക​​​​ഴി​​​​വു​​​​ണ്ട്. പാ​​​​ലാ​​​​യി​​​​ൽ​​​നി​​​​ന്നു പൂ​​​​ർ​​​​വി​​​​ക​​​​രാ​​​​ൽ സ്വാ​​​​യ​​​​ത്ത​​​​മാ​​​​ക്കി​​​​യ വി​​​​ശ്വാ​​​​സ​​​​പ്ര​​​​മാ​​​​ണ​​​​ങ്ങ​​​​ൾ മ​​​​ല​​​​ബാ​​​​റി​​​​ലെ​​​​ത്തി​​​​ച്ചു ല​​​​ളി​​​​ത ജീ​​​​വി​​​​ത​​​​ത്തി​​​​ന് ഉ​​​​ട​​​​മ​​​​യാ​​​​യി മാ​​​​റി​​​​യ മാ​​​​ർ ജോ​​​​സ​​​​ഫ് പാം​​​പ്ലാ​​​​നി ദൈ​​​​വ​​​​ശാ​​​​സ്ത്ര​​​​പ​​​​ര​​​​മാ​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ പ​​​​ഠി​​​​ക്കാ​​​​നും പ​​​​ഠി​​​​പ്പി​​​​ക്കാ​​​​നും ദൈ​​​​വ​​​​ത്തി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക വ​​​​ര​​​​ദാ​​​​നം ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ള്ള ആ​​​​ളാ​​​​ണെ​​​​ന്നും ഇ​​​​ക്കാ​​​​ല​​​​ത്തെ അ​​​​ഭി​​​​ന​​​​വ തോ​​​​മ​​​​സ് അ​​​​ക്വീ​​​​നോ​​​​സാ​​​​ണെ​​​​ന്നും മാ​​​​ർ ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട് പ​​​​റ​​​​ഞ്ഞു.


കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള​​​​ളി രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ൻ മാ​​​​ർ മാ​​​​ത്യു അ​​​​റ​​​​യ്ക്ക​​​​ൽ അ​​​​നു​​​​ഗ്ര​​​​ഹ ​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. കു​​​​റ​​​​ഞ്ഞ കാ​​​​ല​​​​യ​​​​ള​​​​വി​​​​നു​​​​ള്ളി​​​​ൽ സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യ്ക്കു ദൈ​​​​വം ന​​​​ൽ​​​​കി​​​​യ സം​​​​ഭാ​​​​വ​​​​ന​​​​യാ​​​​ണ് മാ​​​​ർ പാം​​​​പ്ലാ​​​​നി​​​​യെ​​​​ന്നും ഏ​​​​തു വി​​​​ഷ​​​​യ​​​​ത്തെ സം​​​​ബ​​​​ന്ധി​​​​ച്ചും അ​​​​ഗാ​​​​ധ​​​​മാ​​​​യ അ​​​​റി​​​​വും ആ​​​​ജ്ഞാ​​​​ശേ​​​​ഷി​​​​യും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു​​​​ണ്ടെ​​​ന്നും ​മാ​​​​ർ അ​​​​റ​​​​യ്ക്ക​​​​ൽ പ​​​​റ​​​​ഞ്ഞു.

പാം​​​​പ്ലാ​​​​നി കു​​​​ടും​​​​ബ​​​​യോ​​​​ഗം പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​സ് സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​ത​​​വ​​​​ഹി​​​​ച്ചു. കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള​​​​ളി രൂ​​​​പ​​​​ത സ​​​​ഹാ​​​​യ മെ​​​​ത്രാ​​​​ൻ മാ​​​​ർ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ൻ, പൈ​​​​ക സെ​​​​ന്‍റ് ജോ​​​​സ​​​​ഫ് പ​​​​ള​​​​ളി വി​​​​കാ​​​​രി ഫാ.​​​​അ​​​​ഗ​​​​സ്റ്റ്യ​​​​ൻ കോ​​​​ല​​​​ത്ത്, റ​​​​വ.​​​​ഡോ.​​​​തോ​​​​മ​​​​സ് ഐ​​​​ക്ക​​​​ര സി​​​എം​​​ഐ, ​പാ​​​​ംപ്ലാ​​​​നി കു​​​​ടും​​​​ബ​​​​യോ​​​​ഗം ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി ഫാ.​​​​തോ​​​​മ​​​​സ് പാം​​​​പ്ലാ​​​​നി, റ​​​​വ.​​​​ഡോ.​​​​അ​​​​ഗ​​​സ്റ്റി​​​​ൻ പാം​​​​പ്ലാ​​​​നി, ഫാ.​​​​ജോ​​​​സ​​​​ഫ് പു​​​​ത്ത​​​​ൻ​​​​പു​​​​ര, ഫാ.​​​​സി​​​​ൽ​​​​വി​​​​നോ​​​​സ് മ​​​​ഠ​​​​ത്തി​​​​ന​​​​ക​​​​ത്ത്, ഫാ.​​​​ഷി​​​​ബു ക​​​​ള​​​​രി​​​​ക്ക​​​​ൽ, വ​​​​ക്ക​​​​ച്ച​​​​ൻ മ​​​​റ്റ​​​​ത്തി​​​​ൽ, പി.​​​​ജെ.​​​​ജോ​​​​ണി, രാ​​​​ജി മാ​​​​ത്യു, ജി​​​​മ്മി​​​​ച്ച​​​​ൻ ജോ​​​​സ്, സാ​​​​വി​​​​ച്ച​​​​ൻ പാം​​​​പ്ലാ​​​​നി, വി​​​​ജി ഏബ്ര​​​​ഹാം, പി.​​​​എ.​​​​തോ​​​​മ​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. പൈ​​​​ക പ​​​​ള​​​​ളി​​​​യി​​​​ൽ മാ​​​​ർ ജോ​​​​സ​​​​ഫ് പാം​​​​പ്ലാ​​​​നി​​​​യു​​​​ടെ മു​​​​ഖ്യ​​​​കാ​​​​ർ​​​മി​​​ക​​​​ത്വ​​​​ത്തി​​​​ൽ കൃ​​​​ത​​​​ജ്ഞ​​​​താ​​​ബ​​​​ലി​​​​യും അ​​​​ർ​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.