തദ്ദേശവകുപ്പ് മാന്വൽ നടപ്പിലാക്കുന്നതു തടഞ്ഞു
Tuesday, September 26, 2017 1:27 PM IST
കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്തെ ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ കീ​​ഴി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ആ​​ശു​​പ​​ത്രി​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​ന്ന ത​​ദ്ദേ​​ശ​​വ​​കു​​പ്പ് മാ​​ന്വ​​ൽ ന​​ട​​പ്പാ​​ക്കു​​ന്ന​​ത് ന​​വം​​ബ​​ർ 22 വ​​രെ ത​​ട​​ഞ്ഞ് കേ​​ര​​ള അ​​ഡ്മി​​നി​​സ്ട്രേ​​റ്റീ​​വ് ട്രൈ​​ബ്യൂ​​ണ​​ൽ ഉ​​ത്ത​​ര​​വാ​​യി. ഗ​​വ​​ണ്‍മെ​​ന്‍റ് ആ​​യു​​ർ​​വേ​​ദ ഫാ​​ർ​​മ​​സി​​സ്റ്റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ ത​​മ്പാ​​ൻ തോ​​മ​​സ് മു​​ഖേ​​ന ന​​ല്കി​​യ ഹ​​ർ​​ജി അ​​നു​​വ​​ദി​​ച്ചാ​​ണ് കോ​​ട​​തി ഉ​​ത്ത​​ര​​വ്.

നി​​ല​​വി​​ൽ ഡോ​​ക്ട​​ർ​​മാ​​ർ​​ക്കും പാ​​രാ​​മെ​​ഡി​​ക്ക​​ൽ ജീ​​വ​​ന​​ക്കാ​​ർ​​ക്കും ഭാ​​ര​​തീ​​യ ചി​​കി​​ത്സാ വ​​കു​​പ്പി​​ന്‍റെ മാ​​ന്വ​​ൽ പ്ര​​കാ​​രം അ​​ധി​​കാ​​ര​​വും ചു​​മ​​ത​​ല​​യും വ്യ​​ക്ത​​മാ​​യി നി​​ർ​​വ​​ഹി​​ച്ചു ന​​ല്കി​​യി​​ട്ടു​​ണ്ടെ​​ന്നും ഡി​​പ്പാ​​ർ​​ട്ടു​​മെ​​ന്‍റ് മാ​​ന്വ​​ൽ നി​​ല​​നി​​ൽ​​ക്കേ ത​​ദ്ദേ​​ശ വ​​കു​​പ്പ് സം​​സ്ഥാ​​ന​​ത്തെ ആ​​ശു​​പ​​ത്രി​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നം നി​​യ​​ന്ത്രി​​ക്കു​​ന്ന​​തി​​നു​​വേ​​ണ്ടി മ​​റ്റൊ​​രു മാ​​ന്വ​​ൽ പു​​റ​​ത്തി​​റി​​ക്കി​​യി​​ട്ടു​​ള്ള​​ത് ന​​ഗ്ന​​മാ​​യ ഭ​​ര​​ണ​​ഘ​​ട​​നാ ലം​​ഘ​​ന​​മാ​​ണെ​​ന്നു​​മാ​​ണു ഫാ​​ർ​​മ​​സി​​സ്റ്റ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ വാ​​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.