ഹെൽമറ്റില്ലെങ്കിലും തത്കാലം പെട്രോൾ അടിക്കാം
ഹെൽമറ്റില്ലെങ്കിലും തത്കാലം പെട്രോൾ അടിക്കാം
Friday, July 29, 2016 2:12 PM IST
തിരുവനന്തപുരം: ഹെൽമറ്റ് ധരിക്കാതെ പമ്പുകളിൽ പെട്രോൾ അടിക്കാൻ വരുന്നവർക്കും താത്കാലികമായി പെട്രോൾ ലഭിക്കും. ഓഗസ്റ്റ് ഒന്നു മുതൽ ഹെൽമറ്റ് ധരിക്കാതെ പെട്രോൾ അടിക്കാൻ വരുന്ന യാത്രക്കാർക്ക് പെട്രോൾ നൽകേണ്ടെന്ന ഗതാഗത കമ്മീഷണറുടെ ഉത്തരവിൽ അദ്ദേഹം തന്നെ തിരുത്തൽ വരുത്തി പുതിയ ഉത്തരവിറക്കി. ഒരു മാസത്തേക്കു ഹെൽമറ്റ് ധരിക്കാതെ പെട്രോൾ അടിക്കാൻ പമ്പുകളിൽ എത്തുന്നവർക്ക് ബോധവത്കരണം നടത്തും. ഒരു മാസത്തിനുശേഷം മാത്രം മോട്ടോർവാഹന നിയമമനുസരിച്ച് നടപടിയെടുക്കാനാണ് ഗതാഗത കമ്മീഷണറുടെ നിർദേശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.