കുഡ്ലു ബാങ്ക് കവര്‍ച്ച: പ്രതിയെന്നു സംശയിക്കുന്നയാള്‍ സ്റേഷനില്‍ ആത്മഹത്യക്കു ശ്രമിച്ചു
Wednesday, October 7, 2015 11:50 PM IST
കാസര്‍ഗോഡ്: കുഡ്ലു സര്‍വീസ് സഹകരണ ബാങ്ക് കവര്‍ച്ചാകേസില്‍ പ്രതിയാണെന്നു സംശയിക്കുന്നയാള്‍ പോലീസ് സ്റേഷനില്‍ ആത്മഹത്യക്കു ശ്രമിച്ചു. കൊട്ടാരക്കര സ്വദേശി ശിശുപാലന്‍(45)ആണു തിങ്കളാഴ്ച രാത്രി ഒന്‍പതോടെ കാസര്‍ഗോഡ് പോലീസ് സ്റേഷനിലെ ശൌചാലയത്തില്‍ ഉടുമുണ്ടില്‍ തൂങ്ങിയത്. ഗുരുതരനിലയിലായ ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം വൈകുന്നേരം മംഗളൂരുവില്‍വച്ചാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഇയാളെ കസ്റഡിയിലെടുത്തത്. പിന്നീട് മുഖംമൂടി ധരിപ്പിച്ച് കാസര്‍ഗോഡ് സ്റേഷനില്‍ എത്തിക്കുകയായിരുന്നു. ഇവിടെവച്ച് വിശദമായ ചോദ്യംചെയ്യലിനുശേഷം പാറാവുകാരനെ രേഖാമൂലം ഏല്‍പ്പിക്കാതെ സ്റേഷനില്‍ നിര്‍ത്തുകയായിരുന്നുവെന്നാണ് വിവരം. ഇതിനിടെ പോലീസുകാരുടെ അനുമതിയോടെ ബാത്ത് റൂമിലേക്കു പോകുകയായിരുന്നു. ഏറെസമയം കഴിഞ്ഞിട്ടും ബാത്ത്റൂമില്‍നിന്ന് പുറത്തു വരാഞ്ഞതിനെത്തുടര്‍ന്ന് പോലീസുകാര്‍ വാതില്‍ തുറന്നു നോക്കിയപ്പോഴാണ് കെട്ടിത്തൂങ്ങിയ നിലയില്‍ കണ്െടത്തിയത്. തുടര്‍ന്ന് കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.


ബാങ്ക് കവര്‍ച്ചയുമായി ബന്ധപ്പെട്ട് രണ്ടു പ്രതികള്‍ മംഗളൂരുവില്‍ കറങ്ങുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ്സംഘം കഴിഞ്ഞ ദിവസം ഉച്ചയോടെ മംഗളൂരുവിലെത്തിയത്. അന്വേഷണത്തിനിടെ റെയില്‍വേ സ്റേഷന്‍ പരിസരത്താണ് ശിശുപാലനെ കണ്ടത്. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇയാളെ പിന്തുടര്‍ന്നു കസ്റഡിയിലെടുക്കുകയായിരുന്നു. ആളുമാറിയാണ് ഇയാളെ കസ്റഡിയിലെടുത്തതെന്നാണു സൂചന. സംഭവത്തെക്കുറിച്ച് ആഭ്യന്തരവകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആത്മഹത്യാശ്രമത്തിന് ശിശുപാലനെതിരേ കേസെടുത്തിട്ടുണ്ട്.

ഒരു പ്രതി കൂടി അറസ്റില്‍

കാസര്‍ഗോഡ്: കുഡ്ലു സര്‍വീസ് സഹകരണ ബാങ്കില്‍നിന്ന് സ്വര്‍ണാഭരണങ്ങളും പണവും കൊള്ളയടിച്ച കേസില്‍ നേരിട്ടു ബന്ധമുള്ള പ്രതിയെ പോലീസ് അറസ്റ് ചെയ്തു. ഉളിയത്തടുക്ക നാഷണല്‍ നഗര്‍ റോഡിലെ അര്‍ഷാദി(24)നെയാണ് അറസ്റ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.