ഭാര്യയെ കുത്തിക്കൊന്ന കേസില്‍ പ്രതിക്കു ജീവപര്യന്തം
Wednesday, April 1, 2015 12:26 AM IST
കോഴിക്കോട്: സംശയത്തിന്റെ പേരി ല്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി യ കേസിലെ പ്രതി കൊണ്േടാട്ടികുഴി മണ്ണ വളപ്പില്‍ക്കുണ്ട് കുന്നത്തുവീട്ടി ല്‍ സജീവിനു (29) ജീവപര്യന്തം ത ടവും അറുപതിനായിരം രൂപ പിഴയും ശിക്ഷ. കൊടിയത്തൂര്‍ പന്നിക്കോട് കൂടത്തുംപറമ്പിലെ വര്‍ഷ (21) കൊല്ലപ്പെട്ട കേസിലാണു കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി ഡോ. കൌസര്‍ എടപ്പകത്ത് ശിക്ഷ വിധിച്ചത്. പിഴയൊടു ക്കാത്തപക്ഷം ഒന്നരവര്‍ഷം അധികതടവ് അനുഭവിക്കണം. പിഴസം ഖ്യയില്‍ അമ്പതിനായിരം രൂപ കൊല്ലപ്പെട്ട വര്‍ഷയുടെ അമ്മയ്ക്കു നല്‍കാനും കോടതി ഉത്തരവിട്ടു.

2013 ഓഗസ്റ് 30ന് തിരുവോണദിനത്തിലായിരുന്നു കേസിനാസ്പദ മായ സംഭവം. നീലേശ്വരം പൂള പ്പൊയിലിലെ വാടകവീട്ടിലാണു വര്‍ഷ കുത്തേറ്റു മരിച്ചത്. സജീവ് ശാരീരികമായി ഉപദ്രവിക്കുന്നതു പതിവായതിനാല്‍ അമ്മയ്ക്കും സഹോദരനുമൊപ്പം താമസിക്കുകയായിരുന്നു. സംഭവദിവസം വര്‍ഷയെ തിരികെ കൊണ്ടുപോകാന്‍ സജീവ് എത്തിയെന്നും ഇതിനു തയാറാകാതിരുന്നതിനെത്തുടര്‍ന്ന് പ്രകോപിതനായി കൊലപാതകം നടത്തിയെന്നുമായിരുന്നു പ്രോസിക്യൂഷന്‍ കേസ്. കത്തികൊണ്ടുള്ള നാല്പതിലേറെ മുറിവുകളാണു വര്‍ഷയുടെ മരണത്തിനു കാരണമായത്. വര്‍ഷ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കൈയിലെ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ സജീവും ശ്രമിച്ചിരുന്നു.


പ്ളസ്ടു പാസായ വര്‍ഷ വിവാഹ ശേഷം ഫാര്‍മസി കോഴ്സിനു ചേര്‍ന്നിരുന്നു. കൂലിപ്പണിക്കാരനായ തന്നേക്കാള്‍ വിദ്യാഭ്യാസമുള്ള വര്‍ഷയ്ക്കു പരപുരുഷ ബന്ധമുണ്െടന്നാരോപിച്ചും സംശയിച്ചും സജീവ് നിരന്തരം ഉപദ്രവിച്ചിരുന്നതായാണു പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. കേസിലെ ഏകദൃക്സാക്ഷിയായ വര്‍ഷയുടെ അമ്മ ബേബിയുള്‍പ്പെടെ 20 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 33 തൊണ്ടി സാധനങ്ങളും 36രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. എന്‍. ഷാജു ജോര്‍ജ് ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.