കേരളം ഓവറോള്‍ ചാമ്പ്യന്മാര്‍
Friday, March 6, 2015 12:25 AM IST
തൊടുപുഴ: മഹാരാഷ്ട്രയിലെ നാസിക്കില്‍ നടന്ന 25-മതു സീനിയര്‍ നാഷണല്‍ ഫെന്‍സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നാലു സ്വര്‍ണ്ണം, ഒരു വെള്ളി, ഒരു വെങ്കലം എന്നീ മെഡലുകളോടെയും, രണ്ടാമത് യൂത്ത് നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നു സ്വര്‍ണ്ണം, ആറു വെള്ളി, ഒരു വെങ്കലം എന്നീ മെഡലുകളോടെയും വനിതാ വിഭാഗത്തില്‍ കേരളം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പു കരസ്ഥമാക്കി. 35-മതു ദേശീയ ഗെയിംസിലും വനിതാ വിഭാഗത്തില്‍ കേരളമായിരുന്നു ചാമ്പ്യന്മാര്‍. സീനിയര്‍ വിഭാഗത്തില്‍ തുടര്‍ച്ചയായ ഏഴാമതു പ്രാവശ്യവും യൂത്ത് വിഭാഗത്തില്‍ തുടര്‍ച്ചയായി രണ്ടാമതു പ്രാവശ്യവുമാണ് കേരളം ഓവറോള്‍ ചാമ്പ്യന്മാരാവുന്നത്. സീനിയര്‍ വിഭാഗത്തില്‍ സാബ്റെ വ്യക്തിഗത ഇനത്തില്‍ സി.എ. ഭവാനി ദേവിയും(കണ്ണൂര്‍), ഫോയില്‍ വ്യക്തിഗത വിഭാഗത്തില്‍ രാധിക അവതി(കണ്ണൂര്‍)യുമാണ് സ്വര്‍ണമെഡലുകള്‍ നേടിയത്.

സാബ്റെ ടീം ഇനത്തില്‍ ഭവാനിദേവി (കണ്ണൂര്‍), നേഹഖരെ (കണ്ണൂര്‍), ജോസ്ന ക്രിസ്റി ജോസ്(കോഴിക്കോട്), കെ.അനിത (കോഴിക്കോട്)എന്നിവരും, എപ്പി ടീം ഇനത്തില്‍ വി.പി. ദില്‍ന (കണ്ണൂര്‍), സ്റെഫിത ചാലില്‍(കണ്ണൂര്‍), പി.കെ. അശ്വതിരാജ് (ഇടുക്കി), എം.എസ്. ഗ്രീഷ്മ (കോഴിക്കോട്) എന്നിവരുമാണ് സ്വര്‍ണം നേടിയത്. ഫോയില്‍ ടീം ഇനത്തില്‍ പി. രാധിക അവതി(കണ്ണൂര്‍), ഐശ്വര്യ ജി. നായര്‍ (കണ്ണൂര്‍), നിഷ ഡൊമിനിക് (എറണാകുളം), അനുമോള്‍ ജോസഫ്(തൃശൂര്‍) എന്നിവര്‍ വെള്ളി നേടിയപ്പോള്‍ ഫോയില്‍ വ്യക്തിഗത ഇനത്തില്‍ ഐശ്വര്യ ജി. നായര്‍(കണ്ണൂര്‍) വെങ്കലവും നേടി. രണ്ടാമതു യൂത്ത് നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ എപ്പി വ്യക്തിഗത ഇനത്തില്‍ സ്റെഫിത(കണ്ണൂര്‍) സ്വര്‍ണ്ണവും, അശ്വതി രാജ്(ഇടുക്കി) വെള്ളിയും, സാബ്റെ വ്യക്തിഗത ഇനത്തില്‍ ഭവാനി ദേവി(കണ്ണൂര്‍) സ്വര്‍ണ്ണവും, നേഹ ഖരെ വെള്ളിയും, സാബ്റെ ടീം ഇനത്തില്‍ ഭവാനിദേവി, നേഹ (കണ്ണൂര്‍), ജോസ്ന ക്രിസ്റി ജോസ്(കോഴിക്കോട്), കെ. അനിത (കോഴിക്കോട്) എന്നിവര്‍ ഉള്‍പ്പെട്ട ടീം സ്വര്‍ണമെഡലുകളും, ഫോയില്‍ വ്യക്തിഗത ഇനത്തില്‍ നിഷ ഡൊമിനിക് (എറണാകുളം) വെങ്കലവും നേടി.


എപ്പി ടീം വിഭാഗത്തില്‍ സ്റെഫിത (കണ്ണൂര്‍) അശ്വതി രാജ്(ഇടുക്കി), ഗ്രീഷ്മ(കോഴിക്കോട്) എന്നിവരുള്‍പ്പെട്ട ടീമും, ഫോയില്‍ വിഭാഗത്തില്‍ രാധിക അവതി (കണ്ണൂര്‍), നിഷ ഡൊമിനിക് (എറണാകും), എസ്.ജി ആര്‍ച്ച (കോഴിക്കോട്) എന്നിവരുള്‍പ്പെട്ട ടീമും വെള്ളിയും നേടി. പുരുഷന്മാരുടെ സാബ്റെ വിഭാഗത്തില്‍ മുജീബ് റഹ്മാന്‍(എറണാകുളം), ടി.എം. അഫ്സല്‍ (എറണാകുളം), ഇ.പി. മിഥുന്‍ (കണ്ണൂര്‍), പ്രബിന്‍ എഫ്.ആര്‍ (എറണാകുളം) എന്നിവരുള്‍പ്പെട്ട ടീം വെങ്കലമെഡലും നേടി. സായ് കോച്ച് സാഗര്‍ എസ് ലാഗു, കേരള സ്റേറ്റ് സ്പോര്‍ട്സ് കൌണ്‍സില്‍ പരിശീലകരായ വി.കെ.ഷീജ , ഒ. രജീഷ്ണ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. ബോബു ആന്റണി, സുജ പ്രതാപ് എന്നിവര്‍ മാനേജര്‍മാരായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.