ഗാ​ർ​ല​ൻ​ഡ് സി​റ്റി മേ​യ​ർ സ്ഥാ​നാ​ർ​ഥി​യാ​യി ഡോ.​ഷി​ബു സാ​മു​വേ​ൽ; തെര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​നാ​യു​ള്ള ആ​ലോ​ച​നാ യോ​ഗം ന​ട​ത്തി
Thursday, January 23, 2025 10:50 PM IST
എ​ബി മ​ക്ക​പ്പു​ഴ
ഡാ​ള​സ്: ഗാ​ർ​ലാ​ൻ​ഡ് സി​റ്റി മേ​യ​ർ സ്ഥാ​നാ​ർ​ഥി ഡോ. ​ഷി​ബു സാ​മു​വേ​ലി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി കഴിഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 5 മ​ണി​ക്ക് ഗാ​ർ​ലാ​ൻ​ഡ് കി​യാ ഇ​ന്ത്യ​ൻ ഗ്രോ​സ​റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വി​പു​ല​മാ​യ രീ​തി​യി​ൽ ഇ​ലെ​ക്ഷ​ൻ പ്ലാ​നിംഗ് മീ​റ്റിം​ഗ് സം​ഘ​ടി​പ്പി​ച്ചു.

ഗാ​ർ​ലാ​ൻ​ഡ് സി​റ്റി​യി​ൽ കു​ട്ടി​ക്കാ​ലം മു​ത​ൽ പ​ഠ​നം ന​ട​ത്തി തി​യോ​ള​ജി​യി​ൽ ഡോ​ക്ട​റേ​റ്റ് ബി​രു​ദം സ​മ്പാ​ദി​ച്ചി​ട്ടു​ള്ള ഷി​ബു എ​ക്കാ​ല​വും ഗാ​ലാ​ൻ​ഡ് സി​റ്റി​യു​ടെ വ​ള​ർ​ച്ച​യി​ൽ പ​ങ്കാ​ളി​യാ​യി പ്ര​വ​ർ​ത്തി​ച്ചു.

വി​വി​ധ സാ​മൂ​ഹി​ക സം​സ്ക​രി​ക സം​ഘ​ന​ക​ളി​ലൂ​ടെ പ്ര​വ​ർ​ത്തി​ച്ചു വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച ഇ​ദ്ദേ​ഹ​ത്തി​ന് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​​സോ​സി​യേ​ഷ​ൻ ജീ​വ​കാ​രു​ണ്യ പ്ര​വ​ത്ത​ങ്ങ​ൾ​ക്കു ന​ന്മ പു​ര​സ്‍​കാ​രം ന​ൽ​കി ഡോ.​ ഷി​ബു​വി​നെ വ​ർ​ണ​പൊ​ലി​മ​യേ​റി​യ വ​ൻ പ​രി​പാ​ടി​ക​ളോ​ടു​കൂ​ടി ആ​ദ​രി​ക്കു​വാ​ൻ വേ​ണ്ട ത​യ്യാ​റെ​ടു​പ്പി​ലാ​ണ്.


ഗാ​ർ​ലാ​ൻ​ഡ് സി​റ്റി​യു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​തി​ജ്ഞ ചെ​യ്തു മേ​യ​ർ സ്ഥാ​നാ​ർ​ഥിയാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ൻ ത​യ്യാ​റെ​ടു​പ്പു ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഡോ.​ ഷി​ബു സാ​മു​വേ​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ട് വി​ജ​യി​ക്കു​മെ​ന്നാ​ണ് ഇ​ല​ക്ഷ​ൻ കാന്പയിൻ പ്ര​വ​ർ​ത്ത​ക​രു​ടെ വി​ശ്വാ​സം.