ലാ​ന​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും എം​ടി അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ക്കു​ന്നു
Thursday, January 23, 2025 4:34 PM IST
ന്യൂ​യോ​ർ​ക്ക്: ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ(​ലാ​ന) 2025 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും എം​ടി അ​നു​സ്മ​ര​ണ​വും ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​ക​വി​യും എ​ഴു​ത്തു​കാ​ര​നും ക​ഥാ​പ്ര​സം​ഗ​ക​നു​മാ​യ ആ​ലം​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കും.

നി​രൂ​പ​ക​നും എ​ഴു​ത്തു​കാ​ര​നും ആ​കാ​ശ​വ​ണി​യു​ടേ​യും ദൂ​ര​ദ​ർ​ശ​ന്‍റേ​യും സ്റ്റേ​ഷ​ൻ ഡ​യ​റ​ക്ട​റു​മാ​യി​രു​ന്ന കെ.​എം. ന​രേ​ന്ദ്ര​ൻ സ​മ്മേ​ള​ന​ത്തി​ന്‌ ആ​ശം​സ നേ​രും.

തു​ട​ർ​ന്ന് ന​ട​ക്കു​ന്ന "എ​ന്‍റെ എ​ഴു​ത്തു​വ​ഴി​ക​ൾ' എ​ന്ന സെ​ഷ​നി​ൽ ക​വി​ക​ളാ​യ സ​ന്തോ​ഷ് പാ​ലാ, ബി​ന്ദു ടി​ജി എ​ന്നി​വ​ർ ത​ങ്ങ​ളു​ടെ എ​ഴു​ത്ത് അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ‌​യ്ക്കും.


ഈ ​ക​വി​ക​ളെ യ​ഥാ​ക്ര​മം ക​വി​യും എ​ഴു​ത്തു​കാ​രു​മാ​യ കെ.​കെ. ജോ​ൺ​സ​ൺ, ആ​മി ല​ക്ഷ്മി എ​ന്നി​വ​ർ പ​രി​ച​യ​പ്പെ​ടു​ത്തും. തു​ട​ർ​ന്ന് മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ഒ​രു​ക്കു​ക​യും ചെ​യ്യും.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് താ​ഴെ കാ​ണു​ന്ന സൂം ​ലി​ങ്ക് വ​ഴി പ​ങ്കു​ചേ​രാ​വു​ന്ന​ത​ണ്‌.

ലി​ങ്ക്: https://us02web.zoom.us/j/83201273394, മീ​റ്റിം​ഗ് ഐ​ഡി: 832 0127 3394.