ഡിഎംഎ സഹായഹസ്തം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു
Monday, May 29, 2017 5:33 AM IST
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്‍റെ സഹായഹസ്തം പദ്ധതിയുടെ ഭാഗമായി ഈ വർഷത്തെ അശരണർക്കുള്ള സഹായ ധനത്തിനുള്ള അപേക്ഷ സ്വീകരിച്ചു.

ആർകെപുരത്തുള്ള ഡിഎംഎ. സാംസ്കാരിക സമുച്ചയത്തിൽ നടന്ന കേന്ദ്രകമ്മിറ്റി യോഗത്തിൽ ഡിഎംഎ പട്ടേൽ നഗർ ഏരിയ ചെയർമാൻ കല്ലറ മനോജ്, സെക്രട്ടറി പി.വി. കുഞ്ഞുമോൻ എന്നിവരിൽ നിന്നും കണ്‍വീനർ സുജാ രാജേന്ദ്രൻ ഏറ്റു വാങ്ങി.

ചടങ്ങിൽ ഡി.എം.എ. പ്രസിഡന്‍റ് സി.എ.നായർ, ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, വൈസ് പ്രസിഡന്‍റുമാരായ സി. കേശവൻകുട്ടി, വിനോദിനി ഹരിദാസ്, അഡീഷണൽ ജനറൽ സെക്രട്ടറി കെ.പി.എച്ച്. ആചാരി, ട്രഷറർ സി.ബി. മോഹനൻ, ഇന്േ‍റണൽ ഓഡിറ്റർ ആർ.ജി. കുറുപ്പ്, ജോയിന്‍റ് ഇന്േ‍റണൽ ഓഡിറ്റർ പി.എൻ. ഷാജി തുടങ്ങിയവർ പങ്കെടുത്തു.